ഉരുളുന്ന രണ്ടു സ്ട്രെച്ചറുകൾ. ഒന്ന് അകത്തേക്കും ഒന്ന് പുറത്തേക്കും. ചെരിപ്പുരഞ്ഞു തേഞ്ഞ ആശുപത്രി വരാന്തകളിൽ ആളുകൾ തിങ്ങി നിറഞ്ഞു. കാറ്റും മഴയുമായി പ്രകൃതി കരഞ്ഞു തുടങ്ങി. ഉന്തിയ വയറുമായി ദേവികയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ആശുപത്രിയുടെ നീണ്ട വരാന്തയിലോരറ്റത്തു തൂണിൽ ചാരിയിരുന്നു സഹായിയായ ത്രേസ്യ ചേടത്തി കരയുന്നുണ്ട്. അവരുടെ പിറുപുറുക്കലുകൾ പ്രാർത്ഥനകളായി ഇടറി വീഴുന്നു.

“രണ്ടും രണ്ടാക്കി തരണേന്‍റെ വേളാങ്കണ്ണി മാതാവേ. ഒരമ്മയുടെയും കുഞ്ഞിന്‍റെയും വെള്ളി രൂപം ഞാൻ നേരുന്നുണ്ട്.” പുറത്തു മഴ ചൊരിഞ്ഞു വീഴുന്നു. ചരൽ വിരിച്ച മുറ്റം ചറപറാന്നു തേങ്ങി.

ദേവികയ്ക്ക് ബോധമില്ലായിരുന്നു. എങ്ങോട്ട് തിരിയണമെന്നറിയാതെ ദേവികയുടെ ഭർത്താവ് ഗിരീഷ് പതറി നിന്നു.

അകത്തു നിന്നും പുറത്തേക്ക് തള്ളി കൊണ്ടു വന്ന സ്ട്രെച്ചറിന് ചുറ്റും ഒരിരമ്പലോടെ കാത്തു നിന്ന ജനം ഓടി വന്നു പൊതിഞ്ഞു. അത് കണ്ടതോടെ ഗിരീഷിന്‍റെ ചങ്ക് തകർന്നു പോയി. ഹതാശനായി ഹൃദയം നുറുങ്ങി മകന്‍റെ ചേതനയറ്റ മുഖത്തേക്ക് അയാൾ നോക്കി. അവന്‍റെ അധരകോണുകളിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുസൃതിച്ചിരി ഉള്ളിൽ തട്ടി പ്രതിഫലിക്കുന്നു. “അച്‌ഛാ... കൊച്ചു കള്ളാ...”

എന്‍റെ മോനേ... അഖിലേ...” നെഞ്ചത്ത് ആഞ്ഞു തല്ലി കൊണ്ട് അയാൾ നിന്നു. ഒരച്ഛന്‍റെ മനമുരുകിയുള്ള പൊട്ടിക്കരച്ചിൽ അൽപനേരം കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെയായി തീർന്നു.

“ഗിരീഷേ... എടാ ഗിരീഷേ...” സ്നേഹിതരെല്ലാം പേര് വിളിച്ച് കൊണ്ട് അയാൾക്ക് ചുറ്റും ഓടിക്കൂടി. ആശ്വാസ വചനങ്ങൾക്ക് അവിടെ പ്രസക്തിയില്ല. കണ്ണീരോടെ ഗിരീഷ് തലയുയർത്തി നോക്കിയപ്പോൾ ഡോ.ശാലിനി മാത്യു ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിപ്പോകുന്നത് കണ്ടു. ഡോക്ടർ അയാളെയും കണ്ടു. പക്ഷേ കണ്ടതായി ഭാവിച്ചില്ല.

ഇപ്പോൾ അയാളെ ആശ്വസിപ്പിക്കാൻ ആർക്കാവും? അയാളുടെ ഹൃദയത്തിലെ അഗ്നി കെടുത്തുവാൻ ദുർബലമായ വാക്കുകൾക്കാവില്ല. നഷ്ടപ്പെട്ടിരിക്കുന്നത് കുടുംബത്തിന്‍റെ അത്താണിയും പ്രതീക്ഷയുമായ മകനെയാണ്. അതും ആകസ്മികമായി.

ഡോക്ടർ ശാലിനിയുടെ മൊബൈൽ ശബ്ദിച്ചു. “ശാലിനി” ഭർത്താവ് എബ്രഹാം മാത്യുവാണ്.

“എബിച്ചായാ പറയൂ, ഞാൻ തിയേറ്ററിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.”

“അവിടെ എന്തായി?” ആകുലതയോടെ ഡോക്ടർ തിരക്കി.

“സ്റ്റേഷനിലെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു. ബൈക്ക് സറണ്ടർ ചെയ്‌തു. വേറെ കുഴപ്പമൊന്നുമില്ല. ഇവിടെ ജീത്തുണ്ട് കൂടെ.”

“എന്തായിരുന്നു വാസ്തവത്തിൽ സംഭവിച്ചത്?”

“മൂന്നാർ പോയി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. പിറകിലത്തെ ബൈക്കുകാരെ കാണാതെ ഇവർ അന്വേഷിച്ചു പോയതാ. അഖിലിന്‍റേത് പുത്തൻ ബൈക്കായിരുന്നു. സ്കിഡ് ചെയ്‌തതായിരുന്നു. ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു?

“ജിത്തു എവിടെ? എനിക്കു അവനോടു സംസാരിക്കാമോ?”

“വേണ്ട... ഞങ്ങളങ്ങ് വരുവാ. അവൻ വല്ലാതെ വിഷമിച്ചു ആകെ ബ്ലാങ്ക് ഔട്ട് ആയിരിക്കുകയാണ്. ദാ ഞങ്ങളിറങ്ങി.”

ഡോക്ടർ ശാലിനി ദീർഘശ്വാസം വലിച്ചു വിട്ടു. പിന്നെ പറഞ്ഞു.

“ങ്ഹാ ഇവിടെ ബോഡി പോസ്റ്റുമോട്ടം കഴിഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുമ്പ് അച്‌ഛൻ ഗിരീഷിനെ അവർ കാണിച്ചു. അയാളാകെ തകർന്നിരിക്കുകയാണ്. നാട്ടിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും അഖിലിന്‍റെ കൂട്ടുകാരുമൊക്കെ ഓടിക്കൂടിയിട്ടുണ്ട്. ആർക്കും ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിഞ്ഞിട്ടില്ല.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...