എങ്കിലും ആശ്വാസ വചനങ്ങൾ ചെവിക്കൊള്ളാതെ ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയിൽ വീണ് പൊട്ടിക്കരയുമ്പോൾ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ... ഇന്നിപ്പോൾ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാൽ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോൾ, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവർ ഫോണെടുത്ത് അരുണിനെ വിളിച്ചു.

“എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി ഒരു ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാൻ...” ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു. അരുന്ധതി അരുണിനോടു പറഞ്ഞു.

“നീ ഇപ്പോൾത്തന്നെ മടങ്ങിവരണം. നമ്മൾ മടങ്ങിപ്പോവുകയാണ്.“ മാഡത്തിന്‍റെ അമ്മ മരിച്ചു പോയി...” അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തു. അൽപം കഴിഞ്ഞപ്പോൾ അരുണും കൂട്ടരും തിരിച്ചെത്തി. അവർ മല കയറാൻ തുടങ്ങിയതേ ഉള്ളൂ... അതുകൊണ്ടാണ് വേഗം തിരിച്ചെത്തിയത്. ഉച്ചയ്ക്ക് ഞാനൊഴിച്ച് മറ്റെല്ലാവരും ആഹാരം കഴിച്ചു. തിരിച്ചുള്ള യാത്ര അൽപം വേഗത്തിലായിരുന്നു. അരുൺ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. അവനും മാനസികമായി ഏതോ അസ്വസ്ഥതയുടെ പിടിയിലാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കവന്‍റെ കണ്ണു നിറയുന്നുണ്ടോ എന്നും സംശയം തോന്നി. പക്ഷെ ഞാനോ അരുന്ധതിയോ അവനോട് എന്തെങ്കിലും ചോദിച്ചറിയാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല.

ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പക്ഷെ രാത്രിയിലെ ഫ്ളൈറ്റിൽത്തന്നെ കേരളത്തിലേയ്ക്ക് പോകാൻ ഞാനൊരുങ്ങി. അരുൺ പറഞ്ഞു.

“പുലർച്ചെ ഒരു ഫ്ളൈറ്റുണ്ട് മാഡം. അതിനു പോകാം. രാത്രിയിൽ മാഡം ഒറ്റയ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയാൽ എറണാകുളത്തേയ്ക്കുള്ള യാത്ര വിഷമമാകും.”

അരുണിന്‍റെ നിർദ്ദേശമനുസരിച്ച് പുലർച്ചെയ്ക്കുള്ള ഫ്ളൈറ്റിനു ബുക്കു ചെയ്‌തു. അരുൺ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പോകേണ്ടെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ രണ്ട് ടിക്കറ്റിന് ബുക്കു ചെയ്‌തു.

യാത്ര പുറപ്പെടുമ്പോൾ അരുന്ധതി സമാശ്വസിപ്പിച്ചു. മാഡം കരയരുത്. എന്തിനേയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാവണം. വിധിയുടെ താഢനമേറ്റ് തളർന്നു വീഴുമ്പോഴും കരയാതെ പിടിച്ചു നിൽക്കാൻ നമുക്കു കഴിയണം. പലപ്പോഴും ജീവിതം ഇങ്ങിനെയൊക്കെയാണ്. മാഡത്തെപ്പറ്റി ഞാൻ കരുതിയത് നല്ല ഉൾക്കരുത്തുള്ള ഒരു സ്ത്രീ എന്നാണ്. എന്നാലിപ്പോൾ മാഡം എന്‍റെ ധാരണകൾ തിരുത്തിയിരിക്കുന്നു.

“ശരിയാണ് അരുന്ധതി, ഒരു കാലത്ത് എനിക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു...” അങ്ങിനെ പറയണമെന്നു തോന്നി. പക്ഷെ ഒന്നും പറയാതെ ആ കൈപിടിച്ചമർത്തി ഞാൻ യാത്ര ചോദിച്ചു. പുലരുമ്പോൾ അരുന്ധതി വീടു പൂട്ടി താക്കോലുമായി സ്വന്തം വീട്ടിലേയ്ക്കു പോകുമെന്നു പറഞ്ഞു.

“രാമേട്ടനെ വിശ്വസിക്കാം... താക്കോൽ രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തോളൂ...” ഞാനറിയിച്ചു.

“എന്നാൽ ശരി രാമേട്ടന്‍റെ കൈയ്യിൽ കൊടുത്തേയ്ക്കാം. മാഡം തിരികെയെത്തുമ്പോൾ വാങ്ങിക്കോളൂ...” അരുന്ധതി പറഞ്ഞു.

അരുൺ കൂടെയുള്ളപ്പോൾ ഒന്നും പേടിയ്ക്കെണ്ടെന്നും സമാശ്വസിപ്പിച്ചു.

അരുൺ വിളിച്ചു വരുത്തിയ ടാക്സിയിൽ എയ്റോ ഡ്രോമിലേയ്ക്കു യാത്ര പുറപ്പെടുമ്പോൾ മനസ്സ് സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഈശ്വരൻ തന്നെ തനിച്ചാക്കുന്നില്ലല്ലോ എന്നോർത്ത് സമാശ്വസിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...