“സാറെന്താ മൃതസഞ്ജീവനി ആണോ കൊണ്ടു നടക്കുന്നത്? ആനന്ദ് നിമിഷയെ കളിയാക്കി കൊണ്ടു ചോദിച്ചു.”

“ആട്ടെ... നിങ്ങളുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത്? ഇതിനിടയിൽ ഇങ്ങനെയൊരു നാടകം അരങ്ങേറിയത് ഞങ്ങളറിഞ്ഞില്ലല്ലോ...” എന്‍റെ ചോദ്യം കേട്ട് നിമിഷ പറഞ്ഞു.

“നീ മാത്രമേ അതറിയാതുള്ളൂ മീരാ... ഫഹദ് സാർ ഞങ്ങളുടെ കല്യാണത്തിന് വന്നിരുന്നു.”

“അല്ലെങ്കിലും നീയൊരു കള്ളിയാണ് നിമിഷ. നീ എന്നിൽ നിന്നും എല്ലാം മറച്ചു വച്ചു.” ഞാൻ പരിഭവിച്ചതു കേട്ട് നിമിഷ ചിരിയോടെ പറഞ്ഞു.

“എനിക്ക് ആനന്ദിനോട് പ്രേമവും, മണ്ണാങ്കട്ടയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നെ കോഴ്സു കഴിഞ്ഞ് രണ്ടുപേർക്കും ഒരേ കോളേജിൽ ജോലിയായപ്പോൾ ഇവൻ എന്‍റെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു. എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വിവാഹ നിശ്ചയം കഴിഞ്ഞാണ് ഞങ്ങൾ പ്രണയിച്ചത്.”

അങ്ങിനെ പൊട്ടിച്ചിരികളും തമാശകളുമായി ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയ കഴിഞ്ഞ കാലം ഞങ്ങൾ അയവിറക്കിക്കൊണ്ടിരുന്നു. ഇതിനിടയിൽ നിമിഷയും ആനന്ദും തങ്ങളുടെ മക്കളുടെ കാര്യങ്ങൾ പറഞ്ഞു.

“മകൾ ആത്മ വിവാഹം കഴിഞ്ഞ് ബഹ്റിനിലാണ് മകൻ ആശിശ് ഫോറിനിൽ തന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പഠിച്ചുകൊണ്ടിരിക്കുന്നു. അവനൊരു ലൗവറുണ്ട്. ഒരു ഫോറിൻ പെൺകുട്ടി. അടുത്തു തന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാനിരിക്കുകയാണ് ഞങ്ങൾ. നിങ്ങൾ ഇരുവരും ആ വിവാഹത്തിൽ പങ്കുകൊള്ളണം.” അങ്ങനെ വിശേഷങ്ങൾ പങ്കിട്ട് സമയം പോയത് അറിഞ്ഞില്ല. ഒടുവിൽ നിമിഷയും ആനന്ദും തങ്ങളുടെ ക്ലാസ്സ് മുറികളിലേയ്ക്ക് മടങ്ങിപ്പോകുവാൻ സമയമായെന്നറിയിച്ചു.

മടങ്ങിപ്പോകുമ്പോൾ അവർ ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു. “നിങ്ങൾ ഇരുവരേയും ഞങ്ങളുടെ വീട്ടിലേയ്ക്ക് വിരുന്നുണ്ണാൻ ക്ഷണിക്കുന്നു.”

“അതിന് ഞങ്ങൾ നവദമ്പതികളൊന്നുമല്ലല്ലോ നിമിഷ. പണ്ടേ വിവാഹിതരായവരല്ലേ?” ഫഹദ്സാർ ചോദിച്ചതു കേട്ട് നിമിഷ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇപ്പോഴാണ് ശരിയ്ക്കും ദമ്പതിമാരായത്. നവദമ്പതിമാർ... ഇനി മരണം വരെ നിങ്ങളെ പിരിയ്ക്കുവാൻ ഈ ലോകത്ത് ഒരു ശക്‌തിക്കുമാവില്ല.”

“ശരിയാണ് നിമിഷ പറഞ്ഞത്. ഇനി ഞങ്ങളിലൊരാളുടെ മരണം വരെ ഒരു വേർപിരിയൽ അസാദ്ധ്യമാണ്. ഈ ലോകത്തിൽ ഇത്രത്തോളം ദൃഢതരമായ മറ്റൊരു സ്നേഹബന്ധം ഉണ്ടാവുകയില്ല. അല്ലേ മീര?” ഫഹദ് സാർ മീരയെ നോക്കി ചോദിച്ചു.

“ശരിയാണ് ഫഹദ് സാർ, കാലം ഉലയിൽ ഉരുക്കി വിളക്കിച്ചേർത്ത രത്നങ്ങളാണ് നിങ്ങളിരുവരും. ഈ ബന്ധം അത്രത്തോളം ദൃഢതരമായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഏതായാലും നാളെത്തന്നെ നിങ്ങൾ ഞങ്ങളുടെ വീട്ടിൽ അതിഥികളായെത്തുമെന്നു വിചാരിക്കുന്നു.”

ആനന്ദ് സഹർഷം പുറഞ്ഞു. പിന്നീടവർ യാത്ര പറഞ്ഞ് കോളേജിലെ ക്ലാസ്സ് മുറികളിലേയ്ക്കു പോയി.

ഞങ്ങൾ കോളേജിനു പുറത്തിറങ്ങിയപ്പോൾ സമയം മൂന്നു മണിയോടടുത്തു കാണും. പുറത്ത് വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. വയറ്റിൽ വിശപ്പ് കാഹളം ഊതിത്തുടങ്ങിയിരുന്നു. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആഹാരം കഴിച്ച ശേഷം തൊട്ടടുത്തുള്ള സുഭാഷ്പാർക്കിലേയ്ക്ക് നടന്നു. പാർക്കിലേയ്ക്ക് നടക്കുന്നതിനു മുമ്പ് അടുത്തുള്ള ശിവക്ഷേത്രത്തിന്‍റെ കവാടത്തിനു മുന്നിൽ നിന്ന് അല്പനേരം ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. “ഇനിയുള്ള ജീവിതത്തിൽ സൗഖ്യവും, സന്തോഷവും നൽകി ഒരു പ്രാണനായി ജീവിയ്ക്കാൻ ഞങ്ങളിരുവരേയും അനുഗ്രഹിക്കണേ” എന്ന്. തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി സുസ്മേരവദനനായി നില്ക്കുന്ന ഫഹദ് സാറിനെയാണ് കണ്ടത്. “എന്നേയും കൂടി ആ നടയിൽ നിന്ന് പ്രാർത്ഥിക്കാൻ അനുവദിക്കുമോ?” അദ്ദേഹം ചോദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...