ഘടികാരസൂചി മുന്നോട്ട് ചലിക്കുന്നതിനനുസരിച്ച് എന്‍റെ ഹൃദയം സ്‌പന്ദിച്ചുകൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. പ്രത്യൂഷ ഇതുവരേയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

സമയം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഹൃദയമിടിപ്പ് വർദ്ധിച്ചതോടെ ഞാൻ പതിയെ എഴുന്നേറ്റ് അരവിന്ദനെ മൊബൈലിൽ വിളിച്ചു. പക്ഷേ... മൊബൈൽ സ്വിച്ചോഫാണ്. ഒടുവിൽ രണ്ടും കല്പിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു.

അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഫോൺ എടുത്തത്. “നന്ദാ, ഞാൻ ലക്ഷ്‌മിയാണ്... അരവിന്ദൻ അവിടെയുണ്ടോ?" തെല്ലൊരു പതർച്ചയോടെ ഞാൻ ചോദിച്ചു.

എന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് നന്ദയുടെ സ്വരം കനത്തു. "നിങ്ങളായിരുന്നോ? എത്ര തവണ പറഞ്ഞതാ ഈ ഫോണിലേക്ക് വിളിക്കരുതെന്ന്. നിങ്ങൾക്ക് കാമുകനോട് സംസാരിക്കണമെന്നുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചുകൂടേ?"

"ഞാൻ... മൊബൈലിൽ ട്രൈ ചെയ്‌തിരുന്നു. സ്വിച്ചോഫാണ്." വായിൽ ഊറിവന്ന ഉമിനീരിറക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

"അരവിന്ദന് പ്രഷർ കൂടി. മരുന്ന് കഴിച്ച് കിടക്കുകയാ. ഇപ്പോ ഉണർത്താനാവില്ല.” ഇത്രയും പറഞ്ഞശേഷം നന്ദ ദേഷ്യത്തോടെ ഫോൺ വെച്ചു.

നന്ദയുടെ പെരുമാറ്റം എന്‍റെ ഉള്ളുലച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നന്ദ പറഞ്ഞതിലെന്താ തെറ്റ്. എന്‍റെ കാമുകനല്ലേ അരവിന്ദൻ. അല്ലാതെ ഭർത്താവല്ലല്ലോ. അതുകൊണ്ട് നന്ദയ്ക്കള്ള അത്ര അധികാരവും അവകാശവും അരവിന്ദനിൽ എനിക്കില്ലല്ലോ. മുമ്പ് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ എൻറ ചെവിയിലെന്തോ ഉരുക്കിയൊഴിച്ച അനുഭവമായിരുന്നു. പക്ഷേ ഇപ്പോൾ ഇതെനിക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു...

കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിൽ പ്രത്യൂഷ ഏതോ ഒരു യുവാവിന്‍റെ തോളിൽ തല ചായ്ച്ചു നിൽക്കുന്നു. നൈറ്റ് പാർട്ടിയും കഴിഞ്ഞുള്ള വരവാണ്.

ഞാൻ എന്തെങ്കിലും പറയും മുമ്പേ പ്രത്യൂഷ തെല്ലും കൂസതെ ആ യുവാവിനൊപ്പം സ്വന്തം മുറിയിലേക്ക് നടന്നു. വാതിൽ വലിച്ചടച്ചു. ഒരു നിമിഷം ഉള്ള് നടുങ്ങി. കവിളിൽ അടി കിട്ടിയ പ്രതീതി...

ചുറ്റുമുള്ളവരുടെ വെറുപ്പും പരിഹാസവും സഹിച്ച് മതിയായിരിക്കുന്നു. ഇപ്പോൾ മകളും. എനിക്കത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച ഞാൻ അവളുടെ വാതിലിൽ ശക്‌തിയായി ഇടിച്ചു. അവൾ വാതിൽ തുറക്കും വരെ.

പ്രത്യൂഷ ദേഷ്യത്തോടെ എന്‍റെ മുന്നിലേക്ക് വന്നു. “എന്താ മമ്മീ? എന്തിനാ എന്നെ ശല്യം ചെയ്യുന്നത്?”

“എന്ത്? ഞാൻ ശല്യം ചെയ്യുകയാണെന്നോ?” അവളുടെ കവിളിൽ ഞാൻ ആഞ്ഞടിച്ചു. “നിന്‍റെ ഈ ധിക്കാരം എന്‍റടുത്ത് വേണ്ട. ഒരാണിന്‍റെ കൂടെ.... നാണമില്ലേടീ?”

എന്‍റെ പെരുമാറ്റം അവളെ അരിശം കൊള്ളിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “മമ്മീ പ്ലീസ്... എന്നെക്കൊണ്ടൊന്നും പറയിക്കരുത്. അത് കേട്ടാൽ മമ്മി ചിലപ്പോൾ കരഞ്ഞുപോകും.”

വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. “എന്താടീ?”

“നിങ്ങൾക്കൊന്നും അറിയില്ലേ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് അന്യപുരുഷന്‍റെ പിറകെ നടക്കുന്നത് നല്ല കാര്യമാണെന്നാണോ. എന്‍റെ കൂട്ടുകാർ വരെ കളിയാക്കുന്നു, എന്‍റെ തന്തയാരാണെന്ന്,” പ്രത്യൂഷ കരച്ചിലടക്കാനാവാതെ മുറിയിൽ കയറി വാതിലടച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...