പരിഭ്രമം നിയന്ത്രിക്കാൻ ആവുന്നത്ര ശ്രമിച്ചു നന്ദന. അങ്കിളും ആന്‍റിയും അറിയാത്ത കഥയിലെ നായകൻ. ഇയാളെന്തിന് ഈ വീട്ടിൽ വന്നു? അവളുടെ മനസ്സ് വായിക്കും പോലെ അരുൺ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു. കൂടെക്കൂടെ അടയുന്ന കണ്ണുകളിൽ ലേശം ലജ്ജയും വേദനയും ഇപ്പോഴുമുണ്ട്. അതിലുപരി കാത്തുകാത്തിരുന്ന് കണ്ടതിന്‍റെ വിസ്മയവുംയ

ഇയാൾക്ക് ഇനി എന്താണ് വേണ്ടത്? ഇത്രയൊക്കെ പ്രയാസങ്ങൾ ഉമ്ടായിയ അതുപോരെന്ന് കരുതിയിട്ടോ ഈ വരവ്.... പക്ഷേ താൻ ഇവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു... ഇനി അമ്മയെങ്ങാനും...

അവൾ ആലോചിച്ചു നിന്നു. വാതിൽ തുറന്നു വച്ച നിലയിൽ ഇരുവരും നിൽക്കാൻ തുടങ്ങിയിട്ട് അൽപനേരമായി.

“എക്സ്ക്യൂസ്മി! വാതിൽക്കൽ നിന്ന് അകത്തേക്ക് കയറിയാൽ ഈ സാധനങ്ങൾ വയ്ക്കാമായിരുന്നു.” രഞ്ജിത് പകുതി തമാസയും പകുതി കാര്യവുമായി പിന്നിൽ നിന്നു പറഞ്ഞപ്പോൾ അരുൺ പുഞ്ചിരിച്ചു. പക്ഷേ നന്ദന ജാള്യതയോടെ പിന്നോട്ട് മാറി.

ശബ്ദം കേട്ട് സുമതിയമ്മ അടുക്കളയിൽ നിന്നോടിയെത്തി. “അരുൺ വന്നോ... ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.” അവർ അരുണിന്‍റെ കൈകൾ ചേർത്ത് പിടിച്ചു.

“എത്ര കാലമായി നിന്നെ കണ്ടിട്ട്, നിനക്ക് ഒരിക്കലെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ മോനേ...”

“അങ്ങനെ പറയല്ലേ അമ്മേ, നിങ്ങളുടെ സ്നേഹവും ഓർമ്മകളുമൊക്കെയല്ലേ എന്‍റെ ജീവിതം.”

അരുൺ ആ പറഞ്ഞത് തന്നേയും കൂടി ഉദ്ദേശിച്ചാണെന്ന് നന്ദനയ്ക്ക് തോന്നി. നോട്ടം പിൻവലിക്കാതെയാണ് സംസാരം. എന്താണ് ഇതിന്‍റെയൊക്കെ അർത്ഥം?

അവൾ അമ്പരന്നു നിൽക്കേ ശേഖരൻ മാഷ് അരുണിനെ മുന്നോട്ട് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

“മോളേ, ഞങ്ങൾ പറയാറുള്ള അരുൺ ഇതാണ്, നിനക്ക് മനസ്സിലായില്ലേ...”

ശേഖരൻ മാഷ് അഭിമാനത്തോടെ പറയുന്നതു കേട്ട് നന്ദന കണ്ണുകളിൽ കഴിയുന്നത്ര അവജ്ഞ നിറച്ച് അയാളുടെ നേരെ നോക്കി. തനിനിറം തനിയ്ക്കല്ലേ അറിയൂ... പാവം അങ്കിൾ... അവൾ വിചാരിച്ചു.

രഞ്ജിത്തും സുമതിയാന്‍റിയും ശേഖരൻ മാഷും അയാളെ സന്തോഷം കൊണ്ടു മൂടുന്നു. ഒറ്റപ്പെട്ടതുപോലെ തോന്നി അവൾക്ക്. അവൾ വേഗം മുറിയിലേക്കു നടന്നു.

അരുൺ കുളിക്കാൻ കയറിയെന്നു മനസ്സിലായപ്പോൾ നന്ദന അടുക്കളയിലേക്കു ചെന്നു. എങ്ങനെ ചോദിക്കും ആന്‍റിയോട്? തന്‍റെ സംശയം അരുണും ഈ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അയാൾ എന്തിന് ഇവിടെ വന്നു?

നന്ദനയെ കണ്ട് ആന്‍റി ചിരിച്ചു. അവളുടെ മനസ്സ് അറിഞ്ഞതു പോലെ ആന്‍റി ചോദിച്ചു, “നന്ദൂ, നിനക്ക് അരുണിനെക്കുറിച്ചറിയണം, അതല്ലേ കാര്യം?” അപ്രതീക്ഷിതമായിരുന്നു ആന്‍റിയുടെ പ്രതികരണം. “അരുൺ വന്നത് നിന്നെ കാണാനാണ്.”

നന്ദന ഞെട്ടി. അരുതാത്തത് കേട്ടതുപോലെ അവളുടെ മുഖം ചുവന്നു.

“പക്ഷേ... അരുൺ...” അവൾക്ക് പൂർത്തിയാക്കാനായില്ല.

“ഹാ... മോളേ... നിനക്ക് അരുണിനെ ഇനിയും മനസ്സിലായില്ല. അവൻ ഒരു മാണിക്യമാണ് കുട്ടീ...” അവർ പഴയ കാര്യങ്ങൾ ഓർത്ത് അൽപനേരം നിശ്ശബ്ദയായി. എന്നിട്ട് പറഞ്ഞു “വൈകിട്ട് നമുക്ക് പുറത്ത് പോകാം. അപ്പോൾ പറയാം എല്ലാം.”

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു ആന്‍റി. ഒഴിഞ്ഞു നിൽക്കാൻ വയ്യാത്തതുകൊണ്ട് നന്ദനയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...