വിപിൻ തന്‍റെ പുതിയ വീടിന്‍റെ സിറ്റ്ഔട്ടിൽ ഈസി ചെയറിൽ നീണ്ടുനിവർന്ന് കിടന്നു. ഡിസംബറിലെ സുഖപ്രദമായ തണുത്ത കാറ്റ്. അറിയാതെ ചെറുതായൊന്ന് മയങ്ങി. തൊട്ടടുത്ത വീട്ടിലെ ഒച്ചപ്പാടും കലഹിക്കുന്ന ശബ്ദവും കേട്ടാണ് വിപിൻ ഉണർന്നത്. ഒന്നുരണ്ട് മിനിറ്റിനകം തന്നെ കാര്യം പിടികിട്ടി. ദമ്പതികൾക്കിടയിലുള്ള വഴക്കാണ്.

“രേവൂ, അവിയെന്ത് ബഹളമാണ്... എന്തോ കാര്യമായ പ്രശ്നമുണ്ട്. നീ ഒന്ന് നോക്കീട്ടുവാ...”

ഭാര്യവീട്ടുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് താനിവിടെ വന്നത്. വലിയ ഓട്ടപ്പാച്ചിലിൽ നടത്തിയ ശേഷമാണ് കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങിയത്.

കൊച്ചിയിലായിരുന്നപ്പോൾ ഒരു നിമിഷത്തെ സ്വസ്ഥതപോലും കിട്ടിയിരുന്നില്ല. ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പും കഴിഞ്ഞെത്തുമ്പോഴും പരിചയക്കാരും ബന്ധുക്കളും വീട്ടിൽ സ്ഥിരം കാണും.

ടെൻഷൻ കാരണം 33 തികയും മുമ്പ് തന്നെ മുടിയിൽ വെള്ളിവരകൾ വീണു തുടങ്ങിയിരുന്നു. കാഴ്ചയിൽ ഉള്ളതിലും 10 വയസ്സ് കൂടുതൽ തോന്നിക്കും. ജോലിസ്ഥലത്തെ ടെൻഷൻ, ജീവിതവും യാത്രയും ഒരേ പാളത്തിലൂടെ നീങ്ങുമ്പോഴുള്ള വിരസത, ബന്ധുക്കളുടെ അനാവശ്യ ഇടപെടൽ... ശാന്തമായ കടൽ വീണ്ടും ക്ഷോഭിക്കുന്നതുപോലെ...

10 മിനിറ്റ് പിന്നിട്ട ശേഷമാണ് രേവതി മടങ്ങിയെത്തിയത്. “സർപ്രൈസ്... ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾക്ക് അത്ഭുതം തോന്നും. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്നറിയാമോ?”

“നീ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ ആരാണെന്നൊന്നു പറയൂ...”

“എന്‍റെ അകന്ന ബന്ധത്തിലുള്ള ആന്‍റിയുടെ മകളാ... വീട്ടിലെ ആൽബത്തിൽ അവരുടെ കുറേ ഫോട്ടോസുണ്ട്. ഞാനെപ്പോഴും പറയാറില്ലേ മഹേശ്വരിയാന്‍റിയെന്ന്... അവരുടെ മകൾ മായ... രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം.”

വിപിന്‍റെ മുഖം വാടി “ഹൊ... ഇവിടെയും...”

“ഇപ്പോഴും മനസ്സിലായില്ലേ. പക്ഷേ, എനിക്ക് മായയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. പ്രസവമടുത്തതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നല്ലോ... ആന്‍റിയെ വിളിച്ച് ആ പിണക്കമൊക്കെ ഞാൻ തീർത്തിട്ടുണ്ട്.”

“ചെറിയൊരു സാമ്പത്തികഞെരുക്കമാണ് അവരുടെ പ്രശ്നം. മായയ്ക്ക് കോൾസെന്‍ററിലും മഹേഷിന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയുണ്ടായിരുന്നതാ. മായയെന്നും വൈകിവരുന്നത് കണ്ട് മഹേഷ് നിർബന്ധിച്ച് ജോലി കളയിക്കുകയായിരുന്നു. മഹേഷ് ജോലി നോക്കിയിരുന്ന കമ്പനി അപ്രതീക്ഷിതമായി ലോക്ക്ഔട്ടുമായി. 2 മാസത്തോളമായി രണ്ടുപേർക്കും ശബളം കിട്ടുന്നില്ല. തൽക്കാലം 10000 രൂപ കൊടുക്കാമെന്ന് ഞാനേറ്റുപോയി...”

“എന്നോട് ചോദിക്കാതെ ഏതോ ഒരുത്തിക്ക്...” വിപിന് ദേഷ്യമടക്കാനായില്ല.

“ഏതോ ഒരുത്തിയൊന്നുമല്ല. എനിക്ക് വേണ്ടപ്പെട്ട ഒരു ആന്‍റിയുടെ മകളാ അത്.” രേവതി പറഞ്ഞു.

“അങ്ങനെയാണെങ്കിൽ നിന്‍റെ ആന്‍റിക്ക് തന്നെ അവരെ സഹായിച്ചുകൂടേ?” വിപിൻ സംസാരം തുടരുന്നതിനിടയിൽ മുൻവശത്തെ ഗേറ്റ് തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും നന്നായി അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയും അകത്തേക്ക് പ്രവേശിച്ചു. എന്തൊരു ചേർച്ച... വിപിൻ ആശ്ചര്യത്തോടെ അവരെ തന്നെ നോക്കി.

“ആരാ ഇതൊക്കെ....” രേവതി തിടുക്കത്തിൽ ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.

തങ്ങളുടെ സ്വസ്ഥമായ പകലിലേക്ക് അനധികൃതമായി കടന്നുകൂടിയ സുന്ദരജോഡികളെ അത്ര പെട്ടെന്ന് നിരാകരിക്കാൻ സൗന്ദര്യ ആരാധകനായ വിപിന് തോന്നിയില്ല. ചായ സത്കാരത്തിനുശേഷം മായ രേവതിയെ നോക്കി പറഞ്ഞു “ചേച്ചി... ക്യാഷിന്‍റെ കാര്യം...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...