ഫോൺ നിരന്തരം ശബ്‌ദിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ വിസിലടിച്ചു കൊണ്ടിരുന്ന കുക്കർ ഓഫ് ആക്കി അവർ ഫോണെടുത്തു. ഈ സമയത്ത് ഇതാരായിരിക്കും?

“ഹലോ”

“ഹലോ അമ്മേ..” മിനിയുടെ ശബ്‌ദം. എന്താ ഈ സമയത്ത് മിനി വിളിക്കുന്നത്?

“നീ ഇതുവരെ ഓഫീസിൽ പോയില്ലേ?”

“പോകാൻ ഒരുങ്ങുകയാ, അതിനു മുമ്പ് അമ്മയെ വിളിക്കാമെന്ന് കരുതി” മിനി പറഞ്ഞു.

“എന്താ പ്രത്യേകിച്ച് കാര്യം?”

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സുഖം തന്നെയല്ലേ?” മിനി ചോദിച്ചു.

“അതിന് എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ?” അവർ അതിശയത്തോടെ പറഞ്ഞു.

“അമ്മ ഫോൺ വളരെ വൈകിയാണല്ലോ എടുത്തത്. അതുകൊണ്ട് ചോദിച്ചതാ” മിനി പറഞ്ഞു.

“ഞാൻ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു” അവർ പറഞ്ഞു.

“പിന്നെ എന്തുണ്ട് വിശേഷം” മിനി സംഭാഷണം നീട്ടിക്കൊണ്ട് പോകാൻ താൽപര്യം കാണിച്ചു.

“എല്ലാം നല്ലതുപോലെ നടക്കുന്നു മോളേ” ഇതു പറയുമ്പോഴും അവർ ആലോചിച്ചത് മിനിയ്‌ക്ക് ഇത് എന്തുപറ്റി എന്നാണ്. രാവിലെ തന്നെ ഓഫീസ് സമയത്ത് ഫോൺ ചെയ്യുന്നു. അലസമായി സംസാരിക്കുന്നു. കാര്യമായി എന്തോ ഉണ്ട്.

“അമ്മേ... ഇപ്പോൾ അച്‌ഛൻ ഫോൺ വിളിച്ചിരുന്നു” മിനി പറഞ്ഞു.

“അച്‌ഛൻ വിളിച്ചിരുന്നുവെന്നോ, പക്ഷേ എന്തിന്?” അവർ അതിശയിച്ചു.

“അമ്മയോട് സംസാരിക്കണമത്രേ. 3-4 ദിവസമായി മൂഡ് ശരിയല്ലെന്ന്” മിനി മടിച്ചു മടിച്ചു പറഞ്ഞു.

അതു ശരി, അപ്പോൾ അതാണ് കാര്യം. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു.

“ഏയ് ഒന്നുമില്ല. ചെറിയൊരു ക്ഷീണം. അതുപോട്ടെ നീ ഓഫീസിൽ പോകാൻ നോക്ക്. വെറുതെ വൈകണ്ട.”

“ശരി, അമ്മ സ്വയം ശ്രദ്ധിക്കണേ” മിനി ഫോൺ വച്ചു.

അവർക്ക് എല്ലാം മനസ്സിലായി. കഴിഞ്ഞ ആഴ്‌ചയിലെ പ്രശ്നമാണ്. ഗംഗാധരൻ ടിവി കാണുകയായിരുന്നു. അപ്പോൾ അവർ പറഞ്ഞു.

“ഇന്ന് ഉച്ചയ്‌ക്ക് ആനന്ദേട്ടന്‍റെ വീട്ടിൽ മോഷണം നടന്നു.”

“അതുശരി.”

“ആനന്ദേട്ടന്‍റെ ഭാര്യ മാർക്കറ്റിൽ പോയ സമയമായിരുന്നു. മടങ്ങി വന്നപ്പോഴാണ് വിവരമറിഞ്ഞത്. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?” അവർ ടിവിയുടെ ഒച്ച കുറച്ച് കൊണ്ട് ചോദിച്ചു.

“ആ… ഞാൻ കേൾക്കുന്നുണ്ട്. ആനന്ദേട്ടന്‍റെ വീട്ടിൽ കള്ളൻ കയറി. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. അതല്ലേ... പറഞ്ഞത്. നിങ്ങൾ സ്‌ത്രീകൾ വായ തുറന്നാൽ അടയ്‌ക്കില്ല. എന്തെങ്കിലും കിട്ടിയാൽ സംസാരിച്ചു കൊണ്ടേയിരിക്കും” ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം ടിവിയുടെ വോള്യം കൂട്ടി.

ഇത് കേട്ടപ്പോൾ അവർ വല്ലാതായി. പട്ടാപ്പകൽ കോളനിയിൽ കള്ളൻ വരുന്നതും വീട്ടിൽ കയറി മോഷണം നടത്തുന്നതും ചെറിയ കാര്യമാണോ? ഈ ആണുങ്ങൾ എന്താ സംസാരിക്കാത്തവരാണോ? അവർ പിറുപിറുക്കാൻ തുടങ്ങി.

അന്നേ ദിവസം അവരുടെ പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസം വന്നു. എന്തെങ്കിലും ചോദിച്ചാൽ ഉണ്ട്, ഇല്ല എന്നൊക്കെ രണ്ട് വാക്കിൽ മൂളാൻ തുടങ്ങി. അത്യാവശ്യം കാര്യം മാത്രം പറഞ്ഞു. ഒരു തരം പ്രതിഷേധം തന്നെയായിരുന്നു അത്. ഇങ്ങനെ സംഗതി കൂടുതൽ വഷളാകുമെന്ന് കണ്ടപ്പോഴാണ് ഗംഗാധരൻ മിനിയ്‌ക്ക് ഫോൺ ചെയ്‌തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...