മൂന്ന് ദിവസത്തെ ഔദ്യോഗികാവശ്യത്തിനായി ഞാൻ മുബൈയിലെത്തി. മുബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു മീറ്റിംഗ്. രാത്രി ഏകദേശം 12 മണിവരെ മീറ്റിംഗ് തുടർന്നു. അതിനുശേഷമായിരുന്നു ഡിന്നർ.

ഡൈനിംഗ് ഹാളിൽ ജനാലയോട് ചേർന്നുള്ള സീറ്റ് ഞങ്ങൾക്കായ് ബുക്ക് ചെയ്തിരുന്നു. അവിടെ നിന്ന് നോക്കിയാൽ മറൈൻ ഡ്രൈവിൽ ചീറിയടിക്കുന്ന തിരമാലകൾ കാണാം.

ബെയറർ ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വെച്ചു. രാഗിണി വാതോരാതെ ഓരോരോ വിശേഷങ്ങൾ പറഞ്ഞതല്ലാതെ അധികം ഭക്ഷണം കഴിച്ചില്ല.

“നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ ഞാനൊരു മോശപ്പെട്ട പെണ്ണാണെന്ന്. അതല്ലാതെ നിങ്ങൾക്ക് എന്നെക്കുറിച്ച് മറ്റെന്തറിയാം. എന്‍റെ ഭർത്താവ് അമേരിക്കയിലാണ്. 5 വർഷം മുമ്പ് പ്രണയവിവാഹതിരായവരാണ് ഞങ്ങൾ. വെൽസെറ്റിൽഡായ ശേഷമേ വിവാഹജീവിതം ആസ്വദിക്കൂ എന്ന് ഞങ്ങൾ മുമ്പേ തീരുമാനിച്ചിരുന്നു. ഇതിനിടയിൽ ഞങ്ങൾ പരസ്പരം വ്യക്തിപരമായി ഒരുകാര്യത്തിലും ഇടപെടുകയില്ലെന്നും. എന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഞാനെന്‍റെ രാജ്യം തെരഞ്ഞെടുത്തു. അദ്ദേഹം അമേരിക്കയും.”

പറഞ്ഞ് പറഞ്ഞ് അവളുടെ കണ്ണുകൾ ചുവന്നു തുടുക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു.

“എന്‍റെ വളാവളാ സംസാരംകേട്ടിരുന്നാൽ ഭക്ഷണം തണുത്തുപോകും.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

ഞാൻ നിശ്ശബ്ദം ഭക്ഷണം കഴിക്കാൻ തുടങ്ങി.

“സത്യം പറയട്ടെ ജയശങ്കർ” അവൾ തുടർന്നു.  “അന്ന് നിങ്ങൾ പറഞ്ഞത് വിഡ്ഢിത്തമാണെന്നാ എനിക്ക് തോന്നിയത്. പക്ഷേ, ഇപ്പോൾ ഞാൻ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പ്രണയത്തിനുവേണ്ടി സ്വന്തം കരിയർ അപകടത്തിലാക്കുന്നത് ചില്ലറക്കാര്യമല്ല. ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളെ പ്രണയിച്ച ആ പെൺകുട്ടി എത്ര ഭാഗ്യവതിയാണ്.”

“നിന്‍റെ ഭർത്താവും നിന്നെ സ്നേഹിക്കുന്നില്ലേ?” ഞാൻ പതിഞ്ഞസ്വരത്തിൽ ചോദിച്ചു.

എന്‍റെ ചോദ്യം കേട്ട് രാഗിണി വിചിത്രഭാവത്തിൽ പൊട്ടിച്ചിരിച്ചു, “അങ്ങേര് ഏത് കൾച്ചറിലാ ജീവിക്കുന്നത് എന്നറിയില്ലേ? അവിടെ സ്നേഹവും പ്രണയമവുക്കെ സ്വാർത്ഥമോഹങ്ങൾക്കു വേണ്ടിയാ. കണ്ണൊന്ന് ചിമ്മി തുറക്കേണ്ട താമസം പങ്കാളിയെ മാറ്റിക്കളയും. ബ്ലഡി ബിച്ച്...”

അന്യന്‍റെ ഭാര്യ വേറൊരുത്തന്‍റെ കൈയുംപിടിച്ച് നടക്കുന്നത് കാണാം. വിരൽ ഞൊടിക്കേണ്ട താമസമേയുള്ളൂ. വലിയ വലിയ ഡീൽ നടക്കാൻ. അവിടെ പാർട്ടി സംഘടിപ്പിക്കുന്നതുതന്നെ അതിനുവേണ്ടിയല്ലേ. ആരുടെ ഭാര്യയാണോ സുന്ദരിയും മിടുക്കിയും അവരുടെ ലാഭവും കൂടും. എല്ലാവരും മൃഗങ്ങളാണ് വെറും മൃഗങ്ങൾ. ദേഷ്യം കൊണ്ട് അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകുന്നത് ഞാൻ ശ്രദ്ധിച്ചു.

“നമ്മൾ മുമ്പ് കണ്ടുമുട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങളെന്‍റെ ഭർത്താവാകുമായിരുന്നു.”

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതുപോലെ. “ജയശങ്കർ, ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയട്ടെ.” അവൾ എന്‍റെ വശത്തേക്ക് ചരിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “കുറേ ദിവസം മുമ്പ് കിട്ടിയതാ എന്‍റെ പ്രമോഷൻ ലെറ്റർ. പക്ഷേ, ഞാനത് കീറി വേസ്റ്റ് ബാസ്ക്കറ്റിലിട്ടു. എനിക്ക് നിങ്ങളെ വിട്ട് ദൂരെ പോകാൻ കഴിയില്ല.”

ഞാൻ ഞെട്ടത്തരിച്ചിരുന്നു.

“എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്‍റെ അനുഭവങ്ങൾ എന്നെ ഭ്രാന്തിയാക്കിയില്ലെങ്കിലേ ഉള്ളൂ.”

“സ്റ്റോപ്പ് ഇറ്റ്.” ഞാൻ ഉച്ചത്തിൽ പറഞ്ഞു.

“രാത്രി ഏറെയായിരിക്കുന്നു. വരൂ... റൂമിൽ കൊണ്ടുവിടാം.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...