എന്നാൽ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാൾ വലുതെന്ന് അദ്ദേഹമെഴുതി. എന്‍റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും...

അച്‌ഛന്‍റെ പണത്തിന്‍റെ സ്വാധീനവും, ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാൾ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി

ഒരുനാൾ അച്‌ഛൻ അമ്മയോടു തർക്കിച്ച് പറയുന്നതു കേട്ടു. “ഈ ഫഹദ് സാർ എന്നു പറയുന്നവൻ പക്കാ വർഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവൻ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഇവൾ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്‌തിരുന്നു. അവൾ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാൽ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ സംഘർഷത്തിൽ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാൻ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കിൽ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതിൽ പെട്ടുപോയേനെ. നിന്‍റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്‍റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്ക്കോ. അല്ലെങ്കിൽ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”

എന്നെ വീട്ടുതടങ്കലിലിട്ടതിൽ മനംനൊന്ത് അച്‌ഛനോടു തർക്കിക്കാൻ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്‌ഛൻ ചെയ്‌തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്‌ഛൻ എന്നോടു പറഞ്ഞു.

“നിന്നെ വിവാഹം കഴിയ്ക്കുവാൻ സുഭദ്രേച്ചിയുടെ മകൻ വിഷ്ണു നാരായണൻ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാൾക്ക്. ഞാനീ വിവാഹം ഉടനെ നടത്താൻ പോവുകയാണ്. അതുവരെ നിന്‍റെയാ ഫഹദ്സാർ ജയിലിൽ കിടക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാൾ മരിയ്ക്കും. കാരണം അയാൾ ചെയ്‌ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വർഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാൽ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”

അച്‌ഛന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാൻ ആ കാലുപിടിച്ചപേക്ഷിച്ചു.

“അച്‌ഛാ... അച്‌ഛൻ എന്‍റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ... പക്ഷേ എന്‍റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്‍റെ പേരിലുള്ള കള്ളക്കേസുകൾ ഉടനെ പിൻവലിക്കണം അച്ഛാ...”

എന്നാൽ കാരിരുമ്പിന്‍റെ കരുത്തുള്ള ആ ഹൃദയം എന്‍റെ അപേക്ഷകൾക്ക് പുല്ലുവില പോലും കൽപിച്ചില്ല. എന്‍റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവിൽ ഒരു ചിങ്ങമാസപ്പുലരിയിൽ വിഷ്ണു നാരായണൻ എന്‍റെ കഴുത്തിൽ താലിചാർത്തി. വിവാഹ ശേഷം കാലിൽ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്‌ഛൻ പറഞ്ഞു.

“സോറി മോളെ... നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. നിന്‍റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കൽപം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്‍റെ ഫഹദ് സാറിനോടുള്ള എന്‍റെ ശത്രുത തീർന്നു. പോലീസുകാർ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതിൽ ഞാൻ മാപ്പു ചോദിക്കുന്നു മോളെ...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...