ഫോണ്‍ എടുത്തത്‌ വരദയാണ്. “ഹലോ”

“ഹലോ! മഞ്ജു ഡാര്‍ലിംഗ്, താനെന്താ പെട്ടെന്ന് ഹോസ്റ്റലിലേക്ക് പൊയ്ക്കളഞ്ഞത്. തന്നെ കാണാന്‍ ഞാന്‍ തന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നതല്ലേ? താനെന്നെ ശരിക്കും നിരാശപ്പെടുത്തി”

“ഞാന്‍ മഞ്ജുവല്ല, അവളുടെ റൂം‌മേറ്റ് വരദയാണ്.”

“ഹലോ വരദ, ഹൗ ആര്‍ യു, ഞാന്‍ ആരാണെന്ന് മനസ്സിലായോ?”

“മിസ്റ്റര്‍ മുരളി മനോഹര്‍.... അല്ലേ?” സൗഹാര്‍ദ്ദം തുളുമ്പുന്ന സ്വരത്തില്‍ വരദ ചോദിച്ചു.

“ഓ! യു ആര്‍ വെരി ക്ലെവെര്‍. എന്‍റെ സ്വരം പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ. മിടുക്കി. തന്‍റെ ഫ്രെണ്ട് അവിടെയില്ലേ?”

“ഉണ്ടായിരുന്നു. ഇന്ന് രാവിലേ അവള്‍ പീരുമേട്ടിലെ എസ്റ്റേറ്റിലേക്ക് പോയി”

“എസ്റ്റേറ്റിലേക്കോ? ഞാന്‍ മഞ്ജുവിന്‍റെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എസ്റ്റേറ്റിലേ നമ്പര്‍ തനിക്കറിയാമോ.”

“ഇല്ല. മൊബൈല്‍ എവിടെയോ വെച്ച് മറന്നെന്ന് അവള്‍ പറയുന്നത് കേട്ടു.” വരദ ഒരു നുണകൂടി തട്ടിമൂളിച്ചു

“ഒകെ, ബൈ”

ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ വരദയുടെ അടുത്ത് നിന്നിരുന്ന മഞ്ജു ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചുകൊണ്ട് പറഞ്ഞു “ഹാവൂ, രണ്ട് ദിവസത്തേക്ക് ഇനി ആ ശല്യമുണ്ടാവില്ല. പക്ഷേ അയാള്‍ മമ്മിയെ കോണ്ടാക്റ്റ്‌ ചെയ്താല്‍ കള്ളി വെളിച്ചത്താവും”

“നീ മനപ്പൂര്‍വം അയാളെ തഴഞ്ഞതാണെന്ന് നിന്‍റെ മമ്മി അറിഞ്ഞാല്‍...” വരദ ഓര്‍മ്മിപ്പിച്ചു

“പ്രശ്നമാകും. മമ്മിയെ സമാധാനിപ്പിക്കാന്‍ എന്തെങ്കിലും കള്ളം പറയേണ്ടിവരും.”

പ്രതീക്ഷിച്ചതുപോലെ പിറ്റേന്നു തന്നെ മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോണ്‍ വന്നു. കടുത്ത ശകാരം പ്രതീക്ഷിച്ചുകൊണ്ടാണ് മഞ്ജു ഫോണെടുത്തത്. “നിന്‍റെ അധികപ്രസംഗം കുറെ കൂടുന്നുണ്ട് കേട്ടോ. മുരളി നിന്നെ വിളിച്ചപ്പോള്‍ നീ എസ്റ്റേറ്റിലേക്ക് പോയെന്ന് നിന്‍റെ ഫ്രെണ്ടിനെക്കൊണ്ട് പറയിപ്പിച്ചതെന്തിനായിരുന്നു. നീയിങ്ങനെ ഒളിച്ചുകളിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരോടും പറയാതെ വീട്ടീന്ന് ഇറങ്ങിപ്പോവുക, പിന്നെ ഇങ്ങനെയോരോ തോന്നിവാസങ്ങളും!” സേതുലക്ഷ്മിയുടെ സ്വരം ക്ഷോഭംകൊണ്ട് വിറകൊണ്ടു.

“അത്... മമ്മി...” ഞാന്‍ എങ്ങനെയാണ് തന്‍റെ മമ്മിയെ സമാധാനിപ്പിക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നു അവള്‍. സത്യം തുറന്നുപറയാന്‍ നിര്‍വ്വാഹമില്ല. അത് കൂടുതല്‍ പ്രശ്നമാകും. ഡാഡിയും മമ്മിയുമായുള്ള വഴക്ക് കൂടുതല്‍ രൂക്ഷമാകാനും അത് കാരണമായേക്കും.

“നൂറായിരം തിരക്കുകള്‍ക്കിടയിലാണ് ആ പാവം നിന്നെ കാണാന്‍ എത്തിയത്. അപ്പോള്‍ നീ ഇവിടെ നിന്ന് കടന്നുകളഞ്ഞു. എന്നിട്ടും യാതൊരു പരിഭവവും ഭാവിക്കാതെ മുരളി നിന്നെ അങ്ങോട്ട്‌ വിളിക്കയല്ലേ ചെയ്തത്. അപ്പോള്‍ നാലു വാക്ക്‌ സന്തോഷത്തോടെ സംസാരിക്കേണ്ടതിന് പകരം ഇങ്ങനെയാണോ വേണ്ടത്? ഞാന്‍ മുരളിയോട് എന്ത് സമാധാനം പറയും?”

“എനിക്ക് പറയാനുള്ളതും കൂടി ഒന്ന് കേള്‍ക്ക് മമ്മി. നല്ലോണമിരുന്ന് പഠിച്ച് ഫസ്റ്റ്‌റാങ്ക് വാങ്ങണമെന്ന് മമ്മി എന്നോടെപ്പോഴും പറയാറില്ലേ? പരീക്ഷക്കിനി ഒരാഴ്ച്ചയല്ലേയുള്ളൂ. വീട്ടിലായിരുന്നപ്പോള്‍ ഈശ്വരി വലിയമ്മേടെയും ശിവരാമകൃഷ്ണേട്ടന്‍റെയും ശല്യം കൊണ്ട് മനസ്സുറപ്പിച്ച് ഒരക്ഷരം വായിക്കാന്‍ സാധിച്ചില്ല. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാല്‍ മുരളി എന്നെ കാണാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരും. പുറത്ത് കറങ്ങാനൊക്കെ കൂടെ ചെല്ലാന്‍ പറഞ്ഞാല്‍ എനിക്ക് നോ പറയാന്‍ കഴിയോ? ഇനി അതിനൊക്കെ സമയം പാഴാക്കിയാല്‍ എക്സാമിന് പാസ്‌മാര്‍ക്കുപോലും കിട്ടില്ല. ആ പൂര്‍ണ്ണിമക്ക് വീമ്പിളക്കാനുള്ള അവസരമുണ്ടാക്കണോ മമ്മി?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...