അഞ്ചു മണിയായപ്പോള്‍ മുരളിയെത്തി. നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ മഞ്ജുവിന്‍റെ നേരേ നടന്നടുത്തു.

“മഞ്ജു എത്തിയിട്ട് കുറെ നേരമായോ?” എന്ന് ചോദിക്കുന്നതിനിടയിലാണ് അവളുടെ തൊട്ടരികില്‍ ഇരിക്കുന്ന വിനയനെ അയാള്‍ ശ്രദ്ധിക്കുന്നത്.

“ഇത്...” നേരിയ ചാഞ്ചല്യത്തോടെ അയാള്‍ ചോദിച്ചു.

“ഇത് വിനയേട്ടന്‍. യൂണിവേഴ്സിറ്റി കോളേജില്‍ പിജിക്ക് പഠിക്കുന്നു. ഞങ്ങള്‍... വി ആര്‍ ഗ്രേറ്റ് ഫ്രെണ്ട്സ് “ലജ്ജ കലര്‍ന്ന ഒരു മന്ദഹാസത്തോടെ വിനയനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചുകൊണ്ട് മഞ്ജു പറഞ്ഞു.

മുരളിയുടെ മുഖപ്രസാദം നിമിഷം കൊണ്ട് ചോര്‍ന്നു പോയി.

“ഹലോ!” മുരളിക്ക് ഹസ്തദാനം ചെയ്തുകൊണ്ട് വിനയന്‍ പറഞ്ഞു “ഗുഡ് ഇവ്നിംഗ് സര്‍” വിനയന്‍റെ ആത്മവിശ്വാസം തുളുമ്പുന്ന പെരുമാറ്റം മഞ്ജുവിനെ വിസ്മയാധീനയാക്കി. ഭാവചലനങ്ങളില്‍ ആരും വിശ്വസിച്ചു പോകുന്ന തന്മയത്വം!

അക്ഷമ കലര്‍ന്ന സ്വരത്തില്‍ മുരളി പറഞ്ഞു “എക്സ്ക്യുസ്മി, മഞ്ജുവിനോട് മാത്രമായി എനിക്കല്പം സംസാരിക്കാനുണ്ട്.”

വിനയന്‍റെ മുഖത്തപ്പോള്‍ പരിഹാസം കലര്‍ന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. നീണ്ട കാല്‍ വെയ്പ്പുകളോടെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നുകൊണ്ട് വിനയന്‍ പറഞ്ഞു “മഞ്ജു, ഹറിയപ്പ്. ഫിലിമിന് സമയമായി. ബി ക്വിക്ക്”

“വാട്ട് നോണ്‍സെന്‍സ് ആര്‍ യൂ ഡൂയിംഗ് മഞ്ജു? നമ്മുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞതല്ലേ? എന്നിട്ടിപ്പോള്‍...” ക്ഷോഭംകൊണ്ട് മുരളിയുടെ സ്വരം ഉയര്‍ന്നു.

“നിശ്ചയം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ. മാത്രമല്ല എനിക്ക് വിനയേട്ടനെ ഈ ജീവിതത്തില്‍ മറക്കാനാവില്ല. വിനയേട്ടനും അങ്ങനെതന്നെ. സോ പ്ലീസ് ലീവ് അസ് എലോണ്‍. ഇക്കാര്യം നേരിട്ട് പറയാനും കൂടി ആണ് ഞങ്ങള്‍ രണ്ടുപേരുംകൂടി വന്നത്.”

ഒരു പ്രഭുകുമാരന്‍റെ പ്രൗഢിയോടെ ഗമയില്‍ നിന്നിരുന്ന വിനയനപ്പോള്‍ അല്പം അധികാര ഭാവം കലര്‍ന്ന സ്വരത്തില്‍ ഓര്‍മ്മിപ്പിച്ചു. “മഞ്ജു, ഹറിയപ്പ് .വി ആര്‍ ആള്‍റെഡി ലേറ്റ് ഫോര്‍ ദി ഫിലിം” (മഞ്ജു, വേഗമാകട്ടെ. നമ്മള്‍ ഇപ്പോള്‍ തന്നെ സിനിമക്ക് ലേറ്റാണ്)

“വിനയേട്ടന്‍ വിളിക്കുന്നു. ചെന്നില്ലെങ്കില്‍ പുള്ളിക്ക് പരിഭവമാകും.” മുരളിക്ക് എന്തെങ്കിലും പറയാനോ തടയാനോ കഴിയും മുന്‍പ് മഞ്ജു വിനയന്‍റെ അടുത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം രണ്ടുപേരും ഹോട്ടലിന്‍റെ ഗേറ്റിന് പുറത്തെത്തി. പ്രണയ ജോടികളെപ്പോലെ കൈകോര്‍ത്ത് പിടിച്ചുകൊണ്ട് നടക്കുമ്പോള്‍ കടലാസുപോലെ വിളറിയ മുരളിയുടെ മുഖം മഞ്ജുവിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞു.

റോഡിലെത്തിയ ഉടനെ മഞ്ജുവിന്‍റെ കൈ വിടുവിച്ചശേഷം വിനയന്‍ ഒരു ഓട്ടോ കൈകാണിച്ചു നിര്‍ത്തി. “മഞ്ജു ഇതില്‍ ഹോസ്റ്റലിലേക്ക് മടങ്ങിക്കോളൂ” അയാള്‍ പറഞ്ഞു.

മഞ്ജുവിന് പക്ഷെ ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല “വിനയന്‍ സര്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത്‌ മുരളി കാണാന്‍ ഇടയായാല്‍...”

“ഓ! ഞാനതോര്‍ത്തില്ല. ” തെല്ല് ജാള്യതയോടെ വിനയന്‍ പറഞ്ഞു.

രണ്ടുപേരും ഒരുമിച്ചാണ് മടങ്ങിയത്. ഒരു വീരകുത്യം നടത്തിയതിന്‍റെ വിജയഹ്ലാദത്തിലായിരുന്നു മഞ്ജു. തരണം ചെയ്ത നിര്‍ണ്ണായക നിമിഷങ്ങളെക്കുറിച്ച് ആരോടെങ്കിലും വിശദമായി പറയാനുള്ള ആവേശത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു അവള്‍. പക്ഷെ ഓട്ടോയുടെ ഓരത്ത് ഒരു പ്രതിമയെപ്പോലെ ഒതുങ്ങിക്കൂടിയിരിക്കുന്ന വിനയനെ ശ്രദ്ധിച്ചപ്പോള്‍ വാക്കുകള്‍ അവളുടെ നാവില്‍ത്തന്നെ കുടുങ്ങിപ്പോയി. പറഞ്ഞത് ഇത്രമാത്രം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...