ദഹന പ്രക്രിയ ശരിയായി നടന്നില്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകും. പല അസുഖങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൊണ്ടാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പൊതുവെ ഉണ്ടാകുന്നത്. ലക്ഷണങ്ങൾ ഏതാണ്ട് ഇതുപോലെയാണ്. വയറ് വീർക്കുക, ഗ്യാസ്, മലബന്ധം, ഡയറിയ, ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവ.
ദഹനത്തിന് സഹായിക്കുന്ന ഭക്ഷണം
തൊലിയുള്ള പച്ചക്കറികൾ: പച്ചക്കറികളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് പ്രധാനമാണ്. മലബന്ധം അകറ്റാനും നാരുകൾ സഹായിക്കുന്നു. അതിനാൽ പച്ചക്കറി മൊത്തമായി കഴിക്കുക. ഉരുളക്കിഴങ്ങ്, ബീൻസ്, കടല എന്നിവയിൽ നാരുകൾ വളരെയധികമായുണ്ട്.
പഴങ്ങൾ: പഴങ്ങളിൽ നാരുകങ്ങളും വിറ്റാമിനുകളും ധാതുക്കളും അധികയളവിലായുണ്ട്. അതായത് വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ. ഉദാ: ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിവ ദഹനത്തിന് മികച്ചതാണ്.
മുഴുധാന്യങ്ങൾ: അലിഞ്ഞ് ചേരാൻ കഴിയുന്നവയാണ് മുഴുധാന്യങ്ങൾ. നാരുകൾ വൻക്കുടലിൽ ജെല്ലി പോലെയുള്ള പദാർത്ഥം സൃഷ്ടിക്കും. അതിനാൽ വയറ് നിറഞ്ഞതു പോലെ തോന്നും. മാത്രവുമല്ല ശരീരത്തിൽ ഗ്ലൂക്കോസ് ആഗീരണം മന്ദഗതിയിലുമായിരിക്കും. ഇത് മലബന്ധത്തെയകറ്റും.
ധാരാളം ദ്രവ പദാർത്ഥങ്ങൾ കഴിക്കുക: ചർമ്മാരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഊർജ്ജസ്വലത വർദ്ധിപ്പിക്കാനും ശരീരത്തിൽ വെള്ളത്തിന്‍റെ ആവ ശ്യമുണ്ട്. ദഹനത്തിനും ഇതാവശ്യമാണ്.
ഇഞ്ചി: ദഹനക്കേടു മൂലം ഉണ്ടാകുന്ന വയറു വീർക്കൽ പ്രശ്നനത്തിന് ഇഞ്ചി ആശ്വാസം നൽകും. ചുക്കുപൊടി മികച്ച മസാലയാണ്. ചായ തയ്യാറാക്കാനും ഇഞ്ചി ഉപയോഗിക്കാറുണ്ട്.
മഞ്ഞൾ: മഞ്ഞൾ ഇൻഫ്ളമേറ്ററിയും ആന്‍റി കാൻസർ മസാലയും കൂടിയാണ്. ഇതിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ദഹന വ്യവസ്ഥയുടെ ആന്തരിക പാളിയെ സുരക്ഷിതമാക്കുന്നതിന് ഇത് സഹായിക്കുന്നു. നല്ല ബാക്ടീരിയകൾ ഉണ്ടാകുന്നതിന് സഹായിക്കും. അതുപോലെ ഉദരസംബന്ധമായതും കൊളൊറെക്‌ടൽ കാൻസർ ചികിത്സയ്ക്കും ഇത് നല്ലതാണ്.
തൈര്: ഇതിൽ പ്രൊബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നു. ഇത് ജീവനുള്ള ബാക്‌ടീരിയയും യീസ്‌റ്റുമാണ്. ദഹനത്തിന് നല്ലതാണ്.
അപൂരിത കൊഴുപ്പ്: ഇത്തരത്തിലുള്ള കൊഴുപ്പ് അഥവാ ഫാറ്റ് പോഷകങ്ങളെ സ്വാംശീകരിക്കാൻ ശരീരത്തെ സഹായിക്കും. ഒപ്പം നാരുകളെ ദഹനയോഗ്യമാക്കും. സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന എണ്ണ. ഉദാ: ഒലീവ് ഓയിൽ അൺസാച്ചുറേറ്റഡ് ഫാറ്റിന്‍റെ മികച്ച സ്രോതസാണ്. എന്നാൽ കൊഴുപ്പ് എപ്പോഴും ശരിയായ അളവിൽ മാത്രമേ ഉപയോഗിക്കാവു. മുതിർന്ന ഒരു വ്യക്തിക്ക് ദിവസവും സ്വന്തം ഡയറ്റിൽ 2000 കലോറി ആവശ്യമായി വരും. അതിൽ കൊഴുപ്പിന്‍റെ അളവ് 77 ഗ്രാമിൽ അധിമാകാനും പാടില്ല.
എന്ത് കഴിക്കാൻ പാടില്ല: ചില ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മൂലം വയർ വീർക്കുക, നെഞ്ചെരിച്ചിൽ, ഡയറിയ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
എണ്ണ ചേർന്ന ഭക്ഷണം: വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മസാലയടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ദഹനവ്യവസ്‌ഥയിൽ പലതരം പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ദഹിക്കാൻ ധാരാളം സമയമെടുക്കും.
മസാലയടങ്ങിയ ഭക്ഷണം: മസാലയടങ്ങിയ ഭക്ഷണം വയറു വേദനക്കോ അല്ലെങ്കിൽ മലം പോകുന്നതിന് ബുദ്ധിമുട്ടുകളോ ഉണ്ടാക്കും.
സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കൾ: ദഹനസംബന്ധമായ പ്രശ്‌നമുള്ളവർ സംസ്ക്കരിച്ച ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക. അതായത് കൃത്രിമ പഞ്ചസാര, കൃത്രിമ നിറങ്ങൾ, ഉപ്പ്, പ്രിസർവേറ്റിവുകൾ എന്നിവ അധികയളവിൽ ഇത്തരം ഭക്ഷ്യവസ്‌തുക്കളിൽ ഉണ്ടാകും. നാരുകൾ ഇല്ലാത്തതിനാൽ ഇത്തരം ഭക്ഷ്യവസ്‌തുക്കൾ ദഹിക്കുന്നതിന് ശരീരത്തിന് കൂടുതലായി അധ്വാനിക്കേണ്ടി വരും. ഇത് മലബന്ധത്തിന് കാരണവുമാകും.