എല്ലാ ഞായറാഴ്ചകളിലേയും പോലെ മടുപ്പിൽ മുഷിഞ്ഞു കിടക്കുന്ന ജീവിതത്തെ വർണ്ണപ്പകിട്ടുള്ളതാക്കാൻ എത്തിയതാണ് അന്നും അവർ ആ ബീച്ചിൽ. നിഖിലും അനിതയും. ജീവിതം സുഖകരം തന്നെ എന്നു തോന്നിപ്പിക്കുന്ന ഘടകങ്ങളൊന്നും തന്നെ ഇല്ലാത്ത സാമാന്യം വിരസമായിത്തീർന്നിരുന്ന ജീവിതത്തെ പുനരാഘോഷമാക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു.

വീട് ജോലി ഓഫീസ് എന്ന യാന്ത്രിക ജീവിതത്തിന്‍റെ വിരസത പലപ്പോഴും ഓക്കാനമുളവാക്കുന്നു എന്ന് ഇരുവരും പറയാൻ തയ്യാറായില്ല എന്നു മാത്രം. കടലിൽ നിന്ന് തിരയോടൊപ്പം ആഞ്ഞടിച്ചെത്തി കരയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്ന മണൽത്തരികളുടെ നിസ്സംഗതയാണ് ഈയിടെയായി അനിതയുടെ മനസ്സിൽ.

ദുഃഖങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യ മനസ്സിന് ഒരു പരിധിയുണ്ട്. പിന്നിട്ട ജീവിത വഴിയിലൂടെ അനിത അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കഴിഞ്ഞ കാല ഓർമ്മകൾ ഗൃഹാതുരത്വമായി അവളെ പൊതിഞ്ഞു.

എത്ര പെട്ടെന്നാണു നാലു വർഷത്തെ നഴ്സിംഗ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങാനായത്. ഇനി ഈ ബോംബെ നഗരത്തിലെ തന്നെ ഏതെങ്കിലും ഒരാശുപത്രിയിൽ ജോലി കണ്ടെത്തണം. അവളുടെ സീനിയറായി പഠിച്ചിരുന്ന നിഖിൽ സഹായിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. നിഖിൽ ഷാ... നഴ്സിംഗിനു ചേർന്ന ആദ്യനാളുകളിൽ പരിചയപ്പെട്ട സുഹൃത്ത്. ബോംബെയിൽ ജോലി ചെയ്യുന്ന തന്‍റെ ആന്‍റിയുടെ സഹപ്രവർത്തകയുടെ മകൻ, ബോംബെയിൽ വർഷങ്ങളായി സ്‌ഥിര താമസമാക്കിയ കുടുംബം. പരിമിതമായ ഭാഷ മാത്രം കൈമുതലായുള്ള അനിതയുടെ ദ്വിഭാഷിയായി നിഖിൽ സ്വയം മാറുകയായിരുന്നു. ക്രമേണ അനിതയുടെ ഇഷ്ടഖേദങ്ങൾ ഉൾക്കൊള്ളാനാവുന്ന നല്ലൊരു സുഹൃത്തും.

നഴ്സിംഗ് പഠനം കഴിഞ്ഞ് അധികം വൈകാതെ ദാദറിൽ ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനായി. എത്ര അനായാസമായാണ് അവളുടെ മനസ്സിന് സേവന തൽപരയായ നഴ്സിന്‍റെ ചലനങ്ങളം മാനസിക ഭാവങ്ങളും ഉൾക്കൊള്ളാനായത്. ഇപ്പോൾ സ്വയം തീരുമാനങ്ങളെടുക്കാനും അവ പ്രായോഗികമാക്കാനും മറ്റുമുള്ള പക്വതയും ധൈര്യവുമൊക്കെ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അനിതക്കു സ്വയം തോന്നാറുണ്ട്.

വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞിറങ്ങിയാൽ നഗരവീഥികളിലൂടെ നടക്കാനോ അതുമല്ലെങ്കിൽ ബീച്ചിൽ പോയിരിക്കാനോ ഒക്കെ അനിതയും നിഖിലും സമയം കണ്ടെത്തുന്നു. നിഖിലിനോടൊപ്പം കഴിയുന്ന സമയത്തെല്ലാം പറഞ്ഞറിയിക്കാനാവാത്തൊരു ആന്തരിക സ്വസ്ഥത അനുഭവപ്പെടുന്നതായി അനിതയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു. ഇതാണോ പ്രണയം? അവൾ ചിന്തിച്ചു. എന്തായാലും ഇതുവരെ അനുഭവപ്പെടാത്ത തനിക്കന്യമായിരുന്ന ഒരു വികാരമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്നും പതിവുപോലെ ഓഫീസിൽ നിന്നിറങ്ങിയതിനു ശേഷം നിഖിലും അനിതയും ബീച്ചിൽ എത്തിയതായിരുന്നു. മണലിൽ കളം വരച്ച് ഇരിക്കവെ വാക്കുകൾ മറന്നിട്ടെന്ന വണ്ണം അവർ മുഖത്തോടു മുഖം നോക്കി. അസ്തമയ സൂര്യന്‍റെ ചാഞ്ഞ് ഒഴുകി എത്തിയ വെയിൽ അനിതയുടെ കവിളിൽ തളം കെട്ടി കിടന്നിരുന്നു. അപ്പോഴാണ് അതുണ്ടായത്. അനിതയെ തന്നോടു ചേർത്തു ഒരു വെളിപാടെന്നോണം നിഖിൽ പറഞ്ഞത്.

“നമുക്കൊരുമിച്ചു ജീവിക്കാം.” ആ വാക്കുകൾ തന്‍റെ ഏകാന്തതയുടെ മരുഭൂമിയെ നനച്ച് കുളിരണിയിക്കുന്നതായാണ് അനിതക്കനുഭവപ്പെട്ടത്.

എത്രയോ നാളായി കേൾക്കാൻ ആഗ്രഹിച്ച ചോദ്യം... പറയാൻ ധൈര്യപ്പെടാതിരുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...