അന്ന് നന്ദൻമാഷിനിഷ്ടപ്പെട്ട പവിഴമല്ലിപ്പൂക്കൾ കൊണ്ട് അവർ മാല കൊരുക്കാൻ തുടങ്ങി. ഒരു സന്ധ്യനേരത്ത് പൂന്തോട്ടത്തിൽ ആരുമില്ലാത്ത നേരം നോക്കി നന്ദൻമാഷിനെയും കൊണ്ട് അവർ അവിടെ പോയിരുന്നു... ആ നേരത്ത് താൻ കൊരുത്ത ആ മാല അദ്ദേഹത്തിന് നൽകിക്കൊണ്ടു പറഞ്ഞു.

“മാഷിന് പവിഴമല്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഈ മാല ഞാൻ മാഷിനു വേണ്ടി ഉണ്ടാക്കിയതാണ്.”

അതു പറയുമ്പോൾ ഹേമാംബിക ടീച്ചറിന്‍റെ കണ്ണുകളിൽ തങ്ങിനിന്ന പ്രേമഭാവം അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു മുമ്പ് പലപ്പോഴും ഹേമാംബികയുടെ ചലനങ്ങളിൽ തന്നോടുള്ള പ്രത്യേക അടുപ്പം നന്ദൻമാഷ് ശ്രദ്ധിച്ചിരുന്നു. ഒരനുരാഗത്തിന്‍റെ സ്പർശം അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സൗദാമിനിയെ മറക്കുവാൻ തനിക്കാവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആ മാല നീട്ടുമ്പോൾ ഹേമാംബികയുടെ കണ്ണുകളിലെ നനവ് അദ്ദേഹം ശ്രദ്ധിക്കാതെ ഇരുന്നില്ല. ആ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.

നന്ദൻമാഷ് ഹേമാംബികയുടെ കയ്യിൽ നിന്ന് പവിഴമല്ലിപ്പുക്കൾ സ്വീകരിച്ചു കൊണ്ടു പറഞ്ഞു. “എനിക്കേറെ ഇഷ്ടമാണ് പവിഴമല്ലി പൂക്കൾ. വിശുദ്ധിയുടെ നിറമുള്ള ചെറുപൂക്കൾ.”

“അതെ മാഷേ. എനിക്കും ഈ പൂക്കൾ ഇഷ്ടമാണ്. പണ്ടു മുതലേ മാഷിനെ ഞാൻ ഇഷ്ടപ്പെടുന്നതു പോലെ. നമ്മൾ രണ്ടുപേരുടേയും ഇഷ്ടങ്ങൾക്ക് തമ്മിൽ ഒരു പാട് സാമ്യമുണ്ട്.”

“എന്ത്... ഹേമാംബിക എന്നെ നേരത്തെ മുതൽ സ്നേഹിച്ചിരുന്നുവെന്നോ.”

“അതെ മാഷേ... നമ്മൾ ഒരുമിച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ എനിക്ക് മാഷിനെ ഇഷ്ടമായിരുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാൻ മാഷിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നു.”

അത് നന്ദൻമാഷിന് ഒരു പുതിയ അറിവായിരുന്നു. അദ്ദേഹം ഹേമാംബികയെ അത്ഭുതത്തോടെ നോക്കി ചോദിച്ചു.

“എന്നിട്ട് എന്തുകൊണ്ട് ടീച്ചർ അന്ന് എന്നോടു പറഞ്ഞില്ല.”

“ഞാൻ പലപ്പോഴും പറയാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്കന്ന് അതിനു കഴിഞ്ഞില്ല. അതിനു ശേഷം എന്‍റെ അമ്മയുടെ സമ്മതത്തോടുകൂടി ഞാൻ പറയാൻ തീരുമാനിച്ചു വന്ന ദിവസം മാഷിന്‍റെ വിവാഹം നിശ്ചയമായിരുന്നു. അതറിഞ്ഞ ഞാൻ ബോധം കെട്ടു വീണു. രാജലക്ഷ്മി ടീച്ചറും കുട്ടികളും കൂടിച്ചേർന്നാണ് അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

നന്ദൻമാഷിന്‍റെ ഓർമ്മകൾ പെട്ടെന്ന് പഴയ കാലത്തിലെത്തി നിന്നു. അദ്ദേഹം പറഞ്ഞു

“അന്ന് ഹേമാംബിക ടീച്ചർ ബോധം കെട്ടു വീണ കഥ ഞാനും അറിഞ്ഞതാണ്. പക്ഷെ അത് ഹേമാംബികക്ക് എന്തോ അസുഖമായിട്ടാണെന്ന രീതിയിലാണ് അന്ന് സ്കൂളിൽ പ്രചരിച്ചത്.”

“അതെ മാഷെ. അതു കഴിഞ്ഞ ഉടനെ എനിക്ക് ചിക്കൻപോക്സ് വന്നുവെങ്കിലും അതിനു കാരണം ഈ മാനസികാഘാതം കൂടിയാണ്. പിന്നീട് മൂന്നു മാസം കഴിഞ്ഞ് ഞാൻ സ്കൂളിൽ വരുമ്പോൾ മാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അതോടെ ഞാൻ തീർത്തും നിരാശയായി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞാൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...