ഞാൻ താങ്ങിയെടുത്ത് എന്‍റെ കസേരയിൽ ഇരുത്തി. ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാൽ മതി എന്നാണ്. അതുകൊണ്ടാണു ഞാൻ മാഡത്തെ ഉടൻ തന്നെ വിളിച്ചത്...

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാൻ നേരിട്ടു കണ്ടതാണല്ലോ.

“മതി രാമേട്ടാ... ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ...” അങ്ങിനെ പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്‍റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടൻ വിളിച്ചു പറഞ്ഞു.

“മാഡം... തനിച്ചു പോകണ്ട. ഞാൻ വരാം കൂടെ...” എന്നാൽ രാമേട്ടൻ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.

എന്‍റെ നരേട്ടൻ... നരേട്ടൻ പോയത്... മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാൻ വരുന്നതു വരെ ആ ജീവൻ നിലനിന്നു. അല്ലെങ്കിൽ നരേട്ടന്‍റെ ഇഛാശക്തി എന്നെക്കണ്ട്, എന്‍റെ മടിയിൽ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം... ആ ആഗ്രഹത്തിനു മുന്നിൽ യമദേവൻ പോലും അൽപനേരം മടിച്ചു നിന്നിരിക്കാം.

ഒടുവിൽ എന്‍റെ മുന്നിൽ അദ്ദേഹം തന്‍റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുൽ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥനയായി രൂപം മാറി.

ഫഹദ്സാറിനെ കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്‍റെ ആഗ്രഹങ്ങൾക്കു വില കൽപിച്ചിരുന്ന, സ്വാർത്ഥ താൽപര്യങ്ങൾക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിവാഹ ആൽബം ഒരു വിങ്ങലോടെ ഞാൻ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.

ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിൽ വിവിധ വികാരങ്ങൾ തളം കെട്ടി. നരേട്ടൻ താലിയണിയിക്കുമ്പോൾ ലജ്ജാവിവശയായ നവവധുവിനു പകരം എന്‍റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന മൂക ദൂഃഖം, ആ ആൽബത്തിൽ പ്രകടമായി കാണാമായിരുന്നു. എന്നാൽ എന്നെ താലിയണിയ്ക്കുമ്പോൾ നരേട്ടന്‍റെ കണ്ണുകളിൽ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളിൽ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരൽ തന്‍റെ കൈകളിലെടുത്ത് പ്രേമ വായ്പോടെ ചുംബിച്ചത്... എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

സുഹൃത്തുക്കൾക്കിടയിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങൾ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോർക്കുന്നു.

മുന്നിലെരിയുന്ന അഗ്നികുണ്ഠം അന്ന് എന്‍റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്‍റെ കൈകളിലേൽപ്പിച്ച് ആശീർവചനങ്ങൾ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്‌ഛന്‍റെ കാൽക്കൽ നമസ്കരിക്കുമ്പോൾ, ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച അച്‌ഛൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...