എന്‍റെ സാരംഗിയെ തിരികെ നൽകാൻ മാഡത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അതോടെ അരുണിന്‍റെ ദുഃഖഭാവം അകന്നു. അവനിൽ കൂടുതൽ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാൻ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“അപ്പോൾ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്‍റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികൾ ശീലിച്ചിരിക്കുന്നു...”

“സോറി മാഡം... ഞാൻ...” അരുൺ ലജ്ജയാൽ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു.

“സാരമില്ല... എല്ലാം ഞാൻ അരുന്ധതിയോടു പറഞ്ഞോളാം. എന്‍റെ രാഹുൽ മോന്‍റെ കാര്യത്തിൽ ഞങ്ങൾക്കു സംഭവിച്ചത് അരുന്ധതിയ്ക്കും, ചരണിനും ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല നീയിന്ന് എന്‍റേയും കൂടി മകനാണ്. അതുകൊണ്ട് നിങ്ങളുടെ വിവാഹം ഞങ്ങൾ ആർഭാടമായിത്തന്നെ നടത്തും...” ഞാൻ പറഞ്ഞു.

എന്‍റെ വാക്കുകളിൽ ഏതോ നഷ്ടബോധത്തിന്‍റെ ഒളിമിന്നൽ ഉണ്ടായിരുന്നു. ഒരുപക്ഷെ രാഹുൽ മോൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ അവന്‍റെ വിവാഹം അവന്‍റെ പ്രണയിനിയുമായി ഞങ്ങൾക്കു നടത്താൻ കഴിഞ്ഞേനെ എന്ന നഷ്ടബോധം... എന്നാലിന്നവർ രണ്ടുപേരും അകലങ്ങളിലെവിടെയോ തനിക്കെത്തിപ്പിടിക്കാനാവാത്തിടത്ത് അജ്ഞാതവാസം തുടരുന്നു.

ജീവിച്ചിരിക്കുന്ന അവന്‍റെ പെണ്ണിനെയെങ്കിലും എനിക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ... ഇന്നും അവിവാഹിതയായി കഴിയുന്ന അവളോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു മകളെപ്പോലെ അവളുടെ വിവാഹം ഞാൻ നടത്തിക്കൊടുക്കുമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ അരുണിനോടു ചോദിച്ചു.

“അരുൺ... നിന്‍റെ കൈയ്യിൽ രാഹുൽ സ്നേഹിച്ച ആ പെൺകുട്ടിയുടെ ഫോട്ടോയുണ്ടോ? എന്നിക്കൊന്നു കാണാനാണ്...”

“ആ ഫോട്ടോ എന്‍റെ കൈയ്യിൽ ഉണ്ടായിരുന്നു മാഡം... എന്നാലിപ്പോൾ കൈവശമില്ല... ഞാൻ പീന്നിടെപ്പോഴെങ്കിലും ആ ഫോട്ടോ കാണിച്ചു തരാം.

അരുണിന്‍റെ വാക്കുകൾക്കു മുന്നിൽ ആശ്വാസ നിശ്വാസങ്ങളോടെ ഞാനിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഒരു നഷ്ട സ്വപ്നത്തിന്‍റെ ഓർമ്മകൾ പേറിക്കൊണ്ട് ഒരിളം കാറ്റ് എന്നെ കടന്നു പോയി. ഇനി ഞാൻ കിടന്നോട്ടെ മാഡം രാവിലെ വാരണാസി സ്റ്റേഷനിലെത്തുമ്പോൾ ഉണരേണ്ടതല്ലേ?

ഞാൻ മൗനാനുവാദം നൽകിയതോടെ അരുൺ മുകളിലെ ബർത്തിലേയ്ക്കു പോയി. വീണ്ടും ഏകയായതോടെ മനസ്സിൽ അസ്വാസ്‌ഥ്യം കൂടുകൂട്ടി.

മനസ്സ് നഷ്ട സ്വപ്നങ്ങളുടെ പുറകേ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. നരേട്ടനും രാഹുലുമൊന്നിച്ചുള്ള ഇത്തരം എത്രയോ യാത്രകളെക്കുറിച്ചുള്ള സ്മരണകൾ. ഓർമ്മയുടെ നേർത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നും അവ ആവരണം നീക്കി പുറത്തു വന്നു.

യാത്രയ്ക്കിടയിൽ നരേട്ടനും രാഹുൽമോനും പറയുന്ന തമാശകൾ കേട്ട് ഒരു ചെറുപ്പക്കാരിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി രാഹുൽ മോൻ പറയുമായിരുന്നു.

“മമ്മീ... മമ്മിയ്ക്ക് യാത്രകൾ ഹരമാണല്ലേ... അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ മമ്മി കൂടുതൽ ചെറുപ്പമാകുന്നു. ഒരു പത്തുകൊല്ലമെങ്കിലും പുറകോട്ട് പോയതു പോലെ...” അവന്‍റെ കോംപ്ലിമെൻറ്സ് ഏറ്റുവാങ്ങി ആഹ്ലാദവതിയാകുന്ന ഞാൻ. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നരേട്ടൻ പറയുമായിരുന്നു.

“നിങ്ങൾക്കും മമ്മിയെപ്പോലെ പത്തുകൊല്ലം മുമ്പത്തെപ്പോലെ ചെറുപ്പമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ? പണ്ടത്തെ കുട്ടികളെപ്പോലെ നിങ്ങൾക്കിപ്പോൾ ഞങ്ങളുടെ മടിയിലിരുന്ന് കളിക്കാമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...