കറുത്ത ഭിത്തിയ്ക്കപ്പുറം നിഴൽ പോലെ മറഞ്ഞു നിന്ന മരണമുഖത്തു നിന്ന് എന്നെ അടർത്തിയെടുത്ത ആ മനുഷ്യസ്നേഹി ആരായിരിക്കും?... അത് പുരുഷ വീരസ്യം സടകുടഞ്ഞ ധീരനായ ഒരാണായിരിക്കുമോ?... അതോ സ്ത്രീത്വത്തിന്‍റെ മഹനീയത വിളിച്ചോതുന്ന ഒരു പെണ്ണോ?...

“മിസ്സിസ് മീരാ നാരായണൻ... ഹൗ ഡു യു ഫീൽ നൗ? ആർ യു ഓകെ?...” ഡോക്ടർ തട്ടിവിളിച്ചപ്പോൾ ഏതോ അന്യലോകത്തു നിന്നു ഭൂമിയിലേയ്ക്കെന്ന പോലെ ഞാൻ കണ്മിഴിച്ചു നോക്കി. ബോധ തലങ്ങളുടെ ഒരു നേരിയ മറ അപ്പോഴും എന്നെ ചൂഴ്ന്നു നിന്നു.

“എവിടെ? ആ ആളെവിടെ ഡോക്ടർ?... ആ ആളെ എനിക്കു കാണിച്ചു തരൂ ഡോക്ടർ!...” അബോധാവസ്‌ഥയുടെ ആഴങ്ങളിൽ നിന്നെന്നപോലെ ഞാൻ അസ്പഷ്ടമായി ഉച്ചരിച്ചു കൊണ്ടിരുന്നു.

“പ്രൊഫസർ, മീര നിങ്ങൾക്കു കിഡ്നി ദാനമായി നൽകിയ ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?.... ആ ആളെ നിങ്ങൾക്ക് ഒരിക്കലും കാണാനാവുകയില്ല. കാരണം അയാളൊരിക്കലും നിങ്ങളുടെ മുന്നിൽ വരാൻ ആഗ്രഹിക്കുന്നില്ല...”

“അങ്ങനെ പറയരുതു ഡോക്ടർ... എനിക്കയാളെ കണ്ടേ തീരൂ... എനിക്കീ ജീവിതം ദാനമായി നൽകി മറഞ്ഞു നിൽക്കുന്ന ആ പുണ്യത്മാവ് ആരാണു ഡോക്ടർ?... ഒരു പ്രാവശ്യം... ഒരൊറ്റ പ്രാവശ്യം എനിക്കായാളെ കാണിച്ചു തരൂ ഡോക്ടർ...”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ടിരുന്നു.

“സോറി മാഡം. ഞാനയാൾക്കു വാക്കു കൊടുത്തു കഴിഞ്ഞു. ഞാനൊരിക്കലും അയാളെ വെളിപ്പെടുത്തുകയില്ലെന്ന്...” അതും പറഞ്ഞ് ഡോക്ടർ ഹേമാംബിക നടന്നകന്നപ്പോൾ എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. ഈ വലിയ ലോകത്ത് ഞാനിതാ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു. കരുണയുടെ ഒരു പുൽനാമ്പു പോലും പൊട്ടിമുളയ്ക്കാത്ത ഈ വരണ്ട ഭൂമിയിൽ ഞാനേകയായി അലഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി.

കഴിഞ്ഞ എട്ടു വർഷങ്ങൾ...

നരേട്ടൻ എന്നോടു യാത്ര പറഞ്ഞു പോയിട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഒഴിഞ്ഞ കിളിക്കൂടു പോലെയായിത്തീർന്ന ഈ ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഒറ്റയ്ക്കു ചിറകടിച്ച് ഇനിയും എത്രനാൾ?

അകലെക്കാണുന്ന വെള്ളമേഘക്കീറുകൾക്കപ്പുറത്തേയ്ക്ക് പറന്നുയരാൻ എന്‍റെ ആത്മാവ് വെമ്പൽ കൊള്ളുന്നു. അവിടെ എന്നെക്കാത്ത് നരേട്ടൻ നില്പുണ്ടാവുമോ? അതോ വഞ്ചനയുടെ മുഖം മൂടിയണിഞ്ഞവളെന്നു പറഞ്ഞ് എന്നെ അകലേയ്ക്കു തള്ളി നീക്കുമോ?...

മുപ്പതു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ എപ്പോഴാണ് ഞാൻ വഞ്ചനയുടെ മുഖം മൂടി അഴിച്ചു നീക്കിയിട്ടുള്ളത്?

ഭൂതകാലത്തിന്‍റെ കറുത്ത ഏടുകളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന ഏതോ രൂപം എപ്പോഴൊക്കെയോ എന്‍റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നില്ലെ?... ജീവിതം വഴി മുട്ടിയെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

“ഇല്ല... നിനക്കു ഞാനുണ്ട്!” നിഴൽ പോലെ പിന്തുടർന്ന ആ ശബ്ദം!.

പുതുമഴയിൽ ഭൂമിയുടെ ഗർഭഗൃഹത്തിൽ മുളപൊട്ടിയ ആദ്യാനുരണനം പോലെ കേട്ടു മറന്ന ഏതോ ഗാനം പോലെ ആ ശബ്ദം.

ഭൂതകാലത്തിന്‍റെ പിൻവിളിയിൽ മലർക്കെതുറന്ന എന്‍റെ മനസ്സിന്‍റെ ജാലക വാതിലിനരികിലെത്തി അയാൾ നിന്നു. ഫഹദ് മുഹമ്മദ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...