“എടാ ഇത് ഞാനാ. എത്ര നേരമായി വിളിക്കുന്നു. നീ എന്താ ഫോൺ?എടുക്കാത്തത്. ” നികിലേഷ് അസ്വസ്‌ഥനായാണ് ലാലുവിനോട് സംസാരിച്ചത്.

“നീയിതെവിടുന്നാ സംസാരിക്കുന്നത് ചങ്ങാതി? ഞായറാഴ്‌ചയായിട്ട് പോലും നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലേടാ” ലാലു ഉറക്കച്ചടവിൽ ചോദിച്ചു.

“എടാ ഞാനിവിടെ ടൗൺ ഹാളിൽ നിന്നാണ് വിളിക്കുന്നത്. നേരം വെളുത്ത് 10 മണിയായിട്ടും നീ മൂടിപ്പുതച്ച് കിടക്കുകയാണോ? നികിലേഷ് സ്‌നേഹം കലർന്ന ദേഷ്യത്തോടെ പറഞ്ഞു.

“അതു പോട്ടെ, നീ ഇതു രാവിലെ തന്നെ ടൗൺഹാളിൽ എന്തെടുക്കുകയാ. വല്ല ചുറ്റിക്കളിയുമാണോ ആശാനേ... ഹും നീ വിളിച്ചതിന്‍റെ കാര്യം പറ മോനേ.”

“എടാ നീ മറന്നു പോയോ? ഇന്ന് പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്തുന്നുണ്ട്.”

“ആ കാര്യം ഞാൻ മറന്നാലെന്ത്? ഓർത്താലെന്ത്? അതിൽ എനിക്ക് കാര്യമൊന്നുമില്ലല്ലോ. അത്തരം ബോറൻ പരിപാടിക്കൊന്നും എന്നെ കിട്ടില്ല ചങ്ങാതി.” ലാലു ഫോൺ കട്ടാക്കാനൊരുങ്ങി.

“എടാ… അങ്ങനെ പറയല്ലേ. ഒരു പ്രതിസന്ധി വരുമ്പോൾ നീയല്ലേടാ എന്നെ സഹായിക്കേണ്ടത്.” നികിലേഷ് കാലുപിടിക്കുന്നതു പോലെ പറഞ്ഞു.

“ഞാൻ നല്ല സുഖം പിടിച്ച് ഉറങ്ങുകയായിരുന്നു. നീ നിന്‍റെ സങ്കടം പറഞ്ഞ് തുലച്ചു. എന്നെ പോലെയുള്ള വിദ്യാർത്ഥികൾക്ക് ഞായറാഴ്‌ചയാണ് കുറച്ച് നന്നായി ഉറങ്ങാൻ സമയം കിട്ടുന്നത്. നീ അതു നശിപ്പിച്ചല്ലോടാ” ലാലു ചോദിച്ചു.

“നീയും നിന്‍റെ ഒരു ഉറക്കവും. ഞാൻ സഹായം ചോദിക്കുമ്പോഴാണ് നിന്‍റെ... എടാ നീ എന്‍റെ കരച്ചിൽ ഫോണിലൂടെ കേൾക്കുന്നില്ലേ. ഒന്ന് ഹെൽപ്പ് ചെയ്യടാ..”

“ആ... കാര്യം പറയൂ. പ്രസംഗം കേൾക്കാൻ പോയതല്ലേ. പിന്നെ എന്തു പറ്റി?”

“അതു തന്നെയാടാ പ്രശ്നം. ടൗൺഹാളിലാണ് പരിപാടി. അവിടെ എഴുന്നൂറ് പേർക്കിരിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ ആയിരം ക്ഷണക്കത്ത് നൽകിയിരുന്നു. കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും വരുമെന്നാണ് കരുതിയത്. പക്ഷേ... ഏഴ് പേർ മാത്രമേ വന്നിട്ടുള്ളൂ! അതാണ് പ്രശ്നം.”

“ഹാ.. ഹ.. ഹ..” ലാലു പൊട്ടിച്ചിരിച്ചു.

“എനിക്ക് പ്രസവ വേദന നിനക്ക് വീണ വായന.” നികിലേഷിനും ദേഷ്യം വന്നു.

“മുഖ്യാതിഥി എത്തിക്കഴിഞ്ഞു. ഡിപാർട്ട്‌മെന്‍റ് തലവൻ എന്നെ ചീത്ത പറഞ്ഞ് പുള്ളിയേയും കൂട്ടി ചായ കുടിക്കാൻ പോയിരിക്കുകയാണ്. ഇനി ഞാനെന്തു ചെയ്യും.. ഒരു പരിഹാരം പറ.”

“നികിലേ.. അതു വലിയ ചതിയായല്ലോടാ.”

“അതല്ലേ ഞാൻ രാവിലെ തന്നെ നിന്നെ വിളിച്ചത്. നീ നിന്‍റെ ഹോസ്‌റ്റലിലെ കുട്ടികളെ കൂട്ടി ഒന്ന് വേഗം വാടാ.” നികിലേഷ് അഭ്യർത്ഥിച്ചു.

“നീ എന്താടാ പറയുന്നത്. എന്‍റെ കൈയിൽ അലാവുദ്ദീന്‍റെ അദ്‌ഭുത വിളക്കൊന്നും ഇല്ല. ഞാൻ പറയുമ്പോഴേയ്‌ക്കും കുട്ടികൾ എന്‍റെ കൂടെ പോരാൻ. മാത്രമല്ല പ്രസംഗം എന്ന് പറഞ്ഞാൽ തന്നെ അവർ ഓടി ഒളിക്കും.”

“അതൊന്നും എനിക്ക് അറിയണ്ട. നീ എന്നെ സഹായിച്ചേ പറ്റൂ. നിന്‍റെ സംഘാടക ശേഷിയൊക്കെ എനിക്ക് നന്നായി അറിയാം.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...