തകർത്തു പെയ്ത മഴയുടെ ശേഷിപ്പുകൾ മരച്ചില്ലകളിൽ നിന്ന് ഉതിർന്നു വീണു കൊണ്ടിരുന്നു. റോഡിൽ കിടന്ന ചെളി വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ കടന്നു പോയി. ഇതൊന്നുമറിയാതെ ജോസഫ് റോഡരുകിലിരുന്ന് കല്ലുകൾ പെറുക്കി സഞ്ചിയിലാക്കി കൊണ്ടിരുന്നു. ഒന്നിനു പുറകേ ഒന്നായി അവ സഞ്ചിയിലേയ്ക്ക് വീണു.

ചുണ്ടിലിരുന്ന ബീഡി ആവുന്നത്ര ആഞ്ഞു വലിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ മഴത്തുള്ളികൾ അത് കെടുത്തിക്കളഞ്ഞു. എങ്കിലും അറിയാതെ അയാൾ ആഞ്ഞുവലി തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം കല്ലു പെറുക്കുന്നതും.

ശിരസ്സിൽ വീണ ഒരു വലിയ മഴത്തുള്ളി മുതുകിലൂടെ ഒഴുകിയിറങ്ങി താഴേക്ക് പതിച്ചു. അയാളുടെ മുഴുവൻ പാപക്കറയും താൻ ഒഴുക്കിക്കളഞ്ഞതായി ആ മഴത്തുള്ളി അഹങ്കരിച്ചു.

അടുത്ത ബസ്സറ്റോപ്പിൽ പലവിധ നിറങ്ങൾ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌തു. പലജാതിയിൽപ്പെട്ട പല പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും ജോസഫ് അറിഞ്ഞില്ല.

അയൽ സംസ്ഥാനത്ത് നിലവിലിരുന്ന പാർട്ടിയുടെ ഭരണം പോയതും എതിർകക്ഷികൾ ഭരണം തുടങ്ങിയതും അയാൾ അറിഞ്ഞില്ല. ആണവക്കരാറിലും ആസിയാൻ കരാറിലും കേന്ദ്രം ഒപ്പു വച്ചതും ജോസഫ് അറിഞ്ഞില്ല.

കാലം കണക്കുകൂട്ടി വച്ച കല്ലുകൾ തെറ്റാതെ അയാൾ സഞ്ചിയിലാക്കുമ്പോഴും തന്‍റെ ജീവിതത്തിലെ കണക്കുകൾ തെറ്റിയതും അയാൾ അറിഞ്ഞില്ല.

അയാളുടെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എഴുന്നേറ്റ് നിന്ന് നിറഞ്ഞ സഞ്ചി ആകാശത്തിലേയ്ക്കുയർത്തി പാപം ചെയ്യാത്തവർക്ക് എറിയാനുള്ള കല്ലുകൾ ഭൂമിയിലേയ്ക്ക് കുടഞ്ഞിടുമ്പോഴും താൻ ചെയ്യുന്നതെന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ഒന്നിനു പിറകേ ഒന്നായി കല്ലുകൾ താഴേയ്ക്ക് പതിച്ചു. അവ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം ഒരാർത്തനാദം പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ ചിരിച്ചു. ചിരി അട്ടഹാസമായി മാറി. അതിൽ വെറുപ്പും ദൈഷ്യവും സങ്കടവും എല്ലാം അടങ്ങിയിരുന്നു.

ഇരുകൈകളും ആകാശത്തിലേയ്ക്കുയർത്തി അയാൾ നിൽക്കവേ, മഴത്തുള്ളികൾ അയാളുടെ കണ്ണുകളിൽ പതിച്ചു. അത് ചാലുകളായി താഴേയ്ക്ക് ഒഴുകിയൊഴുകി ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു. പെട്ടെന്ന് എല്ലാം ഒരു ജലാശയമായി തീർന്നു. അതിലൂടെ ജോസഫ് നീന്തി നടന്നു.

പെട്ടെന്ന് എല്ലാം നിലച്ചു. അയാൾ താഴേയ്ക്ക് ഇരുന്നു. വീണ്ടും കല്ലുകൾ പെറുക്കി സഞ്ചിയിലേയ്ക്ക് ഇടാൻ തുടങ്ങി. അത് നിറയുകയും ഒഴിയുകയും ചെയ്‌തു കൊണ്ടിരുന്നു.

നേരം വൈകിയപ്പോൾ, അവസാന കല്ലും കുടഞ്ഞിട്ട് സഞ്ചിമടക്കി കക്ഷത്തിൽ വച്ച് ഒരു ബീഡി എടുത്ത് തീ കൊളുത്തി ആഞ്ഞാഞ്ഞ് വലിച്ച് പുകയൂതി വിട്ട് അയാൾ ധൃതിയിൽ കിഴക്കോട്ട് നടന്നു. പുന്നമടക്കായലായിരുന്നു ലക്ഷ്യം. കായലിൽ മുങ്ങി നിവർന്ന് മുഷിഞ്ഞു കീറിത്തുടങ്ങിയ ഷർട്ടും മുണ്ടും ധരിച്ച് വടക്കോട്ട് നടന്നു തുടങ്ങി. പൂന്തോപ്പ് പള്ളിക്കു മുന്നിലെത്തി റോഡ് മുറിച്ച് കടന്ന് കുഞ്ഞുമോന്‍റെ കടയിലെത്തി, മിഠായി ഭരണിയുടെ അടപ്പിൽ തട്ടി അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു. “ചായ...ചായ...” ചായ കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യം:

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...