വളവുകൾ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാർ ഒടുവിൽ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആൾക്കൂട്ടം കണ്ടു. കുറെപ്പേർ അവിടവിടെയായി കൂടി നിൽക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്‍റെയും ഭർത്താക്കന്മാർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേൾക്കാം.

വിറയാർന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോൾ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ വാഴയിലയിൽ നീണ്ടു നിവർന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോർത്തു. പ്രൗഢയായ ഒരു തറവാട്ടമ്മ....

ഒരു വശത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മായയും മഞ്ജുവും അവരുടെ മക്കളും. എന്നെക്കണ്ട് അവർ എഴുന്നേറ്റോടി വന്നു.

“നമ്മുടെ അമ്മ പോയി ചേച്ചീ... ഇനി നമുക്ക് ആരുണ്ട്?” മായയും മഞ്ജുവും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ വിഫലമായി സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഒരു ജന്മം മുഴുവൻ മക്കൾക്കായി ഹോമിച്ച അമ്മ. ആ അമ്മയുടെ ചലനരഹിതമായ ശരീരം കാണുമ്പോൾ ഞങ്ങൾ അനാഥരാക്കപ്പെട്ടതു പോലെ തോന്നി. മുലപ്പാൽ മണം മാറാത്ത കുഞ്ഞുങ്ങളെപ്പോലെ ആ മാറത്ത് തലചായ്ച്ച് പൊട്ടിക്കരയുമ്പോൾ അനാഥത്വം ഞങ്ങളെ വരിഞ്ഞു മുറുക്കി. ഈ ലോകത്ത് എന്തൊക്കെ ലഭിച്ചാലും മാതൃ-സ്നേഹത്തോളം അതിന് വിലയുണ്ടാവുകയില്ല. മുലപ്പാൽ മധുരം പോലെ ധന്യമായ മറ്റൊന്നും ഈ ലോകത്ത് ഈ ജന്മത്തിൽ രുചിക്കുകയുമില്ല.

മക്കളുടെ ഏതൊരു ദുഃഖവും സ്നേഹമാകുന്ന ആ പാൽക്കടലിൽ അലിയിച്ചൊഴുക്കാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണു കഴിയുക?

ഇവിടെ അമ്മ പോയതോടെ അക്ഷരാർത്ഥത്തിൽ ഞാൻ അനാഥയാക്കപ്പെട്ടിരിക്കുന്നു. സമാശ്വസത്തിന്‍റെ ഒരിറ്റു മഞ്ഞുതുള്ളി, അതിനി എവിടെയാണ് ഞാൻ തേടി അലയേണ്ടത്? അമ്മേ... കണ്ണുനീർ പുഷ്പങ്ങൾ ഈ കാൽക്കൽ അർച്ചന ചെയ്‌ത് ഞാൻ എന്‍റെ ദുഃഖഭാരത്തെ ഇവിടെ അടിയറ വയ്ക്കട്ടെ... കൊടിയ ദുഃഖത്തിന്‍റെ അനാഥത്വത്തിന്‍റെ ചൂടേറ്റ് മരുഭൂമിയിലെന്ന പോലെ തപിക്കുന്ന ഈ മകൾക്ക് ആ ശുഷ്ക്കിച്ച കരങ്ങളുടെ ഒരു തലോടൽ... അതുമതിയായിരുന്നു. എല്ലാ ദുഃഖങ്ങളിൽ നിന്നും, കൊടിയ വേദനകളിൽ നിന്നും ഒരു വൈദ്യനെ എന്നപ്പോലെ ആശ്വാസം പകരാൻ...

എന്നാലിന്നിപ്പോൾ അകലങ്ങളിലിരുന്ന് അമ്മ കാണുന്നുണ്ടോ? സങ്കടക്കടലിലകപ്പെട്ട് നട്ടം തിരിയുന്ന ഈ പുത്രിയെ... മാതാപിതാക്കൾ കഴിഞ്ഞാൽ ഭർത്താവും, മകനുമാണ് ഒരു സ്ത്രീയ്ക്ക് ആശ്രയമായിത്തീരേണ്ടത്. എന്നാലാ ആശ്രയം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയുള്ളത് ഏതോ തെറ്റിദ്ധാരണയാൽ എന്നോട് കൊടിയ ശത്രുത്വം വച്ചു പുലർത്തുന്ന മകളാണ്. അവൾക്ക് വേണ്ടത് എന്‍റെ സമ്പത്തു മാത്രമാണ്. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം പോലും പകർന്നു നൽകാൻ കൂട്ടാക്കാത്ത അവളുടെ മുന്നിൽ അതിനു വേണ്ടി കൈനീട്ടിയിട്ടെന്തു കാര്യം? ഞാനിന്ന് അനാഥയാണ് അമ്മേ... എല്ലാ അർത്ഥത്തിലും അനാഥ...

ഹൃദയം തകർന്ന് പൊട്ടിക്കരയുമ്പോൾ മായയും മഞ്ജുവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പ്രളയജലത്തിലെന്ന പോലെ ദുഃഖം കരകവിഞ്ഞൊഴുകി. തീരങ്ങളെ തല്ലിത്തകർത്ത് ആർത്തലച്ചൊഴുകിയ ആ പ്രളയ ജലം ഒടുവിൽ ഒരു മാസ്മരിക കരസ്പർശത്താൽ പൊടുന്നനെയൊടുങ്ങി ശാന്തമായി. അത് അരുണിന്‍റേതായിരുന്നു. ഒരു പുത്രനെന്നപോലെ അവൻ എന്‍റെ കരങ്ങൾ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നെമെല്ലെ നടത്തി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...