അരുണിന്‍റെ സന്ദർഭോചിതമായ ഇടപെടലുകൾ എന്‍റെ ഹൃദയാന്തർ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.

അന്ന് അരുണിന്‍റെ നിർബന്ധം മൂലം ഞങ്ങൾ വൈകുന്നേരത്തോടെ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്‍റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോർട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.

“കരയരുത്... ഏകാന്തമായ നിന്‍റെ യാത്രയിൽ നിന്നെ വിട്ടു പോയ ആത്മാക്കൾ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകർന്നു കൊണ്ട് നിന്‍റെ നിഴലായി നിന്നോടു സഹവർത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്‍റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും... ജീവസ്സുറ്റതാക്കും...”

ആ മന്ത്രണം കാതിൽ അലയടിച്ചതോടെ എന്‍റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്‍റെ നീണ്ട വഴിത്താരയിൽ ഞാൻ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകർന്നു.

കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാർ എന്നെ അനുഗമിക്കുന്നുണ്ട്. എന്‍റെ തന്നെ വിദ്യാർത്ഥിനീ... വിദ്യാർത്ഥികളാണവർ... അവർ എനിക്കു പകർന്നു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവർ എനിക്കു ശക്തി പകരുന്നു.

ഇനിയുള്ള ജീവിതയാത്രയിൽ അവർ നൽകുന്ന ശക്തിയാണ് എന്‍റെ ഊർജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ ഇനിയും ചില മഹത്തായ ലക്ഷ്യങ്ങൾ എനിക്കു പ്രാവർത്തികമാക്കാനുണ്ട്.

രാഹുൽമോന്‍റെയും നരേട്ടന്‍റെയും പേരിൽ അവരുടെ സ്മരണാർത്ഥം ഓരോ ചാരിറ്റബിൾ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റിൽ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്‍റെയും രാഹുൽ മോന്‍റെയും പേരിൽ പഠനത്തിൽ ഏറ്റവും സമർത്ഥരായ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ്, പിന്നെ അവാർഡുകൾ... അങ്ങനെ പല പദ്ധതികളും മനസ്സിൽ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്‍റെ ശബളത്തിൽ ഭൂരിഭാഗവും, പിന്നെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്...

മനസ്സ് പദ്ധതികൾക്കു പുറകേ പായുമ്പോൾ ഞങ്ങളുടെ കാർ റിസോർട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവർക്കു പിമ്പേ മനസ്സിനെ മേയാൻ വിടുമ്പോൾ മനഃപൂർവ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.

റിസോർട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ചൂളം കുത്തുന്ന കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്‍റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവർ തങ്ങളുടെ ആത്മഹർഷങ്ങൾ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കിൽ? ഈ യാത്രയിൽ അവരും പങ്കെടുക്കുമായിരുന്നു.

ഹർഷോന്മദത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. ഇന്നിപ്പോൾ ജീവിതത്തിന്‍റെ ഈ വഴിത്താരയിൽ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോൾ തങ്ങൾക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവർ? നരേട്ടനും രാഹുലും അവർക്കൊരിയ്ക്കലും എന്നെ വേർപിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം. കാറ്റിന്‍റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...