ഞായറാഴ്‌ചയായതു കൊണ്ട് അന്നേറെ വൈകിയാണ് ഞാനുണർന്നത്. വീട്ടിലാരുമില്ലായിരുന്നു. അവധിക്കാലമല്ലേ, ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച് മുന്നേ അവളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി മുൻവശത്തെ മുറിയിൽ വന്നിരുന്നു. ടി. വി. ഓൺ ചെയ്ത‌് വച്ച് പത്രവായന തുടങ്ങിയതേയുള്ളൂ… പെട്ടെന്ന് ഫോൺ ബെൽ മുഴങ്ങി. ഒരുപക്ഷേ മഞ്ജുളയുടെ ഫോണായിരിക്കും. ഞാൻ ധൃതിയിൽ ചെന്ന് ഫോണെടുത്തു. മറുതലയ്ക്കൽ അപരിചിതമായ ഒരു പതിഞ്ഞ ശബ്ദം,

“മഞ്ജു, ഞാനാ മനസ്സിലായോ... അപ്പോൾ നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടക്കും. നാളെ രാത്രിയൊന്നു കരുതിയിരുന്നോ... അടുക്കളവശത്തെ വാതിലിന്‍റെ കുറ്റി ഊരിയിട്ടേക്ക്. ഭർത്താവിനെ വകവരുത്തുന്ന ജോലി എനിക്ക് വിട്ടു താ. ഇനി ഒന്നിച്ചു ജീവിക്കുന്നതിൽ നിന്നും നമ്മെ വിലക്കാൻ ആർക്കും ധൈര്യം കാണില്ല. എത്ര വർഷമായി ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഈ വീർപ്പുമുട്ടുന്ന ജീവിതം നിനക്കും മടുത്തു തുടങ്ങിയില്ലേ? ആ... പിന്നെ നിന്‍റെ ഒരു ചെറിയ ഹെൽപ്പ് എനിക്ക് വേണം. എനിക്ക് അങ്ങോട്ട് കയറാൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാത്രി എന്തെങ്കിലും ഒരു നുണ പറഞ്ഞ് ആനന്ദിനെ വീടിന് പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരണം. നന്ദനം കോളനിയിലെ ലൈബ്രറിയ്ക്കടുത്ത്.... ഓകെ. തല്ക്കാലം ഫോൺ വയ്ക്കുന്നു. കുറച്ചു കാര്യങ്ങൾ കൂടി ചെയ്‌തു തീർക്കാനുണ്ട്.” അയാൾ വലിയ ശബ്ദത്തോടെ റിസീവർ താഴെ വച്ചു.

ഫോണിലൂടെയുള്ള ഭൂകമ്പം നിലച്ചു. ഞാൻ ഒരു നിമിഷം സ്‌തബ്‌ധനായിരുന്നു പോയി. സോഫയിലിരുന്നതു നന്നായി. നിന്നാണ് ഫോൺ ചെയ്‌തിരുന്നതെങ്കിൽ തലകറങ്ങി വീണേനേ? അല്ല... ആരായിരിക്കും അയാൾ... ഓർക്കുന്തോറും സങ്കീർണ്ണമായ ചിന്തകൾ മനസ്സിനെ വല്ലാതെ കുഴച്ചു മറിച്ചു കൊണ്ടിരുന്നു. മഞ്ജു എന്ന ചെല്ലപ്പേരിലും മറ്റും വിളിക്കാനും മാത്രം അയാൾക്കിവളുമായി എന്തടുപ്പമായിരിക്കും. ഒരുപക്ഷേ കാമുകൻ... വിശ്വസിക്കാനാവുന്നില്ല.

എന്‍റെ പേര് മധുസൂദനനെന്നാണല്ലോ? പിന്നെ അയാൾ ആനന്ദ് എന്ന് തെറ്റിച്ചു പറഞ്ഞതെന്തിനാവും? ദുഷ്ട, ഞാനവരെ ജീവനു തുല്യം സ്നേഹിച്ചതാണ്. എന്നിട്ടും അവൾ എന്നെ ചതിക്കുകയായിരുന്നല്ലോ?

ഓഹോ! അപ്പോൾ ഇവൾ കാമുകനുമായി ചേർന്ന് എന്നെ കൊല്ലാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു..... ഈ ഘാതകിയെയാണല്ലോ ഞാനിതുവരെ നിഷ്കളങ്കയെന്നു കരുതി വിശ്വസിച്ചത്. ഇത്രയും നാൾ ഇവളെന്നെ വിഡ്ഢിയാക്കുകയായിരുന്നോ? എന്‍റെ കാലശേഷം എന്‍റെ കുട്ടികളുടെ ഗതിയെന്താവും? മഞ്ജുളയും കാമുകനും കൂടി എന്നെ കൊല്ലും? പക്ഷേ എന്‍റെ മക്കൾ... എന്തായാലും എന്‍റെ പണവും സ്വത്തും മക്കളുടെ പേരിൽ ഇന്നു തന്നെ എഴുതി വെയ്ക്കും. വഞ്ചകി മഞ്ജുളയ്ക്കും അവളുടെ കാമുകനും എന്‍റെ സ്വത്തിൽ നിന്നും ഒരു നയാപൈസ പോലും കൊടുക്കില്ല. ഇന്നുതന്നെ വക്കീലിനെ വിളിച്ച് വിൽപത്രം തയ്യാറാക്കാൻ പറയണം.

മരിക്കും മുമ്പ് ആഗ്രഹങ്ങളൊന്നും ബാക്കി വയ്ക്കരുതെന്ന് പറയുന്നത് വെറുതെയല്ല. ഇന്നും... നാളെയും...... എനിക്ക് മുന്നിൽ ഇനി രണ്ടേ രണ്ടു ദിവസങ്ങളേയുള്ളൂ. ഈ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ എന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കണം. പുറത്ത് നിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് എത്ര നാളായി. മഞ്ജുളയുണ്ടെങ്കിൽ പുറത്തെ ഭക്ഷണം എന്ന് പറയാൻ പോലും സമ്മതിക്കുകയേയില്ല. “പുറത്തെ ഭക്ഷണം കഴിച്ചാൽ ആരോഗ്യം മോശമാവുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കെന്താ വേണ്ടതെന്നു പറഞ്ഞാൽ മതി. ഞാൻ തന്നെയുണ്ടാക്കി. തരാം.” ഹെൽത്ത് ഗൈഡിനെപ്പോലെ ഉപദേശം നൽകാൻ തുടങ്ങും അവൾ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...