ദുബായിൽ നിന്നും പതിവു പോലെ ദീപിക അവളുടെ പപ്പയേയും മമ്മിയേയും വിളിച്ചു. ഇത്തവണ അവളുടെ സംസാരത്തിലാകെ നിറഞ്ഞ സന്തോഷവും ഉത്സാഹവും തുളുമ്പി നിന്നു.

“പപ്പാ... മമ്മി ഞാനുടൻ തന്നെ ആര്യനെ പരിചയപ്പെടുത്തി തരാം. വളരെ നല്ലവനാണ്. എന്‍റെ കൂടെ എംബിഎ ചെയ്‌ത് വരികയാ. ഞങ്ങൾ രണ്ടുപേരും നാട്ടിൽ വന്ന ശേഷം മുന്നോട്ട് ഉള്ള പ്ലാനിംഗ് ചെയ്യാമെന്നാ തീരുമാനിച്ചിരിക്കുകയാ.”

ദീപികയുടെ പപ്പ വികാസ്ജിയ്ക്ക് അത് കേട്ട് സന്തോഷം തോന്നി. “ആണോ മോളെ... എങ്കിൽ വേഗം വാ. ആര്യന്‍റെ നാടെവിടെയാ?”

“ലഖ്നൗ ആണ് പപ്പാ.”

“ങ്ഹാ കൊള്ളാം. എന്തായാലും ഇന്ത്യക്കാരനെ തന്നെയാണല്ലോ നീ നിനക്കു വേണ്ടി കണ്ടുപിടിച്ചത്, നീ വല്ല വിദേശിയേയും ഇഷ്ടപ്പെടുമോ എന്നായിരുന്നു നിന്‍റെ മമ്മിയുടെ ചിന്ത.”

പപ്പയുടെ ആവേശം നിറഞ്ഞ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു. “മമ്മി ഇതുവരെ വിചാരിച്ചതൊക്കെ സത്യമായിട്ടുണ്ടോ പപ്പാ? ഫോൺ സ്പീക്കർ മോഡിലാണല്ലോ. എന്താ മമ്മിയൊന്നും സംസാരിക്കാത്തത്?”

“മമ്മി, ആര്യനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയായിരിക്കും.”

ഈ സമയം ദീപികയുടെ അമ്മ രാധയ്ക്കാകട്ടെ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല. അതുകൊണ്ട് രാധ മനഃപൂർവ്വം നിശബ്ദത പാലിച്ചു. ഫോൺ സംഭാഷണം കഴിഞ്ഞ് വികാസ് ചിരിയോടെ രാധയുടെ മുഖത്തേക്ക് നോക്കി.

“എനിക്കറിയാമായിരുന്നു അവളവിടെ പഠിക്കാനൊന്നുമല്ല പോയത്. പ്രേമിച്ച് നടക്കാനാ...” രാധ വികാസിനോട് ദേഷ്യത്തോടെ പറഞ്ഞു.

“എന്താ നീ പറയുന്നത്. അവൾക്ക് അടുത്ത് തന്നെ ജോലി കിട്ടും. അവൾക്കിഷ്ടപ്പെട്ട ചെറുക്കനെ കണ്ടുപിടിച്ചതിലെന്താ തെറ്റ്? ദീപിക കാര്യഗൗരവമുള്ള കുട്ടിയാ. അവൾ ശരിയായ തീരുമാനമെ എടുക്കൂ.”

“ങ്ഹാ അതപ്പോ മനസിലാവും. അവൾക്ക് ആരുമായും ഒത്തുപോകാനാവില്ല. നയാ പൈസയുടെ ബുദ്ധിയോ മര്യാദയോ അവൾക്കില്ല. അവൾക്കു വേണ്ടി എടുത്ത എജ്യുക്കേഷൻ ലോൺ ഒരു വഴിയ്ക്ക്. കല്യാണം കഴിഞ്ഞ് അവള് പോയാൽ പിന്നെയാരത് അടയ്ക്കും? എനിക്കറിയാമായിരുന്നു ഈ പെണ്ണ് ആർക്കും ഒരു സ്വസ്ഥതയും കൊടുക്കത്തില്ലെന്ന്.” രാധ ദീപികയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

രാധയുടെ കുറ്റപ്പെടുത്തലുകളും ശകാരവാക്കുകളും കേട്ട് വികാസിന് അവരോട് ദേഷ്യം തോന്നി.

“നിനക്കെല്ലാം കാര്യങ്ങളും അറിയാമല്ലോ. അയലത്തെ പെണ്ണുങ്ങൾ പറയുന്ന കാര്യങ്ങളല്ലാതെ അതിനപ്പുറത്തായി ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി നിനക്ക് വല്ല വിവരമുണ്ടോ?”

എല്ലായ്പ്പോഴും സംഭവിക്കുന്ന പോലെ ഇരുവരുടേയും ദേഷ്യം നിർത്തില്ലാതെ തുടർന്നു. മകളുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും നല്ല കാര്യങ്ങൾ ആലോചിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വികാസ്. ദീപികയുടെ അമ്മയും അതേപ്പറ്റി സംസാരിച്ച് കാണാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ സഹിക്കെട്ട് വികാസ് പുറത്തു പോകാനായി ഷൂസെടുത്ത് അണിഞ്ഞു.

“ഞാൻ പുറത്ത് പോകുവാ. നീയിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിച്ചോ.”

ഇതാദ്യമായിട്ടൊന്നുമല്ല നടക്കുന്നത്. എപ്പോഴും സങ്കടപ്പെട്ടിരുന്ന് ആവലാതികൾ പറയുന്ന രാധയുടെ സ്‌ഥിരം പല്ലവിയായിരുന്നു. “ഇപ്പോ കാണാം എന്താകുമെന്ന്.”

മൂത്തമകൾ പ്രിയ സ്വന്തം കുടുംബവുമൊത്ത് കാനഡയിലാണ് സ്‌ഥിര താമസമാക്കിയത്. ദീപികയാകട്ടെ തൽക്കാലം ദുബായിലുമായിരുന്നു വാസം.

ഏത് കാര്യത്തിലും മോശം സംഭവിച്ചാൽ അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെന്ന അഭിപ്രായക്കാരിയായിരുന്നു രാധ. അത് രാഷ്ട്രീയത്തെക്കുറിച്ചായാലും മറ്റെന്ത് കാര്യത്തെക്കുറിച്ചായാലും അവർ ഇതേ അഭിപ്രായം ആവർത്തിക്കുമായിരുന്നു. ഇപ്പോൾ നടക്കുന്ന കർഷക സമരം മുൻക്കൂട്ടി കണ്ടയാളാണ് താനെന്ന് രാധ അയൽക്കാരിയോട് പറയുന്നത് വികാസ് ഒരിക്കൽ കേട്ടിരുന്നു. അന്ന് അത് കേട്ട് വികാസ് ഒരുപാട് ചിരിക്കുകയും ചെയ്‌തിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...