“നോക്കൂ, നിങ്ങൾക്കെന്താണ് ഗിഫ്റ്റായിട്ടു വേണ്ടത്?” അടുക്കളയിൽ നിന്നും ശ്രീമതിയുടെ സ്നേഹമസൃണമായ ശബ്ദം കേട്ട് ഞാൻ ഞെട്ടി. ഇത്രയും സ്നേഹം പതിവില്ലാത്തതാണ്.

ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഉച്ചത്തിൽ സംസാരിക്കുകയും തീക്ഷ്ണ വിമർശനങ്ങൾ ചൊരിയുകയും ചെയ്യുന്ന ശ്രീമതിയാണോ ഇത്. ഞാൻ ടിവി ഓഫ് ചെയ്‌ത് അത്ഭുതത്തോടെ ശ്രീമതിയെത്തന്നെ നോക്കിയിരുന്നു.

“എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്? നിങ്ങൾക്ക് എന്താണ് ഇഷ്ടമെന്ന് ചോദിച്ചതല്ലേയുള്ളൂ.” ശ്രീമതിയുടെ സ്നേഹം എന്നെ ശരിക്കും ചിന്താക്കുഴപ്പത്തിലാക്കി.

“ഇതെന്താ, ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചത്?” ഗിഫ്റ്റ് വാങ്ങൽ തന്‍റെ ജന്മാവകാശമാണെന്ന മട്ടായിരുന്നു ശ്രീമതിക്ക്. എന്ത് ഉദ്ദേശ്യത്തോടെയാവും ഇവൾ സമ്മാനം നൽകാൻ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ തിരക്കി.

“അല്ല... ഈ ഗിഫ്റ്റ് തരുന്നതിന് വല്ല പ്രത്യേക കാരണവും. എന്‍റെ ജന്മദിനം (അത് കൃത്യമായി എനിക്കു പോലും ഓർമ്മയില്ല) കഴിഞ്ഞ മാസമായിരുന്നുവല്ലോ? പിന്നെ ഇപ്പോ...”

“വീട്ടിൽ സുഖവും സമാധാനവും വേണം. അതെന്നും ഇതുപോലെ നിലനിൽക്കണം. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.”

അവൾ ചോദ്യം ആവർത്തിച്ച് ശല്യം ചെയ്യാൻ തുടങ്ങിയതോടെ തടിതപ്പാനെന്നോണം ഞാൻ പറഞ്ഞു.

“പ്ലീസ്... ദയവായി പറയൂ.” ശ്രീമതിയുടെ ദീർഘിപ്പിച്ച അഭ്യർത്ഥന.

“ചൊവ്വാഗ്രഹത്തിൽ നിന്നും വന്ന വിചിത്ര ജീവിയെപ്പോലെയാണ് പലപ്പോഴും നിങ്ങളുടെ പെരുമാറ്റം. നിങ്ങൾ ഇരുപത്തിനാലു മണിക്കൂറും ടിവിയുടെ മുന്നിലാണല്ലോ? എന്നിട്ടും ഒന്നും മനസ്സിലായില്ലേ? അടുത്ത ആഴ്ച ഫാദേഴ്സ് ഡേയാണെന്ന് ടിവിയിൽ ഒരു നൂറുവട്ടമെങ്കിലും കാണിച്ചു കാണും. ഫാദേഴ്സ് ഡേയുടെ ഇംപോർട്ടൻസ് എന്താണെന്ന് കുട്ടികളും മനസ്സിലാക്കട്ടെ. ഇനി നിങ്ങൾ പറഞ്ഞ ശാന്തിയുടെയും സമാധാനത്തിന്‍റേയും കാര്യം തന്നെയെടുക്കാം. വീട്ടിലെ പ്രശ്നങ്ങൾക്ക് ആരാണ് കാരണക്കാരൻ, നിങ്ങളല്ലേ?”

ഇതൊക്കെ കേട്ട് എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അശാന്തിയുടെ ദേവത എന്നെ കുറ്റപ്പെടുത്തുന്നു. എന്‍റെ ഇംപോർട്ടൻസ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുട്ടികളുണ്ടായ ശേഷം അവർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ക്രെഡിറ്റൊക്കെ അവൾക്കും കുറ്റങ്ങൾ എന്നിലും ആരോപിക്കും. ഇന്നിപ്പോൾ ഇതിനു വിപരീതമായി ഫാദേഴ്സ് ഡേ എന്നൊക്കെ പറയാനും മാത്രം ഇവൾക്ക് എന്തു മാറ്റമാണോ ഉണ്ടായത്?

“പിന്നേ, ഗിഫ്റ്റൊക്കെ പിള്ളേരു വാങ്ങിച്ചോളും. ഞാനവരെ സഹായിക്കുന്നുവെന്നു മാത്രം. കുറച്ചു കാശ് വേണ്ടി വരും. അതുസാരമില്ല, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തന്നാൽ മതി.”

കോഴിയമ്മ അപ്പം ചുട്ട കഥ പോലെ എല്ലാം ചുറ്റിത്തിരിഞ്ഞ് എന്‍റെ തലയിലായി. കീശ കാലിയാകുമെന്നുറപ്പ്. കുടുംബത്തിൽ ശാന്തിയും സമാധാനവും വേണമെന്ന് ഗർവ്വോടെ ആവശ്യപ്പെട്ടും പോയി.

“മോനേ ബോണി, വേഗം തയ്യറാക്.” ബോൾ കണക്കെ തടിച്ച് ഉരുണ്ട മകനോടായി ശ്രീമതി പറഞ്ഞു.

“ദാ വരുന്നു മമ്മീ.” വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന ബോണിക്കുട്ടൻ മുകൾ നിലയിൽ നിന്ന് അലറി പറഞ്ഞു.

ഔട്ടിങ്ങിനു പോകുന്നുവെന്നറിഞ്ഞ് ഇളയ മകൾ ബിജിയും എളുപ്പം തയ്യാറായി വന്നു.

“നമ്മുടെ ആ നെയ്ബർ അഞ്ജുവില്ലേ... അവൾ പറയുകയാ, കഴിഞ്ഞ തവണ കുട്ടികൾ അവരുടെ ഡാഡിക്ക് ഇംപോർട്ടഡ് ഷേവിംഗ് കിറ്റാണ് ഗിഫ്റ്റായി കൊടുത്തതെന്ന്. പിന്നെ മിസിസ്സ് വർമ്മ ഇത്തവണ ഫാദേഴ്സ് ഡേയ്ക്ക് ഒരു അടിപൊളി പാർട്ടി തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന്.” ശ്രീമതിയുടെ ഫാദേഴ്സ് ഡേ ഭ്രമത്തിനു പിന്നിലുള്ള രഹസ്യം ചുരുളഴിഞ്ഞു വീണു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...