അവധിക്കാലയാത്ര എങ്ങോട്ട് എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന നന്ദന്‍റെയും അവന്തികയുടേയും മുന്നിൽ ചെന്ന് സുനന്ദ സധൈര്യം പ്രസ്താവിച്ചു “ഇത്തവണ അവധിക്കാലയാത്ര ഞാൻ തനിച്ചാണ്... അതും നാട്ടിലേക്ക്...”

ഭർത്താവിന്‍റേയും മകളുടേയും പ്രതികരണം അത്രകണ്ട് മെച്ചമാകാൻ ഇടയില്ലെന്ന് അറിഞ്ഞിട്ടും സുനന്ദ നന്ദന്‍റെയും അവന്തികയുടെയും എതിരെയുള്ള സോഫയിലിരുന്നു.

അവന്തിക ചീറുന്ന ശബ്ദത്തിൽ പറഞ്ഞു “വാട്ട് നോൺസെൻസ് യു ആർ ടോക്കിംഗ് അമ്മാ? അതൊരു ഹോറിബിൾ സ്പെയ്സ് ആണ്. അവിടെ പകൽ സമയത്ത് ഒരു പ്രൈവസിയും ഉണ്ടാകില്ല. മനുഷ്യരെക്കാളേറെ കൊക്ക്രോച്ചും സ്പൈഡറും മോസ്ക്വിറ്റോസും ആണ്. വി ആർ നോട്ട് കമിംഗ്.”

ഉള്ളിൽ ചിരിച്ചുകൊണ്ട് കുറ്റപ്പെടുത്തലിന്‍റെ കൂർപ്പിച്ച നോട്ടം എയ്തു സുനന്ദ പറഞ്ഞു “അതാണ് ഞാൻ തനിച്ചു പോകുന്നു എന്ന് ആദ്യമേ പറഞ്ഞത്.”

മുൻകാല അനുഭവങ്ങളിൽ നിന്ന് സുനന്ദയുടെ വാശിയുടെ ഉൾക്കരുത്ത് അറിഞ്ഞിട്ടുള്ളതിനാൽ നന്ദൻ നിരുപാധികം കീഴടങ്ങി.

“എങ്കിൽ അമ്മ ഇത്തവണ തനിച്ച് നാട്ടിൽ പോയിവരട്ടെ. നോ മോർ ഡിസ്കഷൻ.”

സോഫയിൽ നിന്നെഴുന്നേറ്റ് നന്ദൻ അകത്തേക്ക് നടന്നപ്പോൾ സുനന്ദയോട് മുഖം കൊണ്ടൊരു കോക്രി കാണിച്ച് അവന്തികയും നന്ദന്‍റെ പുറകേ നടന്നു.

എയർപോർട്ടിൽ ചെന്ന് ശുഭയാത്ര ആശംസിച്ച് സുനന്ദയെ യാത്രയാക്കുമ്പോഴും നന്ദന്‍റേയും അവന്തികയുടേയും മുഖത്തെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നില്ല.

യാതൊരു മുന്നറിയിപ്പും അമ്മയ്ക്ക് നൽകാതെ പടികയറി ചെല്ലണമെന്ന് സുനന്ദയുടെ മറ്റൊരു വാശിയായിരുന്നു. വിദേശവാസിയായ മകൾ അപ്രതീക്ഷിതമായി ഒരു പുലർ മഞ്ഞുകാല വേളയിൽ വീടിന്‍റെ പടികയറി വരുമ്പോൾ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷപൂങ്കുല കാണാനാനുള്ള മോഹം.

മുറ്റം അടിച്ചുവാരുന്നതിനിടയിലെപ്പഴോ ഒന്ന് തല പൊക്കിയപ്പോഴാണ് അമ്മ സുനന്ദയെ കണ്ടത്. അവിശ്വസനീയതയിൽ ആ കണ്ണുകൾ ഒന്നു ചെറുതായി. പിന്നെ അത്ഭുതം കൊണ്ട് വിടർന്നു.

ചൂല് ഒരുവശത്തേക്ക് വലിച്ചെറിഞ്ഞ് ഉടുമുണ്ടിന്‍റെ വശങ്ങളിൽ കൈ തുടച്ച് ഓടി അടുത്തുവന്ന അമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകൾ തന്‍റെ കൈത്തണ്ടയിൽ അമർന്ന നിമിഷം ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു കണ്ണീർ മുത്ത് സുനന്ദയുടെ കൺകോണിൽ ഒളിച്ചു നിന്നു.

സുനന്ദ അമ്മയെ കൺ നിറയെ കണ്ടു. അമ്മയ്ക്ക് വലിയ മാറ്റമൊന്നുമില്ല. മുണ്ടിൻ തലപ്പിൽ സ്ഥിരം പറ്റിയിരിക്കാറുള്ള അടുക്കളക്കരി പോലും സ്ഥാനം തെറ്റാതവിടെയുണ്ട്. നെറ്റിയിൽ പാതിയടർന്ന ചന്ദനക്കുറി. വിയർപ്പും രുദ്രാക്ഷമാലയും ചാലിട്ടൊഴുകുന്ന ചുളിവു നിറഞ്ഞ നീണ്ട കഴുത്ത്. വാരിക്കെട്ടി വച്ച തലമുടിക്കെട്ടിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുന്ന തുളസിക്കതിരുകൾ.

സുനന്ദ തനിച്ചാണ് എന്നറിഞ്ഞതോടെ അമ്മയുടെ അമ്പരപ്പ് ഒന്നുകൂടെ വിശാലമായി.

“മോളെയെങ്കിലും നിനക്ക് കൂട്ടായിരുന്നില്ല്യേ...” അമ്മയുടെ ശബ്ദം നനഞ്ഞു താണു. പണ്ടും സ്നേഹം കൂടിയാൽ അമ്മയുടെ സ്വരം നനഞ്ഞു താഴും.

അടുക്കളയിൽ നിന്നും ഇറങ്ങിവന്ന ഏട്ടത്തിയമ്മയ്ക്ക് പതിവ് മുണ്ടും നേര്യതിനും പകരം ളോഹ പോലുള്ള നിശാവസ്ത്രം. പകൽനേരത്തും നിശാവസ്ത്രത്തിൽ പിടിമുറുക്കുന്ന മലയാളിത്തം.

“ഏട്ടനെവിടെ അമ്മേ?”

“അവന് എപ്ലാ ഒഴിവ്? രാവിലെ എറങ്ങും നാട്ടിൽക്ക്.”

“പിന്നേയ് എനിക്കറിയില്ലേ എന്‍റേട്ടനേ...” സുനന്ദ ചിരിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...