ഏറ്റവും ഒടുവിൽ സുമേഷും പുറത്തുകടന്നുകൊണ്ട് വാതിൽ പഴയപോലെ അടച്ചു പൂട്ടി. നന്ദൻമാഷ് ഭയന്നുവിറച്ച് അതിനകത്തിരുന്നു. മുറിക്കു പുറത്തു കടന്ന ശേഷം താര പറഞ്ഞു.

“സുമേഷേട്ടൻ ചെയ്തത് വളരെ നന്നായി. ഇപ്പോഴേ ഇങ്ങനെ ഭയപ്പെടുത്തിയില്ലെങ്കിൽ അങ്ങേർക്ക് ഇനിയും കുറുമ്പു കൂടും. നാളെ നമ്മളെ പലവിധത്തിൽ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.”

അതു കേട്ട് ശാന്തി പറഞ്ഞു, “തന്തയെ തല്ലുന്നത് പാപാ സാറെ. ഞാനങ്ങനെയാ കേട്ടിട്ടുള്ളത്. എത്രയൊക്കെയായാലും സാറിനെ വളർത്തിയ തന്ത തന്നെയല്ലെ അത്.”

“പാപവും പുണ്യവുമൊന്നും നീ എന്നെ പഠിപ്പിക്കാൻ വരണ്ട. ഭ്രാന്തു മൂത്താൽ അടി തന്നെയാണ് മറുമരുന്ന്. ഞാനിപ്പോ പിള്ളേരെ തല്ലുന്ന വടിയല്ലെ ഉപയോഗിച്ചുള്ളു. കുറച്ചു കഴിഞ്ഞാ ചങ്ങലയ്ക്കിടണമോ എന്നും ആലോചിക്കേണ്ടിവരും. ഏതായാലും നീയിപ്പോ ഇതൊന്നും കണ്ട് പറയാൻ നിക്കണ്ട. പോയി ആഹാരം വിളമ്പ്. അച്ഛനുള്ള ആഹാരം മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

അല്പം കഴിഞ്ഞ് നന്ദൻമാഷിനുള്ള ആഹാരവുമായി ശാന്തി മുറിക്കകത്തെത്തി. അപ്പോൾ മാഷ് തളർന്ന പോലെ കിടക്കുന്നതു കണ്ടു. അവൾക്ക് സഹതാപം തോന്നി. അവൾ നന്ദൻമാഷിനെ മെല്ലെ തട്ടി വിളിച്ച് പറഞ്ഞു. “സാറെ ഈ ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് മിണ്ടാതെ കിടന്നോ. അല്ലേൽ സുമേഷ്സാർ ഇനിയും വടിയും കൊണ്ടുവരും. അടിയും തരും. സുമേഷ് സാർ ആളു ഭയങ്കരനാ. ഇപ്പോ കണ്ടാ സുമേഷ് സാറാണെന്നു തോന്നും സാറിന്‍റെ തന്ത. സാറു അങ്ങേരുടെ മകനും.”

നന്ദൻമാഷ് ശാന്തി പറയുന്നതു കേട്ട് ആഹാരം കഴിക്കാനായി എഴുന്നേറ്റിരുന്നു... സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തിന് മകനെ വല്ലാതെ പേടിയായി തുടങ്ങി. നന്ദൻമാഷ് കഴിക്കാൻ തുടങ്ങുന്നതു കണ്ട് ശാന്തി സന്തോഷത്തോടെ പറഞ്ഞു. “ങാ... മുഴുവൻ കഴിച്ചോണേ. ഞാൻ പോകുവാ.”

ആഹാരം കഴിക്കാൻ തുനിഞ്ഞ നന്ദൻമാഷ് പെട്ടെന്ന് ശാന്തിയോട് ചോദിച്ചു. “കഴിക്കാൻ അറിഞ്ഞൂടാ... വാരിത്തരോ?”

കൊച്ചു പിള്ളേരുടേതുപോലെയുള്ള നന്ദൻമാഷിന്‍റെ ചോദ്യം കേട്ട് ശാന്തി അലിവോടെ പറഞ്ഞു, “എനിക്ക് അടുക്കളേൽ ഒത്തിരി പണിയുണ്ട്. പിന്നെ കൊച്ചിനേം നോക്കണം. അല്ലേൽ ഞാൻ വാരിത്തന്നേനേം.”

പെട്ടെന്ന് നന്ദൻമാഷ് ചോദിച്ചു, “മിന്നു... മിന്നു മോൾ... എവിടെ?”

“മിന്നുമോളല്ല സാറെ... ചിന്നു മോൾ... ആ കൊച്ചിരുന്നു പഠിക്കുവാ സാറെ. പാവം അതിനെക്കൂടി തല്ലുകൊള്ളിക്കല്ലെ.”

നന്ദൻമാഷ് പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ ആഹാരം കഴിക്കേണ്ട വിധം അദ്ദേഹം മറന്നു തുടങ്ങിയിരുന്നു. നന്ദൻമാഷ് ആഹാരം കഴിക്കാതെ മിണ്ടാതിരിക്കുന്നതു കണ്ട് ശാന്തി മൂന്നുനാലുരുള വാരിക്കൊടുത്തു. അപ്പോഴെക്കും താര അവളെ അടുക്കളയിൽ നിന്ന് വിളിച്ചു.

“ഇനി സാർ തനിയെ കഴിക്കാൻ നോക്ക്. ഞാൻ പോട്ടെ. അല്ലേൽ താരേച്ചി ഇപ്പോ വഴക്കുപറയാൻ തുടങ്ങും.” പഴയ പോലെ മുറി അടച്ചു പുറത്തേക്കിറങ്ങിയ ശാന്തി അടുക്കളയിൽ കലിപൂണ്ടു നില്കുന്ന താരയെ കണ്ടു.

“എല്ലാർക്കും ചോറു വിളമ്പി വയ്ക്കാൻ പറഞ്ഞിട്ട് നീ എവിടെ പോയി കിടക്കുവാടീ...” താരയുടെ ശുണ്ഠി കണ്ട് ഭയന്ന ശാന്തി പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...