കാലങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ ഇരുവരുടേയും ഹൃദയങ്ങളിലൂടെ പഴയ കാലങ്ങൾ നൊടിയിടയിൽ കടന്നുപോയി. “അച്ഛനും അമ്മയും ഉണ്ടായിരുന്ന ആ കാലങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതെങ്കിലും എത്ര മനോഹരമായിരുന്നു അല്ലെ ചേച്ചി?”

”അതെ മോളെ ആ കാലങ്ങൾ ഞാൻ എന്നുമോർക്കും. നമ്മുടെ ആ ചെറുപ്പ കാലം മനസ്സിൽ നിന്നും മായാതെ അങ്ങനെ തന്നെ കിടപ്പുണ്ട്.”

“എത്ര പെട്ടെന്നാണ് അച്ഛനുമമ്മയും കടന്നുപോയത്. പക്ഷെ നമ്മുടെ അമ്മ കുറെയൊകെ ഭാഗ്യവതിയാണ് അല്ലെ ചേച്ചി. അമ്മ വിചാരിച്ചതിലും ഉന്നതങ്ങളിലെത്താൻ നമുക്കു കഴിഞ്ഞില്ലെ. നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നതു കണ്ടിട്ടാണല്ലോ അമ്മ മരിച്ചതും.”

“അതെ എനിക്കു സംഭവിച്ച ദുർവ്വിധികൾ കാണുന്നതിനു മുമ്പു തന്നെ അമ്മ മരിച്ചതു നന്നായി. അല്ലെങ്കിൽ ആ മനസ്സു വല്ലാതെ നൊന്തേനേ.” ഹേമാംബികയുടെ കണ്ണു നിറയുന്നതു കണ്ടു നീലാംബരി ദുഃഖസാന്ദ്രമായ സ്വരത്തിൽ വിളിച്ചു. “ചേച്ചീ...”

“സാരമില്ല നീലു... ഇന്നിപ്പോൾ ഈ അന്തേവാസികളുമായി സ്നേഹം പങ്കിട്ടു കഴിയുമ്പോൾ എനിക്ക് കഴിഞ്ഞതെല്ലാം മറക്കാൻ കഴിയുന്നുണ്ട്. ങാ... അതുപോകട്ടെ നിന്‍റെ വിശേഷങ്ങൾ ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ... ജാനു മോളും കല്ലുമോളും സുഖമായിട്ടിരിക്കുന്നല്ലോ അല്ലേ.”

“അതെ ചേച്ചി ജാനു രണ്ടാമത് ഗർഭിണിയാണ്. അവൾക്ക് ആദ്യത്തേത് പെൺകുഞ്ഞാണെന്നറിയാമല്ലോ. അവൾ നാട്ടിൽ തന്നെ ഭർത്താവിന്‍റെ വീട്ടിൽ സുഖമായി കഴിയുന്നു. പിന്നെ ഇതാ ചേച്ചീ ഇൻവിറ്റേഷൻ.”

നീലാംബരി ഇൻവിറ്റേഷൻ നീട്ടിയപ്പോൾ ഹേമാംബിക അത് കൈ നീട്ടി വാങ്ങിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ അതിലെ വരികൾ നോക്കിക്കൊണ്ട് പറഞ്ഞു, “കല്യാണിയും, നിരഞ്ജനും നല്ല പേരുകൾ. പേരുകളിലല്ലല്ലോ കാര്യം അല്ലേ നീലു. മനപ്പൊരുത്തത്തിലല്ലേ.”

“അതെ ചേച്ചീ. മറ്റൊന്നിലും കാര്യമില്ല. മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് എല്ലാറ്റിലും വലുത്. അതുകൊണ്ടാണ് അവൾക്ക് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ മറ്റൊന്നും നോക്കാതെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായത്. ഇനി നന്നായി ജീവിക്കേണ്ടത് അവരാണ്.”

“ങാ... നീലു... മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ടെങ്കിലും ഒന്നിച്ചു ചേരാൻ കഴിയാത്ത എത്രയോ പേരുണ്ട്. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുന്നതിന് അർത്ഥംതന്നെ അതല്ലെ ഏതായാലും നിന്‍റെ മോൾ ഭാഗ്യവതിയാണ് നീലു. ആശിച്ച ആളെ തന്നെ കിട്ടിയല്ലോ.” ചേച്ചിയുടെ മനസ്സിൽ നിമിഷ നേരത്തേക്ക് ഇടറിവീണതെന്താണെന്ന് നീലാംബരിക്ക് മനസ്സിലായി.

“ചേച്ചി പിന്നീട് എപ്പൊഴെങ്കിലും മാഷിനെ കണ്ടുവോ? മാഷ് സുഖമായിട്ടിരിക്കുന്നോ?”

“ഞാൻ കണ്ടു മോളെ... ഏ\താനും ആഴ്ചമുമ്പ് മാഷിനെ ഞാൻ ഇവിടെ വച്ചു കണ്ടു. വാർദ്ധക്യം അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരിക്കുന്നു. ഒപ്പം മറവിരോഗവും പിടിപെട്ടിരിക്കുന്നു.”

“അപ്പോൾ ചേച്ചിയെ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നുണ്ടോ.”

“എന്നെയെന്നല്ല, അദ്ദേഹത്തിന്‍റെ മരിച്ചുപോയ ഭാര്യയൊഴിച്ച് ഈ ലോകത്തിൽ എല്ലാവരേയും അദ്ദേഹം മറന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ പൂർണ്ണമായും മറവിരോഗത്തിന് അടിപ്പെടും മുമ്പ് എനിക്കദ്ദേഹത്തെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ മകൻ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടു പോയി.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...