തന്‍റെ ഭർത്താവിനെ ആദ്യമായി കണ്ട ദിവസത്തെപ്പറ്റി വീണ വെറുതെയോർത്തു. കരിക്കട്ട പോലുള്ള നിറവും മെലിഞ്ഞുണങ്ങിയ ദേഹവും ഒരു ഭംഗിയും അവകാശപ്പെടാനില്ലാത്ത മുഖവുമായിരുന്നു ബാലാജിക്ക്. അന്നുതന്നെ അവൾ ശക്തമായി എതിർത്തതാണ്. ബാങ്കുമാനേജരായിരുന്ന ബാലാജിയുടെ ആലോചന വേണ്ടെന്നു വയ്ക്കാൻ മാതാപിതാക്കൾക്ക് പക്ഷേ സമ്മതമായിരുന്നില്ല. അവസാനം അവൾ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. അവൾക്കതൊരു ബലിയർപ്പണമായിത്തന്നെ തോന്നി.

വിവാഹനാളകൾ അടുക്കുന്തോറും സാധാരണം പെൺകുട്ടികൾ കാണുന്നതരം സ്വപ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. എങ്ങനെ കാണാനാണ്? ധനവും പ്രതാപവുമൊന്നുമല്ല അവൾ ആഗ്രഹിച്ചിരുന്നതും. വിവാഹശേഷം വീണയുടെ പിറന്നാളിന് ബാലാജി ഒരു നെക്ലേസ് വാങ്ങിക്കൊണ്ടുവന്നു.

“നോക്ക് വീണാ എങ്ങനെയുണ്ടെന്ന്? നിന്‍റെ കൂട്ടുകാരികൾ കണ്ടാൽ അസൂയപ്പെടും” അവൾ മാല വാങ്ങി ഒന്നു നോക്കുക പോലും ചെയ്യാതെ നീരസത്തോടെ മേശപ്പുറത്തേക്കിട്ടു.

“നിനക്കിഷ്ടായില്ലെങ്കിൽ വേറെ വാങ്ങാം.”

ബാലാജിക്ക് വിഷമമായി. പണവും സ്വർണവും മറ്റുള്ളവരെ അസൂയപ്പെടുത്താനുള്ളതാണോ? ഇയാൾ എന്തൊക്കെയാണ് ധരിച്ചു വച്ചിരിക്കുന്നത്? വീണ മനസ്സിലോർത്തു.

“എനിക്ക് നിങ്ങടെ ഒന്നും വേണ്ട” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നിനക്ക് എന്‍റെ താൽപര്യങ്ങളൊന്നുമിഷ്ടമല്ലാത്തതെന്താ?”

“നിങ്ങൾക്കത് മനസ്സിലാകില്ല. ഒരിക്കലും മനസ്സിലാകില്ല.” അവളുടെ ശബ്ദം നിറയെ അവജ്ഞയായിരുന്നു.

അനന്തുവിന് എന്തു പ്രത്യേകതയാണുള്ളത്? വീണ അയാളിലേക്ക് ഇത്രയധികം ആകർഷിക്കപ്പെടാൻ? സ്മാർട്ട്നെസ്സും വാചാലതയും ആകാരഭംഗിയും എന്നതിലുപരി കുസൃതി നിറയുന്ന ആ കണ്ണുകളാണോ? അറിയില്ല. അനന്തുവിന്‍റെ സംസാരവും ചിരിയുമൊക്കെ കാണുമ്പോൾ ഒരു നേർത്ത നൊമ്പരം അവളെ പൊതിയാറുണ്ട്. “അനന്തുവിനെ കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ” എന്നാൽ മനസ്സിലൊരിഷ്ടവും തോന്നാത്ത ബാലാജിയോടൊപ്പം അവൾ അഗ്നിക്ക് പ്രദക്ഷിണം വച്ചു പോയില്ലേ?

ചേർത്തലയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അനന്തുവും ബാലാജിയും കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചതാണ്. ബാലാജിയെന്നു വച്ചാൽ അയാൾക്കു ജീവനാണ്. ബാലാജിയുടെ വിവാഹശേഷം ആദ്യ ഏതാനും മാസങ്ങളിൽ എത്തി അല്പനേരം കഴിഞ്ഞയുടൻ തന്നെ അനന്തു തിരികെ പോവുമായിരുന്നു. പിന്നെപ്പിന്നെ അയാൾ വീട്ടിൽ തങ്ങുന്ന നേരം വർദ്ധിച്ചു വന്നു. ബാലാജിയുമായി ദീർഘനേരം സൊറ പറഞ്ഞ്, അല്പസ്വല്പം സ്മാളുമൊക്കെ കഴിച്ച് അങ്ങനെയങ്ങനെ... വീണ ഒന്നിനും തടയിട്ടില്ല. അനന്തു വീണയോട് ആദ്യമൊക്കെ ലജ്ജാലുവായിട്ടാണ് പെരുമാറിയത്. പിന്നീട് വീണയുടെ പ്രത്യേക താല്പര്യം അയാൾ മനസ്സിലാക്കി. അയാളുടെ തൊട്ടടുത്തിരുന്ന് സംസാരിക്കുന്നതുപോലും അവൾ മോശമായി കരുതിയില്ല.

അനന്തു മുടങ്ങാതെ ആ വീട്ടിലെത്തുകയും അവൾ സ്നേഹത്തോടെ അവനെ സ്വീകരിച്ച് ഭക്ഷണം നൽകുകയും ചെയ്‌തു പോന്നു. ബാലാജിക്കും സന്തോഷം തോന്നി. ചിലപ്പോൾ ബാലാജിയെത്തുമ്പോൾ അനന്തു ഊണും കഴിഞ്ഞുറങ്ങുകയായിരിക്കും. ഇതു കാണുമ്പോൾ ബാലാജിയുടെ മനസ്സിൽ ആയിരം ചെന്താമര വിരിയും. അയാൾ പോയിക്കഴിയുമ്പോൾ ബാലാജിയുടെ ഉത്സാഹമെല്ലാം തീരുകയും ചെയ്യും.

വീണ ഇരട്ടക്കുട്ടികളുടെ അമ്മയായി തീർന്നത് അധികം താമസമില്ലാതെയാണ്. ഇത്രവേഗം കുട്ടികൾ വേണ്ടെന്നായിരുന്നു അവൾക്ക്. രണ്ടു കുഞ്ഞുങ്ങളുടെ കൂടി കാര്യം നോക്കേണ്ട അവസ്‌ഥ വന്നിട്ടും അനന്തുവിനെ കാണുമ്പോൾ അവൾ ഉല്ലാസഭരിതയാവും. അമ്മയായിക്കഴിഞ്ഞതോടെ അവളുടെ രൂപലാവണ്യം ഒന്നു കൂടി വർദ്ധിച്ചു. യൗവനത്തുടിപ്പാർന്ന അവളുടെ ശരീരത്തിൽ അനന്തുവിന്‍റെ കണ്ണു പതിയുമ്പോഴൊക്കെ ശരീരം ഇത്തിരി പ്രദർശിപ്പിക്കാൻ അവൾ മടിച്ചില്ല. സൗന്ദര്യം മൂടി വയ്ക്കാനുള്ളതല്ലല്ലോ, ആസ്വദിക്കാനുള്ളതല്ലേ? സൗഹൃദത്തിന്‍റെ പേരും പറഞ്ഞ് അനന്തുവും കൂടുതൽ അടുക്കുകയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...