ചേച്ചി, ചേട്ടൻ എവിടെയാണ്? ഫോൺ സ്വിച്ച് ഓഫ് ആണല്ലോ.”

“എന്തെങ്കിലും മീറ്റിംഗിൽ ബിസിയായിരിക്കും. നീ ടെൻഷൻ അടിക്കാതെ.”

“അമ്മ ചേട്ടന് വേണ്ടി കുറച്ച് സാധനങ്ങൾ തന്നയച്ചിട്ടുണ്ട്. ശരി ഞാൻ ചേച്ചിയുടെ കൂടെ വരാം.” എന്ന് പറഞ്ഞുകൊണ്ട് മന്ത്രി പത്നിയായ ചേച്ചി രാധികയെ ബാഗ് ഏൽപ്പിച്ച ശേഷം ദിനേശ് വിശാലമായ മുറിയിൽ നിന്നും പുറത്തിറങ്ങി.

രാധിക ആകാംക്ഷയോടെ ബാഗ് തുറന്ന് അമ്മ തന്നയച്ച ബാഗിലെ സാധനങ്ങളിലേക്ക് നോക്കി. അമ്മ മരുമകൻ അമിത്തിന് ഇഷ്ടപ്പെട്ട പലഹാരങ്ങളാണ് കൊടുത്തു വിട്ടിരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളതൊന്നും ആ ബാഗിൽ ഉണ്ടായിരുന്നില്ല. സ്വന്തം മകൾക്ക് ഉപരിയായി മന്ത്രിയായ മരുമകന് വേണ്ടിയുള്ളതായിരുന്നു എല്ലാം.

നിരാശയോടെ ബാഗ് ഒതുക്കി വച്ച ശേഷം രാധിക പിഎയെ വിളിച്ച് അമിത്തിന് ഫോൺ നല്കാൻ ആവശ്യപ്പെട്ടു.

മറുതലയ്ക്കൽ അമിത്തിന്‍റെ ശബ്ദം മുഴങ്ങി. “ങാ, രാധിക... എന്താണ് കാര്യം?” അമിത് ചോദിച്ചു.

“നാളെ അഞ്ജു മോളുടെ സ്കൂളിൽ പോകേണ്ടതുണ്ട്. അതുകൊണ്ട് വേറെ പ്രോഗ്രാമൊന്നും ഏൽക്കരുത്. ങാ ഇന്ന് ദിനേശ് വന്നിരുന്നു.

“ങാ... എല്ലാ ചെയ്യാം. നാളെയാകട്ടെ. ഇപ്പോ ഞാൻ കുറച്ച് ബിസിയാണ്.” എന്ന് പറഞ്ഞുകൊണ്ട് അമിത് ഫോൺ കട്ട് ചെയ്തു. നാളെയാണ് അഞ്ജുമോളുടെ സ്കൂൾ ആനിവേഴ്സറി. അക്കാര്യം അമിത്തിനെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയായിരുന്നു. പരിപാടിയ്ക്ക് വന്നാൽ തന്നെ അത് വലിയൊരു കാര്യമായിരിക്കും. അമിതാണെങ്കിൽ മുഴുവൻ സമയവും ഔദ്യോഗിക കാര്യങ്ങളുമായി തിരക്കിലായിരിക്കും. അമിത് വരുമെന്നതിൽ രാധികയ്ക്കു ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. നാളെ എങ്ങനെ സമയം കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. തനിക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യാഥാർത്ഥ്യത്തിൽ അതൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.

രാധികയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രാധിക കേവലം ബഹുമാന്യനായ സംസ്ഥാന മന്ത്രിയുടെ ഭാര്യ മാത്രമായിരുന്നു. ആരുടെയെങ്കിലും മനസ്സിന്‍റെ കോണിൽ തനിക്കൊരു ഇത്തിരിയിടമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അവൾ ഏറെ മോഹിച്ചിരുന്നു. എന്തെങ്കിലും കാര്യസാധ്യത്തിനായി ആളുകളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു അവൾ. അവളുടെ സുഹൃത്തുക്കൾ പോലും അമിത്തിന്‍റെ ജീവിതശൈലിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അയാളുടെ സുഹൃത്തുക്കളെക്കുറിച്ചും അധികാരത്തെക്കുറിച്ചും മാത്രമാണ് സംസാരിച്ചിരുന്നത്.

ടീനേജ് പ്രായക്കാരായ അഞ്ജുവും ആര്യനും അച്‌ഛന്‍റെ പദവിയെയും മന്ത്രി സ്ഥാനത്തെ ചൊല്ലിയും ഏറെ അഹങ്കരിച്ചിരുന്നു. അതിനാൽ അവർക്ക് അമ്മയുടെ വാത്സല്യവും പരിചരണവും വിലയില്ലാത്ത വസ്തുക്കൾ മാത്രമായിരുന്നു. അവൾ കുട്ടികളോട് സ്കൂളിലെ വിശേഷങ്ങളെയും കൂട്ടുകാരെപ്പറ്റിയും ചോദിച്ചറിയാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കുട്ടികൾക്ക് അച്‌ഛനിലുള്ള മതിപ്പും അഹങ്കാരവും മൂലവും രാധിക അതേപ്പറ്റി ഒരക്ഷരവും ചോദിയ്ക്കാൻ മുതിർന്നില്ല. ഏതോ മന്ത്രിയുടെ അഹങ്കാരികളായ മക്കളോട് സംസാരിക്കുന്നതു പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയിരുന്നത്. അതോടെ അവൾ ആ വീട്ടിലെ നിശബ്ദജീവിയായി മാറി.

ആരോട് എന്താണ് സംസാരിക്കേണ്ടത്. വാക്കുകൾ എങ്ങോ മറഞ്ഞു പോയ പോലെ. എല്ലാവർക്കും ഭർത്താവിനോടു മാത്രമാണ് സംസാരിക്കേണ്ടത്. താൻ ഇവിടെ എങ്ങുമില്ലാത്ത അവസ്‌ഥ. അരൂപിയായി നിശബ്ദം ചലിക്കുന്ന നിഴലു പോലെ. തന്‍റെ ആരും തന്നെ ഇവിടെ ഇല്ലല്ലോ. രാധിക ഓരോരോ ചിന്തകളിൽ മുഴുകുയിരുന്നതിനാൽ ദിനേശും അമിതും അടുത്ത് വന്നതറിഞ്ഞില്ല. ദിനേശ് വിളിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്ന്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...