വീണ്ടുമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന ആ മധുരസ്വരം കാതിലേക്ക് ഒഴുകി എത്തിയപ്പോള്‍ മഞ്ജുവിന്‍റെ മനസ്സും ശരീരവും ഒരുപോലെ പുളകമണിഞ്ഞു. പക്ഷെ സങ്കോചം കൊണ്ടവൾക്ക് വാചാലത നഷ്ടമായി.

“ഗുഡ് നൈറ്റ് സീ യൂ, ബൈ”എന്നെല്ലാം പറഞ്ഞ് മുരളീമനോഹർ സംഭാഷണ മവസാനിച്ചപ്പോൾ മാത്രമാണ് ഒരു ദിവാസ്വപ്നത്തിൽ നിന്നുണർന്നതുപോലെ അവൾ ക്ക് പ്രജ്ഞ തിരികെ കിട്ടിയത്. കടന്നുപോയ നിമിഷങ്ങളെക്കുറിച്ചോർത്തപ്പോൾ വിസ്മയമോ ആഹ്ളാദമോ അതോ ആശങ്കയോ ഏതാണ് കൂടുതലെന്നറിയാനാകാത്ത അവസ്ഥയിലായിരുന്നു അവൾ.

“മറ്റന്നാൾ വൈകിട്ട് ഞാനാവഴി വരുന്നുണ്ട്. താനപ്പോൾ ഹോസ്റ്റലിലുണ്ടാകു മല്ലോ. നമുക്ക് പുറത്തൊന്ന് കറങ്ങാം.ചെറിയൊരു ഔട്ടിങ്ങ്. ഓ ക്കേ?”

“അത് ...ഞാൻ...എനിക്ക്...”

“താനെന്തിനാ ഇങ്ങനെ നെർവ്വസ്സാകുന്നത്? നമ്മുടെ നിശ്ചയത്തിനിനി എട്ടൊമ്പത് ദിവസമല്ലേയുള്ളൂ?”

മഞ്ജു മറുപടി മൗനത്തിലൊതുക്കിയപ്പോൾ മുരളി വീണ്ടും നിർബ്ബന്ധിച്ചു “ഐ വെരിമച്ച് വാൺടു സീയൂ. പ്ളീസ് മഞ്ജു.പ്ളീസ്”

“ഓ കെ...”അവസാനം അവളറിയാതെ ആ രണ്ടക്ഷരങ്ങൾ നാവിൽനിന്നും അടർന്നു വീണു. പക്ഷെ മുരളിയോടൊപ്പമുള്ള ഔട്ടിങ്ങിന്‍റെ കാര്യം ഓർമ്മ വന്നപ്പോഴെല്ലാം അതൊഴിവാക്കാമായിരുന്നുവെന്ന് തോന്നി അവൾക്ക്. കല്യാണനിശ്ചയത്തിന്‍റെ ചടങ്ങിനുമുൻപ് ഭാവിവരനോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കുന്നതിൽ എന്തോ അപാകതയുള്ളതുപോലെ. എന്നാൽ മുരളിമനോഹറുമായുള്ള സമാഗമം താനാഗ്രഹിക്കുന്നുമുണ്ട്. പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാതെ മഞ്ജു ആശയക്കുഴപ്പത്തിലായി.

എക്സാം കഴിഞ്ഞ് മടങ്ങുമ്പോൾ സ്നേഹിതകളോടെല്ലാവരോടുമായി മഞ്ജു ചോദിച്ചു “നാളെ എന്നോടൊപ്പം നിങ്ങളും വരാമോ?”

“ഞങ്ങളോ?”പിങ്കിയും വരദയും അവിശ്വാസം തുളുമ്പുന്നസ്വരത്തിൽ ചോദിച്ചു.

“അതെ. ഒറ്റക്കുപോകാൻ എനിക്കെന്തോ വല്ലാത്തൊരു പ്രയാസം.. ഇപ്രാവശ്യം നിങ്ങളെന്നെ സഹായിക്കണം. പ്ളീസ്”

പിങ്കിയും വരദയും അവളെ അനുഗമിക്കാൻ തയ്യാറായി. പൂർണ്ണിമ ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും അവസാനം അവൾക്കും സമ്മതം മൂളേണ്ടിവന്നു.

പിറ്റേന്ന് വൈകുന്നേരം പറഞ്ഞ സമയത്തിനല്പം മുൻപുതന്നെ മുരളീമനോഹറിന്‍റെ കാർ ഹോസ്റ്റലിലെത്തി. ഹോസ്റ്റൽ വാർഡന്‍റെ സമ്മതം വാങ്ങിയശേഷം മഞ്ജുവും സ്നേഹിതകളും വിസിറ്റേഴ്സ് റൂമില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. മഞ്ജുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾപറഞ്ഞു “ഗുഡ് ഇവനിംഗ്.”

മഞ്ജു സ്നേഹിതകളെ ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് പരിചയപ്പെടുത്തി. “എന്‍റെ ഫ്രെണ്ട്സ്, വരദ, പിങ്കി, പൂർണ്ണിമ.”

“ഗ്ളാഡ് ടു മീറ്റ് യൂ ആൾ” അയാളവരെ നോക്കി സൗഹാർദ്ദഭാവത്തിൽ പുഞ്ചിരി തൂകി. പിന്നെ മഞ്ജുവിനോടായി പറഞ്ഞു “നമുക്കിറങ്ങാം.”

സ്നേഹിതകള്‍ മൂവരും അവരുടെ പിറകേ ഇറങ്ങി കാറിനകത്തേക്ക് കയറിയിരിക്കുന്നത് കണ്ടപ്പോൾ മുരളിയുടെ മുഖം പെട്ടൊന്നൊന്ന് മങ്ങിയെന്ന് തോന്നി മഞ്ജുവിന്. പക്ഷെ ഒട്ടും നീരസം ഭാവിക്കാതെ അയാൾ പറഞ്ഞു “ഹാർട്ടി വെൽകം ടു യു ആൾ”

മുരളി തന്നെയാണ് വണ്ടി ഡ്രൈവ് ചെയ്തത്. മുൻസീറ്റിൽ അയാളുടെ അരികിലായി മഞ്ജു ഒതുങ്ങിക്കൂടിയിരുന്നു. ബാക്കി മൂന്ന് പേരും പിറകിലും.

കോവളത്തെ ഹോട്ടൽ ബെലയറിലെത്തിയപ്പോൾ മുരളിയവരെ അവിടത്തെ ഓപ്പൺ റെസ്റ്റോറന്‍റിലേക്ക് കൊണ്ടുപോയി. റെസ്റ്റോറന്‍റിലേക്ക് നടക്കുന്നതിനിടയിലാണ് മുരളിക്ക് തന്‍റെ നൈരാശ്യം മഞ്ജുവിനോട് തുറന്ന് പറയാനുള്ള അവസരം ലഭിച്ചത്. “താൻ സ്നേഹിതകളേയും ക്ഷണിക്കേണ്ടായിരുന്നു. ടു ആർ എ കമ്പനി, ബട്ട് ത്രീ എ ക്രൗഡ് എന്ന് തോന്നുന്നതിപ്പോഴാണ്.” മുരളി പരിഭവം പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...