ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേർ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്‍റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.

അല്പം അകലെ കുറെപ്പേർ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്നാനം, ജീവിതത്തിൽ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളിൽ നിന്നും മോചനം നൽകി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ് ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ...

ഗംഗയിൽ മുങ്ങി നിവരുമ്പോൾ ഹൃദയത്തിൽ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി... ഗംഗയെത്തഴുകിയെത്തുന്ന കുളിർകാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോൾ ഹൃദയത്തിൽ നിറയുന്ന?ആനന്ദം.... എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പർശനത്തിൽ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിർ ജലത്തിൽ മുങ്ങിത്താഴുമ്പോൾ കൈയ്യിൽ ചിതാഭസ്മകലശമുണ്ടായിരുന്നു.

പൂജാരിയുടെ ക്രീയകൾക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാൻ... ഒന്നു മുങ്ങി നിവർന്ന ശേഷം കരയിൽ നിരനിരയായി നിവർത്തി വച്ചിരിക്കുന്ന ബലിക്കുടകളിലൊന്നിൽ ചെന്നിരുന്നു.

മുന്നിലെ പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ബലിയിടൽ കർമ്മം ആരംഭിച്ചു. ആദ്യം പിതൃക്കൾക്കു വേണ്ടിയുള്ള ക്രീയകൾ, പിന്നീട് മൂന്നുവട്ടം ഗംഗയിൽ മുങ്ങി നിവർന്ന് തിരികെയെത്തുമ്പോൾ, ആദ്യം അമ്മയ്ക്കുവേണ്ടി... പിന്നീട് നരേട്ടന്... ഏറ്റവും ഒടുവിൽ രാഹുൽമോന്...

എല്ലാവർക്കും പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ദർഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമർപ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളിൽ വാരിയെടുത്ത് ഗംഗയിൽ താഴ്ത്തി മുങ്ങി നിവർന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകൾ ചെയ്തിരുന്നു. ഒടുവിൽ അത് ഗംഗയുടെ ഓളങ്ങളിൽ ഒഴുക്കി വിടുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട്കേണു. അമ്മേ... ഈ മകൾക്ക് മുക്തി തരൂ... എല്ലാ പാപങ്ങളിൽ നിന്നും, ജനിമൃതികളിൽ നിന്നും മുക്തി...

ഒഴുകുന്ന കണ്ണീർ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോൾ ഇരുകൈകളും കൂപ്പിത്തൊഴുതു.

“അമ്മേ... ഗംഗേ... ഇനിയുമൊരിയ്ക്കൽ കൂടി പാപങ്ങൾ ചെയ്യാനിട വരുത്തരുതേ... അറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം ഞാൻ അവിടത്തെ മാറിൽ ഹോമിക്കും. ഇതുറപ്പ്...

ഞാൻ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുൺ പരിഭ്രമത്തോടെ വിളിച്ചു.

“അരുത് മാഡം... മുന്നോട്ടു നീങ്ങിയാൽ ആഴമുണ്ട്... മുങ്ങിപ്പോകും...”

ഹൃദയത്തിന്‍റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകൾ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ? ആവോ?... എനിക്കറിയില്ല.

മുന്നോട്ടു ചലിച്ച കാലുകളെ പിൻവലിച്ച് കരയിലേയ്ക്കു കയറുമ്പോൾ ഭയചകിതനായി നിൽക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“അരുൺ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുൺ... അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ എന്ന സംശയം... സകലപാപസംഹാരിണിയായ ഗംഗ... ജനി-മൃതികളിൽ നിന്നുള്ള മോക്ഷപ്രാപ്തി... ഇതൊക്കെയല്ലെ ഇവിടെ മരിച്ചാൽ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണർന്നുവെന്നു തോന്നുന്നു...” പിന്നീട് സ്തംഭനായി നിൽക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടിൽ പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...