വഴിയിൽ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സിൽ മലപ്പുറത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടിൽ പറയാത്തതിന്‍റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടർന്ന് ഒന്നും ചിന്തിക്കാൻ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കിൽ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിക്കുകയെ ഞങ്ങൾക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോൾ, അരികിൽ ഫഹദ്സാറും ഏതാണ്ടതേ നിലയിൽ ചിന്തകളിൽ മുഴുകി ബസ്സിനുള്ളിൽ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്‍റെ വീട്ടിൽ നിന്നുള്ള എതിർപ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാൽ എന്‍റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്‍റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്‌ത്, ഫഹദ്സാറിന്‍റെ നാട്ടിൻ പുറത്തുള്ള വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ പടി കടന്നെത്തുമ്പോൾ അവർ ഓടിവന്ന് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ... അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ...”

“അതുമ്മാ... ചെറുപ്പത്തിൽ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാരേൻറയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാൻ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്ക്കോ...”

“ഇതു തന്നെയാണെടാ, അനക്കു ഞാൻ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്‍റെ ബീവിയും എന്‍റെ മരുമോളും...”

ഉമ്മായുടെ സ്നേഹ പ്രകടനങ്ങളിൽ മയങ്ങി നിൽക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തു പോയി.

“ബാ മോളെ അകത്തേയ്ക്ക്. ഞാൻ നിങ്ങൾക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്...”

ഉമ്മ സ്നേഹപൂർവ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്സാറിേൻറയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോൾ ഞാനോർത്തു. എന്നെങ്കിലുമൊരിയ്ക്കൽ സാറിന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായി ഈ ഭവനത്തിലെത്താൻ എനിയ്ക്കാകുമോ?... ഈ ഉമ്മയുടെ നിറഞ്ഞ സ്നേഹം ജീവിതം മുഴുവൻ പങ്കിടാൻ എനിയ്ക്കാകുമോ?...

മനസ്സിനുള്ളിൽ വെറുതെ ഒരു ഭീതി തളംകെട്ടി. എന്‍റെ വീട്ടുകാർ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനിൽക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

“അല്ലാ... മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?... ബാമോളെ അകത്തേയ്ക്ക്...” അൽപനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്നേഹപൂർവ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളിൽ മുഴുകി ആ വരാന്തയിൽ അത്രനേരവും ഞാൻ ഏകയായി നിൽക്കുകയായിരുന്നുവെന്ന്, ഉള്ളിൽ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാൻ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...