ഇതെന്താ, ബസ്സിൽ ഏറ്റവും പുറകിലുള്ള സീറ്റാണല്ലോ കിട്ടിയിരിക്കുന്നത്. ഭയങ്കര കുലുക്കമുണ്ടായിരിക്കും. ഈ കുഞ്ഞിനെയും കൊണ്ട് നീ എങ്ങനെ ഇവിടെ സ്വസ്‌ഥമായിരിക്കും...” അമിത്ത് അസ്വസ്‌ഥനായി.

“സുദീപ് ടിക്കറ്റ് റിസർവ് ചെയ്‌തതു കൊണ്ട് ഈ സീറ്റെങ്കിലും കിട്ടി” വിനീത പറഞ്ഞു.

“നീയും നിന്‍റെ ഒരു സുദീപും. പ്ലസ്‌ടു പോലും കഴിയാത്ത ആ പയ്യനെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല. അവൻ അല്ലെങ്കിലും ഒരു കാര്യവും നേരാംവണ്ണം ചെയ്യില്ല. എയർ കണ്ടീഷൻ ബസ്സായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾ സ്വസ്‌ഥമായി ഉറങ്ങിയേനെ.

ഇനിയിപ്പോ യാത്രയിലൂടനീളം കരച്ചിലും ബഹളവുമായിരിക്കും. അവൾ ഉറങ്ങുകയുമില്ല. ആരേയും ഉറക്കുകയുമില്ല.”

“നിങ്ങൾ വെറുതെ ടെൻഷനടിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. വീട്ടിൽ പോയി സ്വസ്‌ഥമായി ഉറങ്ങിക്കൊള്ളൂ” വിനീത അമിത്തിനെ ശാന്തനാക്കാൻ ശ്രമിച്ചു.

“നിങ്ങളെ തനിച്ചുവിട്ടിട്ട് ഞാനെങ്ങനെ സ്വസ്‌ഥമായി ഉറങ്ങും?” അമിത്തിന്‍റെ മുഖത്ത് ആശങ്ക നിഴലിച്ചു.

“മതി, പരിഭവം പറഞ്ഞത്. ബസ്സു നിറയെ യാത്രക്കാരല്ലേ. ഞാൻ ഒറ്റയ്‌ക്കൊന്നുമല്ലല്ലോ?”

“പക്ഷേ... എന്തോ... നിങ്ങളെ തനിച്ചയയ്‌ക്കാൻ തോന്നുന്നില്ല. ഇനിയുമിതുപോലെ വീട്ടിലെന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെക്കൂടെ ഓടിക്കിതച്ചെത്താൻ നിന്നെ കിട്ടില്ലെന്ന് പറഞ്ഞേക്ക്...”

“ശരി. പിന്നേയ്, നിങ്ങൾ ഇന്നു തന്നെ ടിക്കറ്റ് റിസർവ്വ് ചെയ്‌തോളൂ. ദേ ബസ്സ് സ്‌റ്റാർട്ടു ചെയ്യുന്നു” വിനീത തിടുക്കം കൂട്ടി.

“സർ, എന്‍റെ ഭാര്യയും മകളുമാണ്. ആദ്യമായിട്ടാണ് ഇവൾ തനിച്ച് യാത്ര ചെയ്യുന്നത്. ശ്രദ്ധിച്ചോളണേ...” തൊട്ടടുത്ത സീറ്റിലിരുന്ന കുലീന ഭാവമുള്ള വൃദ്ധനോട് അമിത്ത് പറഞ്ഞു.

“ഒന്നുകൊണ്ടും വിഷമിക്കണ്ട, നിങ്ങളുടെ ഭാര്യയും മകളും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലെത്തും” വിനീത അയാളെ ഭവ്യതയോടെ നോക്കി.

ആഴമുള്ള കണ്ണുകൾ, നീണ്ട് നരച്ച താടി, കുർത്ത പൈജാമയിൽ പൊതിഞ്ഞ ആറടി പൊക്കക്കാരനെ കണ്ടാൽ ആരുമൊന്ന് ബഹുമാനത്തോടെ നോക്കുക തന്നെ ചെയ്യും.

“മോളേ വിഷമിക്കേണ്ട, വണ്ടിയിൽ നിറയെ ആളുകളല്ലേ. ചൂടു കൂടുതലായതുകൊണ്ടാ അവൾ കരയുന്നത്. ബസ്സ് സ്‌റ്റാർട്ട് ആവുമ്പോഴേക്കും കരച്ചിൽ നിർത്തിക്കൊള്ളും. പറഞ്ഞു തീരും മുമ്പ് അവൾ കരച്ചിൽ നിറുത്തിയല്ലോ?”

“ആ... ആ... ഈ മുടി വെറുതെ വെയിലേറ്റു നരച്ചതൊന്നുമല്ല. ധാരാളം ജീവിതാനുഭവങ്ങളുടെ പക്വത ആ വാക്കുകളിൽ പ്രകടമായി. ബസ്സ് മുന്നോട്ടു നീങ്ങിയതോടെ അമിത്ത് കൺവെട്ടത്തു നിന്നും മാഞ്ഞു. ആദർശി വീണ്ടും കരച്ചിൽ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അവൾ കരച്ചിൽ നിർത്താത്തതു കണ്ട് വിനീത വിഷമിച്ചു.

“മോളെയിങ്ങുതാ..” അയാൾ കുട്ടിയെ എടുക്കാനായി കൈ നീട്ടി. വിനീതയ്‌ക്ക് കുഞ്ഞിനെ കൈമാറാൻ മടി തോന്നി. എങ്കിലും...

അലമുറയിട്ടു കരഞ്ഞിരുന്ന ആദർശി വൃദ്ധന്‍റെ കൈകളിലെത്തിയപ്പോൾ കരച്ചിൽ നിറുത്തി. വൃദ്ധൻ ഏറെ ശ്രദ്ധയോടെ കുഞ്ഞിന്‍റെ പുറത്ത് തടവിക്കൊണ്ടിരുന്നു.

“ആഹാ ... അവൾ ഉറക്കവും തുടങ്ങിയല്ലോ? ഇതെന്തു മാന്ത്രിക വിദ്യ?” വിനീതയുടെ കണ്ണുകളിൽ ആശ്ചര്യം.

“മന്ത്രവും തന്ത്രവുമൊന്നുമല്ല. ഞങ്ങൾ രണ്ടുപേരും ഒരേ പേരുകാരല്ലേ?” വൃദ്ധൻ പുഞ്ചിരിച്ചു.

“അപ്പോൾ താങ്കളുടെ പേരും ആദർശി എന്നാണോ? ഞാൻ കരുതിയത് താങ്കൾ...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...