“സൗദാമിനി... സൗദാമിനി നീ വാതിൽ തുറക്ക്... എന്നിട്ട് വേഗം വാ നമുക്ക് ഒന്നിച്ചിരുന്ന് കാപ്പി കുടിക്കാം” എന്നെല്ലാം വിളിച്ചു പറയാൻ തുടങ്ങി.

ഇതെല്ലാം ശാന്തി ഒട്ടൊരു അത്ഭുതത്തോടെ നോക്കി നിന്നു. ഈ മനുഷ്യന് ഭ്രാന്തു തന്നെ എന്ന് അവൾ തീർച്ചയാക്കി. ഭയം തോന്നിയ അവൾ തനിക്കു സ്വന്തമായി ഉണ്ടായിരുന്ന മൊബൈലെടുത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന താരയെ വിളിച്ചു. എന്നിട്ട് നന്ദൻ മാഷിന്‍റെ അസ്വാഭാവിക രീതികളെപ്പറ്റി പറഞ്ഞു. താര അല്പനേരം ആശയക്കുഴപ്പത്തിലായതു പോലെ ഇരുന്നു

എന്നിട്ടു പറഞ്ഞു, “സാരമില്ല... നീ പേടിക്കേണ്ട. കൂടുതൽ ബഹളമുണ്ടാക്കുകയാണെങ്കിൽ നീ സുമേഷിനെ വിളിച്ചു പറ അല്ലെങ്കിൽ ഞാൻ വരാൻ നോക്കാം. ഇപ്പോൾ നീ ഫോൺ ഓഫ് ചെയ്ത് വച്ച് അങ്ങേര് എന്തു ചെയ്യുകാന്ന് നോക്ക്. ഒച്ചേം ബഹളോം കൂടുകയാണെങ്കിൽ മാത്രം എന്നെ വിളിക്ക്...”

“ശരി ചേച്ചീ... പേടിച്ചിട്ട് എന്‍റെ കൈയ്യും കാലം കിടന്ന് വിറക്കുകാ.”

“കിച്ചു മോൻ ഉറങ്ങുകയാണെങ്കിൽ അവൻ ഉണർന്ന് പേടിച്ചു കരയാൻ തുടങ്ങും. നീ അതിനു മുമ്പ് അവന്‍റെ അടുത്ത് ചെന്നിരുന്ന് അവനെ തട്ടി ഉറക്കാൻ നോക്ക്...”

"ശരി ചേച്ചി.” എന്നു പറഞ്ഞ് ശാന്തി അവൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് തിരിയാൻ തുടങ്ങുന്നതിന് മുമ്പു തന്നെ കിച്ചുമോൻ ഉണർന്ന് കരയാൻ തുടങ്ങി.

അവൻ നന്ദൻ മാഷിന്‍റെ വാതിലിലെ തട്ടലും മുട്ടലും കേട്ട് വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഉറക്കെ കരയാൻ തുടങ്ങിയ കിച്ചുമോനെ അവൾ സാന്ത്വനിപ്പിക്കുന്നതു പോലെ തുടയിൽ തട്ടിക്കൊടുത്തു. അവൻ വീണ്ടും ഉറങ്ങിയപ്പോൾ അവൾ വാതിൽ ചാരി പുറത്തിറങ്ങി. ഈ സമയത്ത് നന്ദൻ മാഷ് തന്‍റെ ബെഡ്റൂമിലെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

“സൗദാമിനി... വാതിൽ തുറക്ക്... നീ അവിടെ എന്തു ചെയ്യുകയാ... എന്താ നീ. ഒന്നും മിണ്ടാത്തത്... നിനക്ക് എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ?" എന്നൊക്കെ ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു.

ശാന്തി എന്തു വേണമെന്നറിയാതെ നിശ്ചേതനയായി നിന്നു. അല്പം കഴിഞ്ഞ് സുമേഷിന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്ന ശബ്ദം അവൾ കേട്ടു. ആശ്വാസപൂർവ്വം വാതിൽ തുറന്ന അവൾ സുമേഷിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു.

“എത്ര നേരമായെന്നോ സാറെ, അങ്ങേര് സൗദാമിനി, സൗദാമിനി എന്ന് വിളിച്ചു കൂവിക്കൊണ്ട് വാതിലിലിടിക്കുന്നു. കിച്ചുമോനാണെങ്കി ഈ ശബ്ദം കേട്ട് ഉണർന്ന് കരയാൻ തുടങ്ങി. ഞാൻ ഇപ്പോൾ തുടയിൽ തട്ടി ഉറക്കിയതേ ഉള്ളൂ.”

“ശരി... ശരി... നീ അപ്പുറത്തേക്ക് പൊയ്ക്കോ. കിച്ചു മോൻ ഉണരും മുമ്പ് എന്തെങ്കിലും പണി ഉണ്ടെങ്കിൽ തീർക്ക് ഞാൻ അച്ഛനെ സമാധാനിപ്പിച്ചോളാം.” അങ്ങനെ പറഞ്ഞ് സുമേഷ് അച്ഛന്‍റെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടു നിന്ന നന്ദൻമാഷിനെക്കണ്ടു സുമേഷ് ദേഷ്യത്തോടെ ചോദിച്ചു, “എന്താ അച്ഛാ ഇക്കാണിക്കുന്നത് അമ്മ ബാത്റൂമിലാണെന്ന് അച്ഛനോട് ആരാ പറഞ്ഞെ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...