രാഖി സാധനങ്ങൾ നിറച്ച മൂന്ന് നാല് വലിയ ക്യാരി ബാഗുകളും താങ്ങി പിടിച്ചു കൊണ്ട് തിടുക്കപ്പെട്ട് ലിഫ്റ്റിന് നേരെ നടന്നു. ബട്ടനമർത്തിയയുടനെ ലിഫ്റ്റിന്‍റെ വാതിൽ തുറക്കപ്പെട്ടു. അവൾ ലിഫ്റ്റിനകത്തേക്ക് തിടുക്കപ്പെട്ട് കയറിയശേഷം പാടുപ്പെട്ട് നാലാം നിലയിലേക്കുള്ള ബട്ടനമർത്തി. ലിഫ്റ്റിനകത്ത് മൂന്നാം നിലയിലെ താമസക്കാരിയായ റീനയുമുണ്ടായിരുന്നു. കടന്നൽ കുത്തിയ പോലെ റീന മുഖം വീർപ്പിച്ചു നിൽക്കുന്നു. റീനയുടെ മുഖത്തേക്ക് നോക്കി രാഖി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും റീന അതൊന്നും ശ്രദ്ധിക്കാതെ ലിഫ്റ്റ് തുറക്കുന്നതും കാത്തു നിന്നു. രാഖി നിരാശയോടെ ലിഫ്റ്റിന്‍റെ വശം ചേർന്നു നിന്നു. എന്തെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ലോകത്തുള്ളത്. നിസ്സാര പ്രശ്നം പോലും ഊതി പെരുപ്പിച്ച് മനസ്സിലിട്ട് ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം കൊണ്ടു നടക്കും. ആ പ്രശ്നം ചിലപ്പോൾ ആ നിമിഷത്തിൽ അവസാനിപ്പിക്കാവുന്ന ഒന്നാണെങ്കിൽ പോലും... രാഖി മനസ്സിലോർത്തു. ലിഫ്റ്റ് മൂന്നാം നിലയിലിത്തെിയതോടെ റീന പുറത്തു കടന്നു. നാലാം നിലയിലെത്തിയപ്പോൾ രാഖിയും ലിഫ്റ്റിന് പുറത്തിറങ്ങി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. രാഖി പാടുപ്പെട്ട് ക്യാരിബാഗ് നിലത്ത് വച്ചശേഷം കോളിംഗ് ബെൽ അമർത്തി.

“എത്ര നേരമായി... രാഖി നിനക്ക് ഫോണൊന്ന് എടുത്തു കൂടെ... ഞാനാകെ ടെൻഷനടിച്ചിരിക്കുകയായിരുന്നു.” രാഖിയെ കണ്ടയുടനെ സുമിത് ദേഷ്യത്തോടെ പറഞ്ഞു.

“ഹമ്മോ... ഞാനൊന്ന് അകത്തേക്ക് കയറിക്കോട്ടെ. ഹൊ പുറത്ത് വല്ലാത്ത ചൂട്. പുറത്ത് വണ്ടിയുടെ ഒച്ച കാരണം ഫോൺ റിംഗ് ചെയ്‌തതൊന്നും കേട്ടില്ല” രാഖി സാധനങ്ങൾ ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

സുമിത് രാഖിയ്ക്ക് കുടിയ്ക്കാനായി വെള്ളവുമായി വന്നു. രാഖി ഫാൻ ഓൺ ചെയ്‌ത് കസേരയിലിരുന്നു.

“സുമിത്... ഞാനിന്ന് ലിഫ്റ്റിൽ വച്ച് റീനയെ കണ്ടു. അവരുടെ പിണക്കവും ദേഷ്യവും ജീവിതകാലം മുഴുവനും നീണ്ടു നിൽക്കുമെന്നാ തോന്നുന്നത്. ചില സമയത്ത് മനീഷയും ഓരോന്ന് പറയും. പ്രശ്നം തീരുന്നതിന് പകരം നീണ്ടു പോകുവാ.” രാഖി നിരാശയോടെ പറഞ്ഞു.

“നീ അതൊക്കെ വിട്” എന്നു പറഞ്ഞു കൊണ്ട് സുമിത് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഫ്ളാറ്റിൽ താമസിക്കാൻ ആദ്യം മുതലെ ഇഷ്‌ടമുണ്ടായിരുന്നില്ല. ഇൻഡിപെൻറഡന്‍റ് ഹൗസ് അതായിരുന്നു താൽപര്യം. ഫ്ളാറ്റിലാണെങ്കിൽ സ്വന്തമായി ഭൂമിയോ ആകാശമോ ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരും അതേറ്റു പിടിച്ച് വഷളാക്കും. നിന്‍റെ ആഗ്രഹമായിരുന്നില്ലെ ഫ്ളാറ്റിൽ താമസിക്കാൻ... എല്ലാവരും ചേർന്ന് താമസിക്കുന്നതു കൊണ്ട് നല്ല രസമായിരിക്കുമെന്നല്ലേ നീ പറഞ്ഞത്... ഇപ്പോ എന്തായി.” സുമിത് നിരാശയോടെ പറഞ്ഞു.

ഞാൻ തെറ്റൊന്നുമല്ലല്ലോ പറഞ്ഞത്. ആളുകൾക്കെന്താ കുഴപ്പം. പക്ഷേ നമ്മുടെ തൊട്ടടുത്ത താമസക്കാർ ഇങ്ങനെയൊക്കെ പ്രശ്നമുണ്ടാക്കുമെന്ന് വിചാരിച്ചില്ലല്ലോ. രാഖി സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവളും വളരെ രസികപ്രിയയുമായിരുന്നു. അവർക്ക് രണ്ട് കുട്ടികൾ. കുട്ടികൾ സ്ക്കൂളിൽ പഠിക്കുന്നു. അനാമിക അപ്പാർട്ട്മെന്‍റില്‍ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. 4 നിലകളിലായുള്ള കെട്ടിടത്തിൽ മൊത്തം 16 ഫ്ളാറ്റുകളുണ്ട്. സൊസൈറ്റിക്കായി ഒരു കമ്മിറ്റിയുണ്ടായിരുന്നു. ഏത് ആഘോഷത്തിനും കമ്മിറ്റിയിൽ ഓരോ അംഗങ്ങളും പണം സ്വരൂപിച്ച് ആഘോഷിക്കുന്നത് പതിവായിരുന്നു. ചിലപ്പോൾ എല്ലാവരും ചേർന്ന് ഡിന്നർ കഴിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...