ഒരു ദിവസത്തേക്ക് എന്‍റെ ബോയ്ഫ്രണ്ട് ആകാൻ പറ്റ്വോ?” അപരിചിതയായ ആ യുവതിയുടെ ചോദ്യം എന്‍റെ കാതിൽ വീണു, ഹൃദയത്തിൽ ചെന്നു പതിച്ചു. എന്തു പറയണമെന്നറിയാതെ ഞാൻ അവളെ ഇമവെട്ടാതെ നോക്കി നിന്നു.

നീളമുള്ള മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു കിടക്കുന്നു. ചിരിക്കുന്ന മുഖത്ത്, ചിരിയേക്കാൾ തിളക്കമുള്ള കണ്ണുകൾ. തീർത്തും അപരിചിതയായ ഒരു യുവതിയിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ എന്തു മറുപടിയാണ് പറയാൻ പറ്റുക!

അവളെ നോക്കി, വാ പൊളിച്ചു നിന്നു പോയി എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ വളരെ നല്ല കുടുംബത്തിൽ പിറന്ന യുവാവ്. അങ്ങനെയാണല്ലോ ഞാനും എന്‍റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ കരുതുന്നത്.

പ്രണയം, വിവാഹം ഇതൊക്കെ സംബന്ധിച്ച് വ്യക്‌തമായ ചിന്താധാരണകൾ ഉണ്ടെനിക്ക്. കുറേനാൾ മുമ്പ് ഞാൻ ഒരു പ്രേമബന്ധത്തിലകപ്പെട്ടതാണ്. പക്ഷേ ആ ലവ്സ്റ്റോറിക്ക് അധികകാലം ആയുസുണ്ടായില്ല. അവൾ ഏകപക്ഷീയമായി പിരിഞ്ഞു പോയി. എന്നിൽ നിന്നു മാത്രമല്ല, ഈ ലോകത്തിൽ നിന്നു തന്നെ. അവൾ ചെയ്‌തത് എത്ര വലിയ ക്രൂരതയായി എന്നത് തനിക്കു മാത്രമല്ലേ അറിയൂ.

ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ബിന്ദുവിനെ മറക്കണമെന്ന്, വീട്ടുകാരാണെങ്കിൽ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കിഷ്ടമുള്ളവരെ കണ്ടെത്തട്ടെ. അത്ര തന്നെ. അങ്ങനെ തീരുമാനിച്ചിരുന്നതിനാൽ ഒരു പെൺകുട്ടിയെ അമ്മ പോയി കാണുകയും ചെയ്‌തു. ആ കുട്ടിയെ ഇഷ്‌ടപ്പെട്ടു എന്നാണ് അമ്മ പറഞ്ഞത്.

ഇവിടെ ഞാൻ അങ്കിളിന്‍റെ വീട്ടിൽ ഒരു മാസത്തേക്ക് വന്നതാണല്ലോ... തിരിച്ചു നാട്ടിലെത്തിയിട്ട് തീരുമാനിക്കാമെന്ന് അമ്മയോടു പറയുകയും ചെയ്‌തു. ഒരു നിമിഷം കൊണ്ട് എന്‍റെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ... അതിനെ തകർത്ത് അവളുടെ സ്വരം വീണ്ടും.

“പറയൂ ഒരു ദിവസത്തേക്ക്...?” അവൾ അതേ ചോദ്യം ആവർത്തിക്കുന്നു.

“എനിക്ക് നിങ്ങളെ അറിയുകയേയില്ല. പിന്നെങ്ങനെ?” ഞാൻ ആശയക്കുഴപ്പത്തിലായി.

“എനിക്കും അറിയില്ലല്ലോ. ഒരു ദിവസത്തേക്ക്... മാത്രം മതി എന്നാണ് ഞാൻ പറഞ്ഞത്. എക്കാലത്തേക്കുമായിട്ടല്ല.” അവളുടെ നീണ്ടുവിടർന്ന കണ്ണുകൾ എനിക്ക് മേൽ നൃത്തം ചെയ്‌തു.

“സത്യം പറയട്ടെ, 4 മാസം കഴിഞ്ഞ് എന്‍റെ വിവാഹമാണ്. എന്‍റെ വീട്ടുകാരാകട്ടെ യാഥാസ്‌ഥിതികരാണ്. ഇത്രയും കാലത്തിനിടയിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. ഒരു ജീവിതം എന്തൊക്കെയെന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം എന്നാഗ്രഹമുണ്ട്. ഒരു ആൺകുട്ടി സുഹൃത്തായാൽ എങ്ങനെയാണ് എന്നറിയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കാൻ എനിക്കു മടിയില്ല. പക്ഷേ എന്‍റെ കൂട്ടുകാരികൾ ലവ് മാര്യേജാണ് നല്ലത് എന്ന് പറയുന്നു. അതു നടക്കാനിടയില്ല. എങ്കിലും എനിക്കും ഒരു ബോയ്ഫ്രണ്ട്, ഒരു ദിവസത്തേക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.”

“സത്യം പറയാലോ, ഞാൻ വളരെ സെൻസിറ്റീവ് ആണ്. ഒരാളെ സ്നേഹിച്ചാൽ ഡീപ് ആയി സ്നേഹിക്കും. അങ്ങനെയായതിനാലാണ് പ്രണയമൊക്കെ ഒഴിവാക്കിയത്. പക്ഷേ ഒരു ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും ജീവിതം എന്നറിയാൻ തോന്നുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...