യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യത്തെ ദിവസം. മനസ്സിനെ അകാരണമായ ഒരു ഭയം അലട്ടിക്കൊണ്ടിരുന്നു. ഗ്രാജുവേഷന് ഉയർന്ന മാർക്കുണ്ടെന്നതിനാൽ സീറ്റ് കിട്ടുമെന്നുറപ്പായിരുന്നു. ഗോവണി കയറി മുകൾ നിലയിലെത്തിയപ്പോൾ നോട്ടീസ് ബാർഡിനു മുന്നിൽ നാലോ അഞ്ചോ വിദ്യാർത്ഥികൾ നമ്പർ തിരയുന്ന തിരക്കിലായിരുന്നു. നെടുവീർപ്പും ആശ്വാസവും സങ്കടവും സന്തോഷവും ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നു. ഫിസിക്സ് പോസ്റ്റ് ഗ്രാജുവേഷൻ ലിസ്റ്റിൽ രണ്ടാമതായി പേര് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.

അഡ്മിഷൻ നടപടികൾ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിക്കുന്നു, “ഹലോ, ഒന്നു നിൽക്കണേ...”

എന്നോടായിരിക്കുമോ? ഒരു നിമിഷം ഞാൻ തിരിഞ്ഞു നോക്കി. നീല ജീനസും ഭംഗിയുള്ള ഷോർട്ട് ടോപ്പും ധരിച്ച ഒരു പെൺകുട്ടി. കാഴ്ചയ്ക്ക് ആരെയും ആകർഷിക്കുന്ന പ്രകൃതം, അപ്സര സൗന്ദര്യം. ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു. എന്‍റെ മുഖത്ത് ആശ്ചര്യവും ആകാംഷയും നിറഞ്ഞുനിന്നിരുന്നു.

“ഷൂസിന്‍റെ ലേസ് അഴിഞ്ഞു കിടക്കുന്നു.” അവൾ എന്‍റെ ഷൂസിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാനും ശ്രദ്ധിച്ചു. ശരിയാണ്, പക്ഷേ തട്ടിവീഴാനും പാകത്തിന് ലേസ് അഴിഞ്ഞിട്ടില്ല. എന്തായാലും നന്ദി പറഞ്ഞ് മുന്നോട്ട് നടക്കാനൊരുങ്ങവേ പിന്നിൽ നിന്നും പൊട്ടിച്ചിരിയുടെ ചിലമ്പൽ കേട്ടു.

അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ മുൻവശത്തെ ബെഞ്ചിൽ രണ്ടാമതായി തലേദിവസത്തെ പരിചയക്കാരി. പേര് ഹസീന അഷ്റഫ്. കളിചിരി തമാശയോട് കൂടിയ പ്രകൃതം. എന്നാൽ എന്‍റേത് അൽപം ഒതുങ്ങിയ പ്രകൃതവും. അടുത്തിരിക്കുന്ന പെൺകുട്ടി നേഹയുമായി മാത്രമായിരുന്നു കൂട്ട്.

ക്ലാസ് തുടങ്ങി, പുസ്തകത്താളുകൾ മറിയും വേഗത്തിൽ ദിനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പഠനത്തിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. എനിക്കായിരുന്നു ക്ലാസിൽ ഉയർന്ന മാർക്ക്. “മിസ്. മുംതാസിന്‍റെ ഉത്തരക്കടലാസ് നിങ്ങൾ ഓരോരുത്തരം വായിക്കണം. വളരെ ചുരുങ്ങിയ വാക്കുകളിൽ എത്ര ഭംഗിയായാണ് ആ കുട്ടി ഉത്തരം പ്രസന്‍റ് ചെയ്തിരിക്കുന്നത്. ” മാഡം പെരേര പറഞ്ഞതുകേട്ട് ഉള്ളിന്‍റെയുള്ളിൽ ആഹ്ലാദവും അഭിമാനവും അലതല്ലി.

ക്ലാസ് കഴിഞ്ഞിരുന്നു, ക്യാമ്പസിൽ പൂത്തുനിൽക്കുന്ന ഗുൽമോഹർ വൃക്ഷങ്ങൾക്കിടയിലൂടെയുള്ള പാടയിലൂടെ ഞാൻ മുന്നോട്ട് നടന്നു. മെയിൻ ഗേറ്റ് കടന്ന് മുന്നിലെ റോഡ് മുറിച്ചു കടക്കാനൊരുങ്ങവേ പിന്നിൽ നിന്നും ഇമ്പമാർന്ന അതേ സ്വരം. “മിസ്. മുംതാസ്... ഒന്ന് നിൽക്കൂ...”

തിരിഞ്ഞുനോക്കിയപ്പോഴേക്കും തൊട്ടു പിന്നിലെത്തിയിരുന്നു ഹസീന. ഞാനുടനെ ഷൂസിലേക്ക് നോക്കി. എന്‍റെ പരിഭ്രമം കണ്ട് അവൾ കിലുകിലെ പൊട്ടിച്ചിരിച്ചു. ഒപ്പം കുപ്പിവള കിലുങ്ങുന്ന ഭംഗിയുള്ള കൈകൾ എന്‍റെ നേരെ നീട്ടി. ഇതെന്ത് തമാശ... ഞാനവളെത്തന്നെ നോക്കി. “മുംതാസ്... എന്നെ ഫ്രണ്ടാക്കുന്നതിൽ വിരോധമുണ്ടോ?” എന്തുപറയണം. എന്‍റെ ആശങ്ക കണ്ടിട്ടാവണം അവൾ ചോദിച്ചു, “മുംതാസ്... ആ ഉത്തരക്കടലാസ് ഒന്ന് വായിക്കാൻ തരുമോ? മാഡം പെരേര പറഞ്ഞിരുന്നല്ലോ...” ഞാൻ ഒന്നും മിണ്ടാതെ ഉത്തരക്കടലാസ് നൽകി.

ഇലപൊഴിയും പോലെ ദിനങ്ങളും കൊഴിഞ്ഞു തുടങ്ങിയിരുന്നു. പിന്നീടെപ്പോഴോ ഞാനവളുമായി സൗഹൃദത്തിലായി. അല്ല, അവൾ എന്‍റെ സൗഹൃദം നേടിയെടുക്കുകയായിരുന്നു. എവിടെ പോകുമ്പോഴും അവൾ എന്നേയും കൂട്ടിയിരുന്നു. ഏതുകാര്യവും നിമിഷനേരത്തിനകം ചെയ്തു തീർക്കാൻ സഹായിച്ചിരുന്നു. എന്നാൽ മറ്റുള്ളവരിലെ കുറ്റങ്ങളും കുറുവുകളും ചികഞ്ഞ് ഉറക്കെ പരിഹസിക്കുന്ന ഹസീനയുടെ സ്വഭാവം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. പലവട്ടം ഞാനവളെ ഒഴിവാക്കാൻ ശ്രമിച്ചിവെങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് അവൾ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ശ്രദ്ധിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...