വസുമതിയേടത്തി കണ്ണാടി നോക്കാറേയില്ല. വർഷങ്ങളായി അവരത് നിർത്തിയിട്ട്. കുളി കഴിഞ്ഞ് തള്ളവിരൽ പിന്നിലേയ്ക്ക് അല്പം മടക്കി തലമുടി കൃത്യമായി വകഞ്ഞിടാൻ അവർക്കറിയാം. പെട്ടിയുടെ അകത്തെ കള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പോ‍ഞ്ചുപൊട്ട് നെറ്റിയിൽ പുരികങ്ങളുടെ നേരെ മുകളിൽ തൊടുന്നത് കണ്ണാടി ഇല്ലാതെ തന്നെയാണ്. ഇത്രയും കൊണ്ട് ഒരുക്കവും കഴിഞ്ഞു.

ഭൂലോകത്ത് പെണ്ണായി പിറന്നവരിൽ സ്വന്തം മുഖം കണ്ണാടിയിൽ കാണാനിഷ്ടപ്പെടാത്തവരായി ആരെങ്കിലും കാണുമോ? കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി... എന്നാണ് ഗാനം പോലും. തന്‍റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നോക്കി തീർച്ചയായും ഒരു കാലത്ത് വസുമതി ഏടത്തി മന്ദഹസിച്ചിരുന്നു. നല്ല പ്രായം കഴിഞ്ഞു പോയി എന്നതു കൊണ്ടല്ല അവർ കണ്ണാടികളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. മറിച്ച് അവ അവരോട് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോഴാണ്. കണ്ണാടികൾ അവരോട് ആദ്യകാല രൂപമാണ് ചോദിക്കുന്നത്. നീതിയുടെ പര്യായമായി മാറിയ ജഡ്ജിയുടെ കുപ്പായത്തിനുള്ളിൽ നിന്നും അതെങ്ങനെയുണ്ടാക്കാനാണ്? ആ വ്യക്തി പ്രഭാവമല്ലാതെ അവരുടെ സൗന്ദര്യം മാത്രം ആരെങ്കിലും അല്ലെങ്കിൽത്തന്നെ നോക്കുമോ? കാലത്തിന്‍റെ എഴുത്തുകുത്തുകൾ ചുളിവുകളുടെ രൂപത്തിൽ ആ മുഖത്ത് ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

അവരെത്രയോ ഉയരെയാണ്. ചിന്തകളിലും പെരുമാറ്റത്തിലും സ്വരത്തിൽ പോലും ഔന്നത്യം പുലർത്തുമ്പോൾ ആരാധനയോടെയല്ലാതെ എങ്ങനെ കാണും അവരെ?

വസുമതിയേടത്തിക്ക് അന്ന് നല്ല തിരക്കായിരുന്നു. ഒരു യുവതി കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീധനപീഡന ബലിയർപ്പണത്തിന്‍റെ ദാരുണമായ കഥനം. ഇത്തരം കാര്യങ്ങൾ കാലത്തെ അതിജീവിക്കുന്നവയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വസുമതിയേടത്തി അതേക്കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരം. സംഭവത്തെക്കുറിച്ച് പോലീസന്വേഷണം നടത്താതിരിക്കാനും, വാർത്തകൾ ഒളിപ്പിക്കുന്നതിനും പ്രതികളായ ഭർതൃമാതാവിനേയും പിതാവിനേയും മറച്ചു വയ്ക്കുന്നതിനുമായി ദിവസം മുഴുവൻ ഫോണ് ചെയ്യുകയായിരുന്നവർ.

സ്വധീനം തന്നെയാണ്. തെളിവ് നശിപ്പിച്ച് ഒളിവിൽ പോയി എന്ന വാർത്ത തെറ്റാണെന്ന് അടുത്ത ദിവസം പത്രങ്ങൾ പറഞ്ഞു. തീ കൊളുത്തി കൊന്നവരെ സംരക്ഷിക്കാൻ തനിക്കുള്ള മുഴുവൻ സ്വാധീനവും ജീവിതത്തിലാദ്യമായി വസുമതിയേടത്തി ഉപയോഗിച്ചു. പത്രങ്ങൾ, പോലീസ്, ഡോക്ടർ, ഭരണരംഗം ഇങ്ങനെയെല്ലായിടത്തും അവർക്ക് പിടിപാടുണ്ട്.

സ്ത്രീകളുടെ നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തെയും നഖശിഖാന്തമെതിർക്കുന്ന വസുമതിയേടത്തി ഇത്തവണ ഈ നിഷ്ഠൂരകൃത്യം ചെയ്തവരെ സഹായിക്കുവാൻ മുതിരുന്നതെന്താണെന്ന് ചിന്തിക്കാത്തതായി ആരും ഇല്ല.

കൊല്ലപ്പെട്ട യുവതിക്ക് 25 വയസ്സ് പ്രായം. വിവാഹിത, വീട്ടമ്മ. ഭർത്താവിന് ജോലിയൊന്നുമില്ല. അവശരായ ഭർതൃമാതാവും പിതാവും. ഇത്തരമൊരു വീട്ടിൽ വഴക്കുകൾ സ്വാഭാവികമായിരിക്കുമെന്ന് ആരും പറയേണ്ട കാര്യമില്ലല്ലോ? ഭർത്താവിന്‍റെ ജ്യേഷ്ഠനാണ് വീട്ടുചെലവുകൾ നോക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് രണ്ടുപ്പേരുള്ള കുടുംബം തന്നെ കഴിയാന് ബുദ്ധിമുട്ടാണ്. അപ്പോഴാണ് അച്ഛനുമമ്മയ്ക്കും അനിയനും ഭാര്യയ്ക്കുമൊക്കെ ചെലവിനു കൊടുക്കുന്നത്. മരുമോൾ തുന്നൽപ്പണിക്ക് ഏറെ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജീവിതം മടുത്തപ്പോൾ അവൾ കീടനാശിനിക്കുപ്പിയുടെ സഹായം തേടി. ആദ്യം വിഷം കഴിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി, അവൾ ചാരമായി മാറി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...