“അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ... യാത്രാക്ഷീണമായിരിക്കും. ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങൾക്കുള്ളിൽ മനസ്സിനേറ്റ ആഘാതങ്ങൾ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ... അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്‍റെ ഒഴിഞ്ഞു മാറ്റത്തിന്‍റെ കാരണവും അതായിരുന്നു.

“അല്ല... മാഡത്തിന്‍റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”

അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്... രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാൻ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്‌ഥയിൽ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാൻ ഞാൻ അശക്തയായിരുന്നു.

രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോൾ ഞാൻ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

“മതി മാഡം... അമ്മ മരിച്ചതിൽ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്നേഹം പലരും വയസ്സായാൽ അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ ഏകമകൻ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാൻ ജോലി ചെയ്‌തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോൾ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.

ഒന്നു രണ്ടു വർഷം മുമ്പ് അവനും ഭാര്യയും ചേർന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങൾ ഓമനിച്ചു വളർത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്‌തെന്നോർക്കുമ്പോൾ...

രാമേട്ടൻ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അമ്മയുടെ കാര്യങ്ങൾ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

“സാരമില്ല രാമേട്ടാ... അവരും വയസ്സായി കഴിയുമ്പോൾ ഇതിനുള്ള തിരിച്ചടി ദൈവം നൽകിക്കോളൂം... നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോർത്ത് ആശ്വസിച്ചോളൂ...”

രാമേട്ടൻ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുമ്പോൾ ആശ്വാസം തോന്നി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞല്ലോ. അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. എന്നെക്കാളേറെ ഹൃദയത്തിൽ ദുഃഖഭാരവുമേന്തി നടക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്.

രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവർ. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള എന്‍റെ ജീവിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു കഴിഞ്ഞാൽ എന്‍റെ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനം കൂടിയാകുമത്, മനസ്സു പറഞ്ഞു.

ഉച്ചയ്ക്ക് ഒറ്റയ്ക്ക് പാകം ചെയ്‌ത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുമ്പോൾ അരുണിനെ ഓർത്തു. അവൻ വേഗം മടങ്ങി വന്നിരുന്നെങ്കിൽ എനിക്കത് ആശ്വാസമാകുമായിരുന്നു. പെട്ടെന്ന് സ്വന്തം സ്വാർത്ഥതയെക്കുറിച്ചോർത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കൾ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ... പാവം കുട്ടി... എനിക്കു വേണ്ടി അവൻ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.

വൈകുന്നേരം അരുൺ തിരിച്ചെത്തിയത് അൽപം മ്ലാനവദനായിട്ടാണ്. അവന്‍റെ ദുഃഖ പൂർണ്ണമായ മുഖം കണ്ട് ഞാന്വേഷിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...