സമയം പത്തു കഴിഞ്ഞു. ഇന്ദിരാദേവി അസ്വസ്‌ഥതയോടെ മുറിയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു. “അവളിതെവിടെപ്പോയി കാണും. നേരമിത്രയിരുട്ടിയിട്ടും..." മകൾ ദിയ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ചെറുപ്പക്കാരിയായ മകൾ നേരമിരുട്ടിയിട്ടും മടങ്ങിയെത്തിയില്ലെങ്കിൽ ഏതൊരമ്മയുടെ മനസ്സാണ് പിടയ്ക്കാതിരിക്കുന്നത്. ഇന്ദിരാദേവി ഇടയ്ക്കിടയ്ക്ക് മുൻവശത്തെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. “ഹായ് മമ്മാ, ഇതുവരെ ഉറങ്ങിയില്ലേ?" വാതിൽ തള്ളിത്തുറന്നു കൊണ്ട് ദിയ അകത്തുകടന്നു. ഇന്ദിരാ ദേവി ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു.

“മമ്മാ," അമ്മയുടെ തോളിൽ കൈ വച്ച് ദിയ സോഫയിലിരുന്നു.

“മമ്മാ, ടേക്ക് എവരിതിംഗ് ഈസി. ടെൻഷനടിക്കാൻ ഞാനെന്താ കൊച്ചുകുട്ടിയാണോ?"

“നീ കൊച്ചു കുട്ടിയല്ലെന്നതാണ് ഇപ്പോഴെന്‍റെ ടെൻഷൻ, പതിനെട്ടു വയസ്സായി. എന്നിട്ടും കൊച്ചുകുട്ടിയെന്നാ വിചാരം. അല്ലെങ്കിൽ അർദ്ധരാത്രിവരെ ഇങ്ങനെ കറങ്ങി നടക്കുമോ?"

"ഓഹോ മമ്മാ, ഇതൊക്കെയിത്ര സീരിയസ്സായെടുക്കാനുണ്ടോ? ഞാനൊറ്റയ്ക്കല്ലായിരുന്നുവെന്ന് മമ്മയ്ക്ക്ക്കറിയില്ലേ?"

"കൂട്ടുകാരൊക്കെയുണ്ടായിരുന്നോ? അതോ അവൻ മാത്രമായിരുന്നോ?" ഇന്ദിരാദേവിയുടെ സ്വരം കനത്തു.

കള്ളി വെളിച്ചത്തായല്ലോ എന്ന ജാള്യതയോടെ ദിയ തല കുമ്പിട്ടിരുന്നു. കുറച്ചുനേരം അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു.

“എനിക്ക് നിഖിലിനെ ഇഷ്ടമാണ്. നിഖിലിന് എന്നെയും. അതിലെന്താ തെറ്റ്?”

“സ്നേഹം... പ്രേമം... ഇതൊക്കെ പറയാൻ മാത്രം നീ വളർന്നോ? ആദ്യം സ്വന്തം കാലിൽ നിൽക്ക്. പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. നിനക്ക് നിഖിലിനെക്കുറിച്ച് എന്തറിയാം?”

“എന്തായാലും ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ട്.”

“വിവാഹമോ? അവന്‍റെ വീട്ടുകാർ സമ്മതിക്കുമോ?"

“സമ്മതിച്ചില്ലെങ്കിൽ... ഞങ്ങളൊരു കൊച്ചുവീടെടുത്ത് മാറിത്താമസിക്കും.”

“സ്വ‌പ്നലോകം എന്നെന്നും മനോഹരമായിരിക്കും. പ്രേമം മൂത്ത് അവൻ നിന്നെ വിവാഹം കഴിച്ചാൽത്തന്നെ നാലഞ്ചു ദിവസം കഴിഞ്ഞ് ജീവിതചെലവിനു പണം തികയാതെ വരുമ്പോൾ... ഈ പ്രണയപ്പനിയൊക്കെ അവസാനിക്കും.” അവർ മകളെ ഉപദേശിച്ചു.

“എങ്കിൽ ഞാനവനെ ഉപേക്ഷിച്ച് വേറെ കെട്ടും." ദിയ നിസ്സാരമായി പറയുന്നതുകേട്ട് അവർ ദിയയെ ബലമായി പിന്നോട്ടു തള്ളി.

“എന്‍റെ അവസ്‌ഥ കണ്ടിട്ടും നീ പഠിച്ചില്ലല്ലോ. വീണ്ടും ചരിത്രം ആവർത്തിക്കണോ?” ഇന്ദിരാദേവി ഏങ്ങിയേങ്ങിക്കരഞ്ഞു. ദിയയ്ക്ക് കുറ്റബോധം തോന്നി.

“അച്ഛനുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊന്നും ആകില്ലായിരുന്നു."

“പിന്നെ എന്തിനാണെന്നെ പപ്പയിൽ നിന്നകറ്റിയത്?” പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ദിയയും പൊട്ടിക്കരഞ്ഞു.

മകളുടെ സംസാരംകേട്ട് ഇന്ദിരാദേവി സ്തബ്ധയായി. അവളുടെ ചോദ്യങ്ങൾക്കെന്തു മറുപടി നൽകും? സ്നേഹത്തിനു വേണ്ടിയുള്ള അന്ധമായ വെമ്പൽ തനിക്കെന്തെല്ലാമാണ് നഷ്ടപ്പെടുത്തിയത്. ദിയയ്ക്കോ, അച്ഛഛന്‍റെ സ്നേഹവും...

ഇന്ദിരാദേവി ഉറങ്ങാൻ ശ്രമിച്ചു. നേരമേറെയായിട്ടും ഉറക്കം വന്നില്ല. ചിന്തകൾ ഗതകാലസ്‌മരണകളിലൂടെ അലഞ്ഞു തിരിഞ്ഞു. കഴിഞ്ഞയാഴ്‌ച ടൗൺഹാളിനടുത്തുവച്ച് ഒരകന്നബന്ധു അതുലാണ് ശ്യാമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

"ശ്യാം ഇന്നും ഏകനാണ്. പുനർ വിവാഹം കഴിച്ചില്ല. ജോലിയിൽ മുഴുകി കഴിയുന്നു."

അതുൽ നൽകിയ ഈ ചെറിയ സൂചന വലിയൊരു കൊടുങ്കാറ്റായാണ് ഇന്ദിരാദേവിയുടെ മനസ്സിലാഞ്ഞടിച്ചത്. കരിങ്കല്ലുപോലെ ഉറച്ച മനസ്സ് മഞ്ഞുമല പോലെയുരുകി. ശ്യാമിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഗൗരവം നിറഞ്ഞ മുഖം, സ്വയം ഒതുങ്ങിക്കൂടുന്ന സ്വഭാവം, അതായിരുന്നു ശ്യാം. പക്ഷേ, ഇന്ദിരയോ നേരെമറിച്ചും. വാചാലയും അടിപൊളി ജീവിതം ഇഷ്ടപ്പെടുന്നവളും. ശ്യാം എപ്പോഴും തന്നോട് റൊമാന്‍റിക്കായി സംസാരിച്ചു കൊണ്ടിരിക്കണമെന്നവളാശിച്ചു. എന്നാൽ അവളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമായിരുന്നു ശ്യാമിന്‍റെ പെരുമാറ്റം. ആയിടയ്ക്കാണ് സമ്പന്നനായ സജയൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹത്തിനുവേണ്ടി വെമ്പി നിന്ന മനസ്സ് സജയനോടടുത്തത് അവൾപോലും അറിയാതെയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...