അങ്ങിനെ അദ്ദേഹത്തിന്‍റെ ജോലി പോയി. കെമിസ്ട്രിയിൽ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ. അദ്ദേഹം തെരുവിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി. എന്‍റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവിൽ അലയുമ്പോൾ ഞാൻ ജീവിതം ആഘോഷിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി അങ്ങനെയാണ് ഞാൻ അവരുടെ ശത്രുപക്ഷത്തായത്.

ഒരിക്കൽ ഡൽഹിയിലെ കോണാട്ട് പ്ലേസിൽ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്‍റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു ഫക്കീറിന്‍റെ വേഷത്തിൽ അവിടെ എത്തിയതാണ്. അതു മനസ്സിലായപ്പോൾ ഞാനും ചിത്തഭ്രമം ബാധിച്ചവളെ പോലെയായിത്തീർന്നു. നരേട്ടനേയും, മക്കളേയും ജോലിയിലും ശ്രദ്ധിക്കാതെ കുറ്റബോധത്താൽ ഞാൻ ഉഴറി നടന്നു. അതുകണ്ട് സഹിക്കവയ്യാതെ നരേട്ടനും ഒരു മദ്യപാനിയായിത്തീർന്നു.

നിത്യവുമുള്ള ഞങ്ങളുടെ ശണ്ഠ കൂടൽ കണ്ട് മക്കൾ വഴിതെറ്റി. ഒടുവിൽ അവരെ നേർവഴിയ്ക്ക് കൊണ്ടു വരാനായി ഞങ്ങൾ ഒന്നു ചേർന്നു. മക്കളോടുള്ള ഞങ്ങളുടെ കടമകൾ ഞങ്ങളെ ഒന്നാക്കിത്തീർത്തു എന്നുവേണം പറയുവാൻ. അങ്ങിനെ ഫഹദ്സാറിനെ മനസ്സിൽ നിന്നും നിർബന്ധപൂർവ്വം എനിക്ക് പടിയിറക്കിവിടേണ്ടി വന്നു. എന്‍റെ മനസ്സിൽ നരേട്ടനു മാത്രം സ്‌ഥാനം നൽകി. പിന്നീടുള്ള ഞങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു. എന്നാൽ ഫഹദ്സാറിന്‍റെ ആത്മ - നൊമ്പരങ്ങൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അത് ഒന്നൊന്നായി ഞങ്ങളുടെ കുടുംബ - ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കി

ആദ്യം രാഹുലിനേയും പിന്നെ നരേട്ടനെയും എനിക്ക് നഷ്ടപ്പെട്ടു. ആർക്കു വേണ്ടിയാണോ ഞാൻ ഫഹദ്സാറിനെ മറന്നത് അവരെല്ലാം എന്നെ ഉപേക്ഷിച്ചു പോയി. ഭർത്താവ്... മക്കൾ ഇന്ന് ആരുമില്ലാതെ ഞാൻ ഏകയായിത്തീർന്നിരിക്കുന്നു. എല്ലാം ഫഹദ്സാറിനെ വേദനിപ്പിച്ചതിന്‍റെ പരിണതഫലമാകാം. എന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല അല്ലേ അരുൺ...

“ജീവിതം ഒരു വലിയ പാഠപുസ്തകമാണ് അല്ലേ മാഡം. ഗുണപാഠങ്ങൾ മാത്രം നിറഞ്ഞ ഒരു പുസ്തകം. തിക്തമായ ഓരോ അനുഭവവും ഓരോ ഗുണപാഠമാണ്. അത് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവനെ ജീവിതം പൂർണ്ണമാകുന്നുള്ളൂ...” ആ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ചെന്ന് തറച്ചു.

അരുൺ പറഞ്ഞത് എത്ര ശരിയാണ്. പലപ്പോഴും നമ്മൾ ഇരുട്ടിൽ തപ്പുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയാതെ... തെറ്റിൽ നിന്നും ശരിയെ വേർതിരിച്ചെടുക്കുന്നവനു മാത്രമേ ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കാനാവുകയുള്ളൂ. ഇന്നിപ്പോൾ ആ ശരി കണ്ടുപിടിക്കേണ്ടത് എന്‍റെ കർത്തവ്യമായിത്തീർന്നിരിക്കുന്നു. അതോർത്തപ്പോൾ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം മുമ്പിൽ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു പുതിയ പാത മുന്നിൽ നീണ്ടു കിടക്കുന്നതായും...

പിറ്റേന്ന് പുലരുമ്പോൾ ഒരു പുനഃജനിയ്ക്കായുള്ള പ്രേരണ മനസ്സിലുണർന്നിരുന്നു. നിറമുള്ള സ്വപ്നങ്ങൾ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി. ആർക്കോവേണ്ടി കാത്തിരിക്കാൻ... എന്‍റെ മുഖത്തെ പ്രസന്നത കണ്ട് അരുൺ ചോദിച്ചു.

“എന്താ മാഡം?... ഇപ്പോൾ മാഡത്തിൽ ചില മാറ്റങ്ങൾ ഞാൻ കാണുന്നു...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...