ഞങ്ങളുടെ ഫ്ളൈറ്റ് ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനം ഫ്ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.

കേരളത്തിൽ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്‌ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്‌ഥയിൽ കനത്ത വേനൽച്ചൂടാവും അനുഭവപ്പെടുക.

സ്നേഹത്തിന്‍റേയും ആത്മാർത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തിൽ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി പാപങ്ങൾ ചെയ്‌തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയിൽ പോലും ചൂടു കനത്തു കണ്ടപ്പോൾ.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ അമ്പലങ്ങളിൽ പോലും ഇന്നിപ്പോൾ ദൈവമുണ്ടോ എന്നു സംശയമാണ്.

നാം പരിപാവനത നൽകി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്‌ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങൾ.

“മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡൽഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”

“ഞാൻ... ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങൾ.”

“നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്‍റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.

“അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”

എയ്റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഞങ്ങൾ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരിൽ പലരും സുഖവാസത്തിനെത്താറുണ്ട്. ഓർഡർ ചെയ്‌ത് മിനിട്ടുകൾ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോൾ ഞാൻ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകൾ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേർ വർണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്‍റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാർ എന്നെ നോക്കി അഭിവാദ്യം ചെയ്‌തു. “ഗുഡ്നൈറ്റ് മാഡം... ആപ് യഹാം...” എന്‍റെ വിദ്യാർത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

“ഞാൻ കുടുംബത്തോടൊപ്പം കേരളത്തിൽ പോയിട്ട് മടങ്ങുന്ന വഴിയാണ്.”

“ഓ... ആപ് അകേലേ ഹൈ...”

അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടൻ അൽപം മാറി നിന്ന് കാഴ്ചകൾ കാണുകയായിരുന്നു.

വിദ്യാർത്ഥികളുടെ സംസാരം കേട്ടപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.

“ഓ... ആപ് കെ സാഥ് വിഷ്ണുനാരായണൻ സാർ ഹെ. ഹം ആപ്കോ ദേഖാ നഹിം...” തുടർന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിലും അവർ എന്‍റെ മാത്രം വിദ്യാർത്ഥികളായിരുന്നതിനാലാണ് നരേട്ടൻ അവരെ തിരിച്ചറിയാതിരുന്നത്.

“നരേട്ടാ ഇത് അരുൺ. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവർ നമ്മുടെ കോളേജിലെ റിസേർച്ച് സ്ക്കോളേഴ്സ് ആണ്. ഇവർ നമ്മുടെ രാഹുൽ മോനോടൊപ്പം സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...