ഡോർ ബെൽ രണ്ടാമതും മുഴങ്ങുന്നത് കേട്ടപ്പോൾ നനഞ്ഞ ദേഹം ഒരുവിധം തുടച്ചെന്ന് വരുത്തി ശാലിനി ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി. സ്റ്റഡി റൂമിൽ ആനന്ദ് ഉണ്ട്. “ഹേയ്, നിങ്ങൾ ഇവിടെയിരിക്കുകയാണോ? ആരോ ബെല്ലടിക്കുന്നത് കേട്ടില്ലേ, ഞാൻ ഡ്രസ് ചെയ്ഞ്ച് ചെയ്യട്ടെ.”

ശാലിനിയുടെ പരിഭവച്ചുവയുള്ള ചോദ്യത്തിന് ആനന്ദിന്‍റെ മറുപടി ഉടനെയെത്തി.

“ഞാൻ ഇന്‍റർനെറ്റിലാണ് ഡിയർ...”  ഇരിക്കുന്നിടത്തു നിന്ന് അനങ്ങാതെയുള്ള മറുപടി കേട്ടപ്പോൾ ശാലിനിക്ക് ദേഷ്യം വന്നു. ഒന്ന് എഴുന്നേറ്റാൽ രസച്ചരട് പൊട്ടുന്ന എന്താണ് ഇന്‍റർനെറ്റിൽ...? വിദേശത്ത് താമസിക്കുന്ന മകളോട് ചാറ്റ് ചെയ്യാനല്ലാതെ കമ്പ്യൂട്ടർ തൊടുന്ന ശീലം ശാലിനിക്കില്ല. കുഞ്ഞുമക്കളുടെ ചിത്രം മാസംതോറും എടുത്ത് മെയിൽ അയച്ചുതരും. അത് കാണാനും ഇടയ്ക്ക് കമ്പ്യൂട്ടർ നോക്കും. ആ സന്തോഷങ്ങൾക്കപ്പുറം ശാലിനിക്ക് കമ്പൂട്ടർ കൊണ്ട് ഒരു പ്രയോജനവുമില്ല.

വാതിലിൽ പിടിപ്പിച്ച ചെറിയ കണ്ണാടിച്ചില്ലിലൂടെ ശാലിനി പുറത്തേക്ക് നോക്കി. പത്രവാർത്തകൾ ഭയപ്പെടുത്തുന്നതാണല്ലോ... ആരാണ് പുറത്തെന്ന് അറിയാതെ വാതിൽ തുറക്കാറില്ല.

അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടി ജ്യോതിയാണ്. ശാലിനി വാതിൽ തുറന്നു.

“ആന്‍റി എന്താ വൈകിയത്... വാതിൽ തുറക്കാൻ.” മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കടന്നു.

“എനിക്കൽപ്പം പഞ്ചസാര വേണം. രാവിലെ ചായ ഇട്ടപ്പോഴാ പഞ്ചസാര തീർന്നെന്ന് കണ്ടത്...” ശാലിനി ഒന്നും മിണ്ടാതെ ജ്യോതിയുടെ കൈയിലെ പാത്രം വാങ്ങി. ജ്യോതി അപ്പോഴും നൈറ്റ് ഡ്രസാണ് ഇട്ടിരുന്നത്. നിറയെ ടെഡിയുടെ ചിത്രങ്ങളുള്ള ബേബി പിങ്ക് പൈജാമയും ടോപ്പും. ജ്യോതിയെ കണ്ടപ്പോൾ ശാലിനിക്ക് സ്വന്തം മകളെ ഓർമ്മവന്നു. ഇവളേക്കാൾ 5 വയസ് മൂപ്പ് കാണും. പക്ഷേ, നൈറ്റ് ഡ്രസിൽ വീടിന് പുറത്തിറങ്ങാറില്ല ജീവ. അയൽപക്കത്തുപോലും ആ വേഷത്തിൽ പോകാൻ മടിയാണ് ജീവയ്ക്ക്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ എത്രയോ മാറി...

“ഹായ് ജ്യോതി... സുപ്രഭാതം. നിന്‍റെ മധുരമായ ശബ്ദം കേട്ടപ്പോൾ വന്നതാണേ...” ആനന്ദ് ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിവന്നു.

“ഗുഡ്മോർണിംഗ് അങ്കിൾ...” ജ്യോതി കുസൃതിച്ചിരിയോടെ പറഞ്ഞു. “ഞാൻ അൽപം പഞ്ചസാര കടം വാങ്ങാൻ വന്നതാണ്.”

“എന്നാലിരിക്ക്, നീ ചായ കുടിച്ചിട്ടില്ലല്ലോ, ഒരു ചായ കുടിച്ചിട്ട് പോകാം. ശാലൂ, ഞങ്ങൾക്ക് ചായ തന്നാലും...”

ആനന്ദിന്‍റെ സംസാരം കേട്ടപ്പോൾ ശാലിനിക്ക് നേരിയ അനിഷ്ടം തോന്നി. “ഓ... നിങ്ങൾ ഭയങ്കര ബിസിയാണെന്നാ ഞാൻ കരുതിയത്. ഇപ്പോഴെന്തിനാണ് ഓടി വന്നത്?” വാതിൽ തുറക്കാൻ പോലും സമയമില്ലാതെ കമ്പ്യൂട്ടർ നോക്കിക്കൊണ്ടിരുന്ന ആളാണ് ജ്യോതിയുടെ ശബ്ദം കേട്ടപ്പോഴേ ഓടിവന്നിരിക്കുന്നത്.

“ഒരു സുന്ദരിക്കുട്ടി നേരിട്ട് വന്ന് ചാറ്റ് ചെയ്യുമ്പോൾ തിരക്കൊക്കെ ഒഴിവാക്കണമല്ലോ...”

“കഴിഞ്ഞയാഴ്ച പറയുന്നത് കേട്ടു, ചായകുടി ശീലം കുറയ്ക്കണമെന്ന്.” ശാലിനി വിടാനുള്ള മട്ടില്ല.

“താങ്ക്സ്, നീ അത് ഓർമ്മിച്ചല്ലോ... വൈകിട്ട് എനിക്ക് ചായ തരണ്ട. ഇപ്പോൾ പോയി എടുക്ക്.”

“അതേയാന്‍റി, എന്താ ടേസ്റ്റ് ആന്‍റിയുണ്ടാക്കുന്ന ചായയ്ക്ക്.” ജ്യോതി പറഞ്ഞു.

ശാലിനി അവൾ പറയുന്നത് മുഴുവൻ കേട്ട് നിൽക്കാതെ അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളം തിളയ്ക്കുന്നത് നോക്കി നിൽക്കുമ്പോൾ ചിന്ത ജ്യോതിയെക്കുറിച്ച് തന്നെയായിരുന്നു. തൊട്ടടുത്ത് വാടകവീട്ടിൽ താമസിക്കുകയാണ് ജ്യോതിയും റാണിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...