ബൈ, അമ്മേ ദേ ഞാൻ പോകുവാ... പിന്നെ അമ്മേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും മുമ്പ് മരുന്ന് കഴിക്കാൻ മറക്കരുതെ.” പല്ലവി ഓഫീസിലേക്ക് തിരക്കിട്ടിറങ്ങും മുമ്പ് അമ്മയെ ഓർമ്മിപ്പിച്ചു.

“ഈ ടിഫിൻ കൂടി എടുക്ക്. എന്നും മറന്നു വച്ചിട്ട് ഒറ്റപ്പോക്കാ... ഓഫീസിൽ എത്തിയിട്ട് വിളിക്കണേ” ലളിതാമ്മ പിറകെ വന്നു പറഞ്ഞു.

“ഞാൻ മറന്നാലെന്താ, എന്നെ ഓർമ്മിപ്പിക്കാൻ ഈ പുന്നാരയമ്മയില്ലേ?” പല്ലവി ടിഫിൻ വാങ്ങി കൊണ്ട് അമ്മയുടെ ചുമലിൽ സ്നേഹത്തോടെ പിടിച്ചു.

അമ്മയും വാത്സല്യത്തോടെ പല്ലവിയുടെ കവിളിൽ നുള്ളി. കാന്‍റീനിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മ ഓർമ്മിപ്പിക്കാനും മറന്നില്ല.

“ഇല്ലമ്മേ, ഞാൻ കഴിക്കില്ല... പിന്നെ അമ്മേ വൈകിട്ട് 5 മണിക്ക് റെഡിയായിരിക്കണം. ഞാൻ വേഗം വരാൻ നോക്കാം.” പല്ലവി അമ്മയുടെ ചെവിയിൽ പിറുപിറുത്തു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം?” പല്ലവിയും അമ്മയും തമ്മിലുള്ള പതിഞ്ഞ സംസാരം കേട്ട് വിനീത് ചോദിച്ചു.

“അച്‌ഛാ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അമ്മായിയമ്മയും മരുമകളും തമ്മിൽ എന്തോ ഗൂഢാലോചന നടക്കുകയാ.”

വിനീത് ഉച്ചത്തിൽ പറയുന്നത് കേട്ട് സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുകയായിരുന്ന വാസുദേവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ പ്രശ്നം അങ്ങനെ വിടാൻ വിനീത് തയ്യാറായില്ല.

അയാൾ കാര്യമറിയാനായി അമ്മയുടെ പിന്നാലെ നടന്നു. സ്വകാര്യമെന്താണെന്ന് അറിയാൻ വിനീത് അമ്മയോട് ആവർത്തിച്ചാവർത്തിച്ച് അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ അമ്മ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി.

“അത് ഞങ്ങൾ അമ്മയും മരുമകളും തമ്മിലുള്ള കാര്യമാണ്.” ലളിതാമ്മ കുസൃതിയോടെ വിനീതിന്‍റെ ചെവി പിടിച്ച് നുള്ളി.

അമ്മയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതോടെ വിനീത് ഓഫീസിലേക്ക് പുറപ്പെട്ടു. ഇരുവരും ഓഫീസിലേക്ക് പോയ ശേഷം ലളിതാമ്മ 2 കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് വാസുദേവനരികിൽ ചെന്നിരുന്നു. ലളിതാമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കെ ഭാര്യയെ നോക്കി വാസുദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എന്താ ഇങ്ങനെ ചിരിക്കുന്നത്? എന്തോ ഒന്ന് മനസിലൊളിപ്പിക്കുന്നുണ്ടല്ലോ...?” ലളിതാമ്മ പൊട്ടിച്ചിരിയോടെ വാസുദേവനെ നോക്കി.

“നിന്‍റെ കുട്ടിക്കളി ഇതുവരെ മാറിയില്ലല്ലോയെന്നോർത്ത് ചിരിച്ചതാ. നിങ്ങൾ തമ്മിൽ പറഞ്ഞ കാര്യം ആ പാവത്തിനോട് എന്താ പറയാതിരുന്നത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം... അപാരമാ... അത് കാണുന്നത് തന്നെ സന്തോഷമാണ്.” വാസുദേവൻ പറഞ്ഞത് കേട്ട് ലളിതാമ്മ ദീർഘമായി നിശ്വസിച്ചു.

“ശരിയാ, നമ്മുടെ സമൂഹത്തിലാണെങ്കിൽ പെണ്ണിനെ കെട്ടിച്ചയക്കുന്നതോടെ അവളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിന്‍റെ വീട്ടിലായിരിക്കും. ഭർത്താവിന്‍റെ വീട്ടിൽ ആദ്യമായി കാലുകുത്തുന്നത് തന്നെ വലിയ പേടിയോടെയാവും. ഭർത്താവിന്‍റെ വീട്ടുകാർ തന്നെ അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ഓർത്ത് ആശങ്കപ്പെടും. പക്ഷേ മിക്ക വീടുകളിലും സംഭവിക്കുന്നതെന്താ, വന്ന് കയറുന്ന മരുമകളെ കൊണ്ട് അമ്മായിയമ്മ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യിക്കും. പോരാത്തതിന് കുറ്റപ്പെടുത്തലും കലഹവും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും ഇല്ലാത്തതു കൊണ്ടാ അങ്ങനെ സംഭവിക്കുന്നത്. അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും അതുണ്ട്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...