ഞാൻ നോക്കുമ്പോൾ ഫഹദ് സാർ ഇതികർത്തവൃതാമൂഢനായി ഇരിയ്ക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് എന്തു പറയണമെന്ന് അറിയില്ലെന്നു തോന്നി. അല്പം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“താങ്കൾ ഇതുവരെ പേരു പറഞ്ഞില്ല... നിങ്ങളുടെ മറ്റുമക്കളുടെ കാര്യവും...”

എന്‍റെ പേര് ഹുസൈൻ എന്നാണ്. ഞാൻ ഒരു ചെറിയ ബിസിനസ്സുകാരനാണ്. എന്‍റെ മൂത്ത രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. ഒരാൾ മലപ്പുറത്തും, ഒരാൾ കോഴിക്കോട്ടുമായി ജീവിക്കുന്നു. ഇളയവൾ എന്നോടൊപ്പം ഇവിടെയും.

“മി. ഹുസൈൻ, നിങ്ങൾ മഹാമനസ്ക്കനാണ്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. മറ്റൊരാളിൽ നിന്ന് ഗർഭിണിയായ സഫിയയെ നിങ്ങൾ ഭാര്യയാക്കിയപ്പോൾ തന്നെ നിങ്ങളുടെ മഹാമനസ്ക്കത തെളിഞ്ഞതാണ്. ഇന്നിപ്പോൾ നിങ്ങൾ ഇത്രകാലം വളർത്തി വലുതാക്കിയ നിങ്ങളുടെ മകനെപ്പോലുള്ള ആസിഫിനേയും എനിക്കു നിങ്ങൾ നൽകുന്നു.”

അദ്ദേഹത്തിന് തുടർന്നു പറയാനാവാതെ വാക്കുകൾ ഉടറി. അപ്പോൾ ഹുസൈൻ എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ സമീപം വന്നു നിന്നു പറഞ്ഞു.

“ഫഹദ് സാർ... അന്നത്തെ സാഹചര്യത്തിൽ എന്നെപ്പോലെ ഒരു പുരുഷനാവശ്യം എന്‍റെ രണ്ടു പെണ്മക്കൾക്ക് ഒരു ഉമ്മയെയായിരുന്നു. ഒരുമ്മയുടെ സ്നേഹം എന്തെന്ന് അമ്മയാകാൻ പോകുന്ന ഒരുവൾക്ക് നല്ലതു പോലെ അറിയുമെന്നെനിക്കു തോന്നി. ഞാൻ വിചാരിച്ചതു പോലെ സഫിയ അവർക്കതു നൽകുകയും ചെയ്തു. പക്ഷെ പിന്നീട് ഞാൻ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നത്. മനുഷ്യൻ നിനയ്ക്കുന്നതു പോലെയല്ലല്ലോ പടച്ചവൻ നിനയ്ക്കുന്നത്. ആരിഫ എന്ന പെൺകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യിൽ തന്നു കൊണ്ട് അവളും പടച്ചവന്‍റെ അടുത്തേയ്ക്കു പോയി. അപ്പോൾ എനിക്കു മനസ്സിലായി പടച്ചവൻ നിനയ്ക്കുന്നതേ നടക്കൂ എന്ന്... ഇന്നിപ്പോൾ ആസിഫിനെ അങ്ങയെ ഏൽപ്പിയ്ക്കാൻ പറയുന്നതും ആ പടച്ചവൻ തന്നെയാണ്. സഫിയയുടെ ആഗ്രഹവും അതുതന്നെയായിരുന്നു...”

ഹുസൈൻ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു. ജീവിതത്തിൽ ഏറെ അനുഭവിച്ചവരെന്ന് സ്വയം അഹങ്കരിച്ച ഞങ്ങൾക്ക് ജീവിത പക്വത കൈവന്ന ആ മനുഷ്യന്‍റെ മുന്നിൽ നമസ്ക്കരിയ്ക്കാൻ തോന്നിപ്പോയി. കഠിന പരീക്ഷണങ്ങളിലൂടെ ആർജ്ജിച്ച അനുഭവജ്ഞാനം ആ മനുഷ്യനെ ഹൃദയവിശാലത ഉള്ളവനാക്കിത്തീർത്തിരിക്കുന്നു.

അപ്പോഴേയ്ക്കും കൈയ്യിൽ നാരങ്ങാ ജ്യൂസ് നിറച്ച ഗ്ലാസ്സുമായി തലയിൽ തട്ടമിട്ട് ഒരു കൊച്ചു പെൺകുട്ടി ഞങ്ങളുടെ മുന്നിലെത്തി. കൈയ്യിലെ ജ്യൂസ് നിറച്ച ഗ്ലാസ്സ് അവൾ ഞങ്ങളുടെ നേരെ നീട്ടി. അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരി ആരേയും മയക്കുന്നതായിരുന്നു.

“മോൾ ഏതു ക്ലാസ്സിൽ പഠിക്കുന്നു” നാരങ്ങാ നീരു നുണഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.

“ഏഴാം ക്ലാസ്സിൽ” അവളുടെ നിഷ്ക്കളങ്കമായ കൊച്ചു മണിനാദം ഞങ്ങളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

“നിങ്ങൾ ആസിഫിക്കായെ കൊണ്ടു പോകാൻ വന്നതാണോ?” അവളുടെ ചോദ്യത്തിനു മുന്നിൽ എന്തു പറയേണ്ടു എന്നറിയാതെ ഞങ്ങൾ മിഴിച്ചു നിന്നു. അപ്പോഴേയ്ക്കും ഹുസൈൻ അവളെ ചേർത്തു നിർത്തിപ്പറഞ്ഞു.“ മോൾ അകത്തുപോയി ആസിഫിക്കായെ വിളിച്ചു കൊണ്ടു വാ... ബാപ്പ വിളിക്കുന്നെന്ന് പറയ്...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...