ഹേമാംബിക അയയിൽ തുണിവിരിച്ചു കൊണ്ടു ടെറസ്സിൽ നില്ക്കുകയായിരുന്നു. പടിഞ്ഞാറു നിന്ന് ഒഴുകിവരുന്ന കാറ്റ് പകലത്തേ ചൂടിനെ ശമിപ്പിക്കുമാറ് ആഞ്ഞു വീശി. നരച്ചുതുടങ്ങിയ നീണ്ടമുടിയിഴകൾ കാറ്റിന് സ്വാഗതമോതിക്കൊണ്ട് ഇളകിപ്പറന്നു. ഒപ്പം ഹേമാംബികയുടെ മനോഹരവദനത്തെ അത് ഇടയ്ക്കിടെ തഴുകിക്കൊണ്ടിരുന്നു. വായുവിൽ തങ്ങി നില്ക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധത്തോടൊപ്പം ഏതോ ഓർമ്മകളും ഭൂതകാലത്തിൽ നിന്ന് ഒഴുകിയെത്തി അവരെ തരളിതയാക്കി. നന്ദൻമാഷിനോട് ബന്ധപ്പെട്ട ചില ഓർമ്മകളായിരുന്നു അവ. നന്ദൻമാഷിനെ വീണ്ടും കണ്ടുമുട്ടിയതോടെ ഭൂതകാലം ചേതോഹരമായ ഒരു മയിലിനെപ്പോലെ പീലി നിവർത്തി ആടുവാൻ തുടങ്ങിയിരുന്നു.

“ഹേമാമ്മേ... ഹേമാമ്മയ്ക്ക് ഫോൺ...” നയന എന്ന യുവതി അപ്പോൾ ടെറസ്സിൽ എത്തി നിന്നിരുന്നു. ഹേമാംബിക തന്‍റെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന ഫോൺ കൈയ്യിലെടുത്തു കൊണ്ടാണ് അവളുടെ വരവ്. അവളുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ സ്നേഹനിഷ്ക്കളങ്കതകൾ നിറഞ്ഞു നിന്നു. കിലുക്കാംപെട്ടി എന്നാണ് ഹേമാംബികയുൾപ്പെടെ എല്ലാവരും അവളെ വിളിച്ചിരുന്നത്. നന്ദനം എന്നു പേരുള്ള വാടക വീട്ടിൽ പ്രവർത്തിക്കുന്ന “സ്നേഹ സദനത്തിൽ” ഒരു സഹായിയായി വർത്തിക്കുന്ന അവൾ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. കാലം അതിന്‍റെ ബലിഷ്ഠമായ കരങ്ങളാൽ ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ പ്രഹരങ്ങളേൽപ്പിച്ചിട്ടും തളരാതെ പിടിച്ചു നില്ക്കുവാൻ അവൾക്ക് കഴിയുന്നുണ്ട്.

“എന്താ നയനേ... ആരുടെ ഫോണാണ്?” ഹേമാബിക അങ്ങനെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തെത്തി ഫോൺ വാങ്ങി.

“അറിയില്ല അമ്മേ, വിദേശത്തു നിന്നുള്ള കോൾ ആണെന്നു തോന്നുന്നു.” അതാരുടെ ഫോണാണെന്ന് ഹേമാംബിക്ക് പെട്ടെന്നു പിടി കിട്ടി. നീലാംബരി ഗൾഫിൽ നിന്നും വിളിക്കുന്നതാണ്. ആഴ്ചകളായി അവളുടെ ഫോൺ വന്നിട്ട്. മറ്റേത് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും അവൾ വിളിക്കും. അതുകൊണ്ട് താൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. ഹേമാംബിക ഫോൺ ഓൺ ചെയ്തു.

ഉടനെ നീലാംബരി വീഡിയോ കോളിൽ ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം പ്രസന്നമെങ്കിലും കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പ്രകടമായിരുന്നു. തല കൂടുതൽ നരച്ചിരിക്കുന്നു. മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

“ഹലോ നീലാംബരി, നിനക്ക് സുഖമല്ലേ?” ഹേമാംബികയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

“സുഖമാണ് ചേച്ചി. ഞാൻ പിന്നെ അല്പം തിരക്കിലായിരുന്നു. അതുകൊണ്ടാണ് വിളിക്കാൻ താമസിച്ചത്.”

“എന്ത് തിരക്ക്? നീയിപ്പോൾ റിട്ടയറായി സുഖമായി വീട്ടിലിരിപ്പല്ലേ? പിന്നെ എന്താ?”

“അതെ ചേച്ചി. ഞാൻ പറഞ്ഞത് മറ്റു ചില തിരക്കുകളെക്കുറിച്ചാണ്. കല്ലുമോളുടെ വിവാഹം നിശ്ചയിച്ചു. ഗൾഫിൽത്തനെയുള്ള ഒരു എംബിഎക്കാരനാണ് വരൻ. അച്ഛനുമമ്മയും കോഴിക്കോട്ടുകാരാണ്. വിവാഹം അടുത്തു തന്നെ ഗുരുവായൂരിൽ വച്ചുണ്ടാകും. ഞാൻ നാട്ടിലെത്തിയാലുടനെ ചേച്ചിയെക്കാണാൻ വരും.”

“കല്ലുമോൾക്ക് ഇത്ര പെട്ടെന്ന് വിവാഹ പ്രായമെത്തിയെന്നോ?” ഹേമാംബികക്ക് അനുജത്തിയുടെ വാക്കുകൾ വിശ്വസിക്കാനായില്ല. പത്തുവർഷത്തെ വ്യത്യാസമുണ്ട് മൂത്തവളും ഇളയവളും തമ്മിൽ. ജാനു എന്നു വിളിക്കുന്ന ജാനകിയും, കല്ലു എന്നു വിളിക്കുന്ന കല്യാണിയുമാണ് അവളുടെ മക്കൾ. നാട്ടിലെ ഒരു ഡോക്ടറുമായി ജാനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് എട്ടൊമ്പതു വർഷമായിക്കാണും. അവൾക്കിപ്പോൾ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. പക്ഷെ കല്ലുവിനെ ചെറിയ കുട്ടിയായാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ഇന്നിപ്പോൾ അവൾക്ക് പത്തിരുപത്തിരണ്ടു വയസ്സായിക്കാണും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...