ലഞ്ച് ടൈമിന് സൂസനെ കാണാൻ ബിജു മുറിയിലെത്തി. കസേര മുന്നോട്ട് വലിച്ചിട്ട് അയാൾ ചെറുപുഞ്ചിരിയോടെ സൂസന് അഭിമുഖമായിരുന്നു. “അക്കൗണ്ട്സ് മാനേജരാണ്, ജോലിത്തിരക്കാണ് എന്നൊക്കെയറിയാം, നാളെ സൺഡേയല്ലേ. ഞാനങ്ങോട്ട് വരുന്നുണ്ട്. തന്‍റെ മമ്മിയേയും പപ്പയേയും കണ്ട് നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ..."

“എന്താ ഇത്ര തിടുക്കം..." സൂസനൊന്ന് പരിഭ്രമിച്ചു. “സൂസൻ... ഞാനിത് മുമ്പ് സൂചിപ്പിച്ചപ്പോഴും നീ അതുമിതും പറഞ്ഞ് എന്‍റെ മനസ്സു മാറ്റാൻ ശ്രമിച്ചതാ. ഇനിയും കാത്തിരിക്കാൻ പറഞ്ഞാൻ ഞാൻ വയസ്സനായിപ്പോവും.”

“എനിക്കു പറയാനുള്ളത് കൂടി നിങ്ങളൊന്ന് ശാന്തനായി കേൾക്കണം. പെട്ടെന്നൊരു വിവാഹമെന്നൊക്കെ പറഞ്ഞാൽ.... എനിക്കൊന്നു ചിന്തിക്കണം. എന്‍റെ മമ്മിയും പപ്പയും ബിജുവിനെ ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അതല്ലേ. ബിജുവിന് ഇത്ര ധൈര്യം. പക്ഷേ..."

"ഒരു പക്ഷേയും വേണ്ട, സൂസൻ സന്തോഷത്തോടെ ജീവിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നീ റിയമോളേയും നോക്കി ഒറ്റയ്ക്കിങ്ങനെ എത്രനാൾ എന്നു കരുതിയാ. ബീ ഫ്രാങ്ക്, എനിക്ക് സൂസനെ ഇഷ്‌ടമാണ്. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. എന്നെപ്പോലെയൊരു ലൈഫ് പാർട്‌ണറോടൊപ്പം ജീവിക്കാൻ സൂസൻ തയ്യാറാണോ? അതുമാത്രം എനിക്കറിഞ്ഞാൽ മതി. സേ യെസ് ഓർ നോ?" അല്പം ഗൗരവത്തോടെയാണ് ബിജുവത് പറഞ്ഞത്.

“അ... അത്... ബിജുവിനെ എനിക്കിഷ്ടമാണ്. പക്ഷേ രണ്ടാമതൊരു വിവാഹം... എനിക്കൊന്നാലോചിക്കണം."

“യെസ് എന്നു പറഞ്ഞാൽ എന്തു പ്രോബ്ലമാണുണ്ടാവുകയെന്നാണ് എനിക്ക് മനസ്സിലാവാത്തത്.”

“ഞാനിതിനു മുമ്പ് ഇതേ ടോപ്പിക്കിനെ കുറിച്ച് ബിജുവിനോട് എത്രയോ വട്ടം സംസാരിച്ചിട്ടുണ്ട്. മമ്മിക്കും പപ്പയ്ക്കും വയസ്സായി. ഒറ്റ മകളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. പിന്നെ റിയമോൾ... പപ്പയും മമ്മിയുമൊക്കെയായി അവൾക്കിന്ന് ഞാൻ മാത്രമല്ലേയുള്ളൂ. ഞാൻ രണ്ടാമതൊരു വിവാഹം കഴിച്ചാൽ... അത് റിയമോൾക്ക് ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയാലോ... വേണ്ട... ശരിയാവില്ല.”

“അപ്പോ അതാണോ കാര്യം... നോ പ്രോബ്ലം. സൂസനെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിച്ചുവെന്നു കരുതി സൂസന് ഒരിക്കലും റിഗററ്റ് ചെയ്യേണ്ടി വരില്ല.”

"റിയലി.”

"യെസ്.” ബിജു ആത്മവിശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

“പേരന്‍റ്സും മോളും... അവർക്ക് താല്‌പര്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും എനിക്ക് ചിന്തിക്കാനാവില്ല. അവരെല്ലാം സമ്മതിക്കുകയാണെങ്കിൽ...” സൂസന്‍റെ സംസാരം മുറിഞ്ഞിരുന്നുവെങ്കിലും മുഖത്ത് സമ്മതഭാവം പ്രകടമായിരുന്നു.

“നോ പ്രോബ്ലം. അവരെല്ലാവരും സമ്മതിച്ചാൽ നമ്മുടെ കാര്യം ഓകെയാണല്ലോ?”

“ഷുവർ...” സൂസൻ ലജ്ജയോടെ ബിജുവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

അടുത്ത ദിവസം ബിജു വരുന്നുണ്ടെന്ന് വീട്ടിലെത്തിയ ഉടനെ തന്നെ സൂസൻ പേരന്‍റ്സിനെ അറിയിച്ചു. ബിജുവിനെ വിവാഹം കഴിച്ചാൽ മകൾ സുരക്ഷിതയാവുമെന്നും അവൾക്ക് നല്ലൊരു തുണ കിട്ടുമല്ലോ എന്നും ആ വൃദ്ധദമ്പതികൾ പ്രത്യാശിച്ചിരുന്നു.

“പെരുമാറ്റം കണ്ടിട്ട് നല്ല പയ്യനാണെന്നു തോന്നുന്നു. നിന്നെയും റിയമോളേയും അയാൾ പൊന്നുപോലെ നോക്കും. ഇനിയെങ്കിലും നീയൊന്ന് സമ്മതിക്ക് മോളേ...” റോസ്‌ലിയുടെ കണ്ണു നിറഞ്ഞു.

“മമ്മീ, പുനർവിവാഹത്തിന് ഞാൻ എതിരല്ല. പക്ഷേ വിവാഹിതയെന്നു പറയിക്കാൻ വേണ്ടിയൊരു വിവാഹം. അതുവേണ്ട ആരെയും ഡിപ്പന്‍റ് ചെയ്യാതെ ഞാനിതുവരെ കാര്യങ്ങൾ ഭംഗിയായി നോക്കി നടത്തിയില്ലേ. മമ്മിക്കും പപ്പയ്ക്കും റിയമോൾക്കും എന്തെങ്കിലുമൊരു കുറവ് തോന്നിയിട്ടുണ്ടോ? പ്ലീസ് മമ്മീ.. വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്.” മകൾ പറഞ്ഞതു കേട്ട് റോസ്‌ലിക്ക് കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...