ശതാബ്‌ദി എക്‌സ്‌പ്രസ് ലേറ്റാണ്. മാഡം, ഒരു മണിക്കൂർ. എൻക്വയറിയിലുള്ള വെളുത്തു മെലിഞ്ഞ, കണ്ണട വച്ച ചെറുപ്പക്കാരൻ തമിഴ്‌ചുവ കലർന്ന മലയാളത്തിൽ പറഞ്ഞതു കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്കു കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെതന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചു നോക്കി.

പ്രദീപ് !........ അവൾ ഉറക്കെപ്പറഞ്ഞു പോയി. സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ.

“മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവൾക്ക് സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പു വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലു വർഷം മുമ്പ് മിത്ര ഉപേക്ഷിച്ചു പോന്ന അതേ നഗരത്തിൽ തന്നെ.”കുറ്റബോധത്താൽ അവളുടെ ശിരസ്സു താഴ്‌ന്നു.

ബാംഗ്ലൂർ നഗരം.....! നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം.

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസം പോലും മനസ്സിലുണ്ട്. ഓഫ്‌വൈറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ പാന്‍റും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നു പോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ...?”

പ്രദീപിന്‍റെ ചോദ്യത്തിനു മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ് വീണ്ടും ഭൂതക്കാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ എല്ലാം സ്വയമൊതുക്കി, നിശ്ശബ്‌ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്‌തമിക്കുന്ന പകലിന്‍റെ വിരഹഭാവവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയേ ദിനങ്ങൾ.....!

നാലു വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്‌ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനേക്കാളേറെ അനിവാര്യമായതെന്തോ സംഭവിച്ചുവെന്ന ഭാവമാണ്. ഇതുപോലൊരു യാത്രയിലാണ്

നാലു വർഷം മുമ്പ് പ്രദീപ് മനസ്സുതുറന്നത്. ഒരു ഒഫീഷ്യൽ ടൂറിനിടയ്‌ക്ക്.

“മിത്രയെ എനിക്കിഷ്‌ടമായി, ഞാൻ മാര്യേജിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു.

“നോ..! പ്രദീപ് ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവ് ഉപേക്ഷിച്ചവളാണ്. വിവാഹമോചിത!”

“ഓഹോ! എത്ര വർഷമായി”

“മൂന്നു വർഷം”

“ഓ.കെ. മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല.”

ആ രഹസ്യം തുറന്നു പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്‌ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞതു കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്‌റ്റേഷൻ വിട്ടു പോകുന്ന ട്രെയിനിന്‍റെ ചൂളം വിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ.” പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു.

“ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നില്ലേ മിത്രാ... നീ ഓർക്കുന്നുണ്ടോയെന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു.

പക്ഷേ, ആ ഞാൻ ഇപ്പോൾ....”

പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർചീഫെടുത്ത് കണ്ണു തുടയ്‌ക്കുന്ന പ്രദീപിനെ മിത്ര നിസ്സഹായയായി നോക്കി.

“മിത്രാ, അറ്റ്‌ലീസ്‌റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടെ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ..

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ.. ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി....

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...