മിസ് നന്ദന, വൗച്ചേഴ്സ് വേഗം എന്‍റർ ചെയ്ത് കസ്റ്റമേഴ്സിന് പേമെന്‍റ്

നൽകിയേക്കൂ... അരുൺദേവ്

മേശപ്പുറത്തിരുന്ന കുറിപ്പ് വായിച്ച് നന്ദന ഞെട്ടി. അരുൺ സാർ എപ്പോഴായിരിക്കും ഈ കുറിപ്പ് ഇവിടെ വച്ചിരിക്കുക. താൻ ഇപ്പോൾ താഴേക്ക് പോയതേ ഉള്ളൂ. അവിടെ അഞ്ചു മിനിട്ട് നിന്നു കാണും. അതിനിടയിലെപ്പോഴോ ആണ് ഇത് സംഭവിച്ചത്. മോശം, നാണക്കേടായി. അദ്ദേഹം തന്നെപറ്റി എന്തു കരുതിയിട്ടുണ്ടാവും. സീറ്റിലിരിക്കാതെ കറങ്ങി നടക്കുകയാണെന്നോ? കഴിഞ്ഞ ആഴ്ചയിലും രണ്ടു പ്രാവശ്യം ഇങ്ങനെ ഉണ്ടായി. അന്നും മേശപ്പുറത്ത് അദ്ദേഹത്തിന്‍റ കുറിപ്പുണ്ടായിരുന്നു.

എല്ലാറ്റിനും കാരണം കളക്ഷൻ ഡിപ്പാർട്ടുമെന്‍റിലെ റിമയും നിധിയുമാണ്. വേഗം വന്നാൽ അദ്ഭുതം കാണിച്ചു തരാം എന്നു പറഞ്ഞ് നിർബന്ധിച്ചപ്പോൾ പോകേണ്ടി വന്നു. താഴെ ചെന്നപ്പോൾ പ്രശസ്തനായ ഒരു തമിഴ്നടൻ. അയാളെ കാണിച്ചു തരാണ് അവർ തന്നെ വിളിച്ചത്.

എന്തായാലും ഓഫീസ് ടൈമിൽ സീറ്റിൽ നിന്ന് മാറിക്കൂടായിരുന്നു. അവൾക്ക് അൽപം അമർഷം തോന്നി. ഉച്ചയോടെ എല്ലാ വൗച്ചറും റെഡിയാക്കി നൽകണം.

കഴിഞ്ഞ മാസം ബാംഗൂരിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ഫിനാൻ ഓഫീസറാണ് അരുൺദേവ്. ശാന്തൻ, സൗമ്യൻ. ശാഠ്യം ആമുഖത്തിന് ഇണങ്ങുകയേയില്ലെന്നു തോന്നും. അതുകൊണ്ട് എല്ലാ സ്റാറഫിനും വലിയ കാര്യമാണ് അദ്ദേഹത്തെ. മലയാളം സംസാരിക്കുമെങ്കിലും തമിഴ്നാട് സ്വദേശിയാണ്.

വർക്കുകൾ തിരക്കിട്ട് ചെയ്യുന്നതിനിടയിൽ രണ്ടുപ്രാവശ്യം അദ്ദേഹം ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്നു. നന്ദന ചെറിയ ചമ്മ,ോടെ പാളി നോക്കി. അപ്പോൾ സുന്ദരമായ ഒരു ചിരിയോടെ അദ്ദേഹം കടന്നുപോയി.

ഒരാഴ്ചയായി അരുൺസാർ തന്നെ ക്യാബിനിലേക്ക് വിളിക്കാറില്ല, നന്ദന ഓർത്തു. എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ തന്‍റെ സീറ്റിലേക്ക് വരും. എന്നിട്ട് അത് ചെയ്ത് തീരും വരെ അവിടെ നിൽക്കും. ആ സമയത്തൊക്കെ ഭയങ്കര ടെൻഷനാണ് നന്ദനയ്ക്ക്. ഇടയ്ക്കിടെ അദ്ദേഹം തന്നെ നോക്കുന്നുണ്ടോ? ചുണ്ടിന്‍റെ കോണിൽ സദാ ഒളിപ്പിച്ച മന്ദഹാസം കണ്ണുകളിലും പടർന്നിട്ടുണ്ടോ... നന്ദന സങ്കോചത്തോടെ നോട്ടം പിൻവലിച്ചു.

താൻ സീറ്റിലില്ലാത്ത അവസ്ഥ ഇനി ഉണ്ടാവില്ല. അരുൺദേവ് സാറിന് ഇനി കുറിപ്പ് വയ്ക്കേണ്ടി വരികയുമില്ല, നന്ദന മനസ്സിലുറപ്പിച്ചു. പക്ഷേ തന്നിലേക്കു നീളുന്ന അയാളുടെ നോട്ടങ്ങളെ അവഗണിക്കാൻ അവൾക്ക് കഴിയാതായി.

മനസ്സിലെ സംഭ്രമം നെഞ്ചിടിപ്പിന്‍റെ താളെ തെറ്റിക്കുന്നത് നന്ദന അറിഞ്ഞു. ‘ഇപ്പോൾ താനും പ്രതീക്ഷിക്കാൻ തുടങ്ങിയോ ആ നോട്ടവും പുഞ്ചിരിയും...’

‘വേണ്ട ഒന്നും വേണ്ട, മോഹങ്ങളൊന്നും...’ അവൾ മനസ്സിനെ ശാസിച്ചു. ഇനി അയാളെ നോക്കില്ല. ഓഫീസിൽ വന്നാൽ ജോലി പൂർത്തിയാക്കി മടങ്ങുക. മറ്റൊരാൾ തന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ല... നന്ദന ഉറപ്പിച്ചു.

പിറ്റേന്നു മുതൽ നന്ദന അരുണിനെ അവഗണിക്കാൻ തുടങ്ങി. ഇങ്ങോട്ട് പുഞ്ചിരിച്ചാൽ പോലും ശ്രദ്ധിക്കാത്ത ഭാവത്തിലിരിക്കും. കഴിയുന്നതും മുന്നിൽ വരാതിരിക്കാനും നേർക്കുനേർ വന്നാൽ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാനും അവൾ പാടുപെട്ടു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...