ഒരു കംപ്ലീറ്റ് ഫൺ പായ്ക്കാണ് നീതുവിന്‍റെ ഓരോ വീഡിയോയും. തുടക്കം മുതൽ ചിരിയടക്കാതെ വീഡിയോകൾ കാണാൻ പറ്റില്ല. അസൂയക്കാരൻ അമ്മാവൻ, കുശുമ്പി അമ്മാവിയമ്മ, പാവം മരുമകൾ, കലഹപ്രിയയായ മരുമകൾ, പാവത്താൻ ഗൃഹനാഥൻ, ഫ്രീക്കൻ പയ്യൻ, മകൾ... ഇങ്ങനെ ഓരോ കഥാപാത്രങ്ങളിലൂടെ നീതു തകർപ്പൻ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓരോ കഥാപാത്രങ്ങൾ. സ്വന്തം ശബ്ദത്തിലൂടെ വീഡിയോകൾ തയ്യാറാക്കുന്ന നീതു സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ ഒരു താരമാണ്. മാനറിസങ്ങളും സംഭാഷണരീതിയുമൊക്കെ കൊണ്ട് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നാട്ടിൻ പുറത്തെയും നഗരത്തിലെയും ജീവിത മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാനുള്ള നീതുവിന്‍റെ അസാമാന്യമായ കഴിവും ഊർജ്‌ജവും പ്രശംസനീയം തന്നെ! യുട്യൂബ് ചാനലിലൂടെ സ്വയം പര്യാപ്തത കൈവരിച്ച നീതുവിന്‍റെ വിശേഷങ്ങൾ അറിയാം.

തുടക്കം

ഞാൻ എംഎസ്സിക്ക് ബയോ കെമിസ്ട്രിയാണ് പഠിച്ചത്. ബയോകെമിസ്റ്റായി മൂന്നുവർഷം ഒരു സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അതുകഴിഞ്ഞ് വിവാഹം നടന്നതോടെ ജോലിക്ക് പോയില്ല. അങ്ങനെ ഇരിക്കെ യാദൃശ്ചികമായി ടിക്ടോക്കിലൂടെ വീഡിയോ ചെയ്തു തുടങ്ങി. അന്നൊക്കെ എല്ലാവരെയും പോലെ ലിപ് സിങ്കിംഗ് ചെയ്തു കൊണ്ടുള്ള വീഡിയോകളാണ് ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം സ്വന്തം ശബ്ദത്തിൽ ടിക്ടോക്കിൽ ഒരു വീഡിയോ ചെയ്തിരുന്നു. ആദ്യമായി സ്വന്തം ശബ്ദത്തിൽ ചെയ്ത ഒന്ന്. സംഭവം കലക്കി, ആ വീഡിയോ ക്ലിക്ക് ആയി. ടിക്ടോക്കിൽ ക്ലിക്ക് ആയ വീഡിയോ നല്ല വ്യൂസും കിട്ടി. അതോടെ എന്‍റെ സ്വന്തം ശബ്ദം എല്ലാവർക്കും ഇഷ്ടമായെന്ന് മനസ്സിലായി. 2020 ആഗസ്‌റ്റിലാണ് ഞാൻ യുട്യൂബ് ചാനൽ തുടങ്ങുന്നത്. ടിക്ടോക് നിരോധിച്ചതോടെ യുട്യൂബിൽ വീഡിയോകൾ ഇട്ടു തുടങ്ങി. ആദ്യമൊക്കെ വ്യൂസ് വളരെ കുറവായിരുന്നു.

കലാപ്രവർത്തനങ്ങൾ...

സ്കൂളിലും കോളേജിലും കലാപരിപാടികളിലൊന്നും സജീവമായിരുന്നില്ല. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഗ്രൂപ്പ് സോങ്ങിന് ചേർന്നത് ഓർമ്മയുണ്ട്. പിന്നെ അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോൾ ഒരു നാടകത്തിൽ ഭടനായി അഭിനയിച്ചതും. ചെറിയ രീതിയിൽ പാട്ടുപാടുമായിരുന്നു. പഠനത്തിൽ ശരാശരിയായിരുന്നു. കലോത്സവം വിഷയമാക്കി ഒരു വീഡിയോ ചെയ്തപ്പോൾ കലോത്സവങ്ങളിൽ സജീവമായിരുന്ന ആളാണോ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സ്റ്റേജിൽ കയറി എന്തെങ്കിലും ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരും പ്രോത്സാഹിപ്പിക്കാൻ ഉണ്ടായിരുന്നില്ല. പൊതുവെ എല്ലാക്കാര്യത്തിൽ നിന്നും മാറി നിൽക്കുന്ന ഒരാളായിരുന്നു ഞാൻ.

ആദ്യ വീഡിയോ

വിവാഹം കഴിച്ചയച്ച മകൾ വീട്ടിൽ വന്നു നിൽക്കുന്ന ഒരു വീഡിയോയാണ് ഞാൻ ആദ്യമായി ചെയ്യുന്നത്. ഒരു ദിവസം നിൽക്കാൻ വന്ന മകൾ ഒരാഴ്ച രണ്ടാഴ്ചയും പിന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി പോകാത്തത് കണ്ട് അമ്മയ്ക്ക് ഉണ്ടാകുന്ന ആധി വിഷയമാക്കിയുള്ള വീഡിയോ. ടിക്ടോക്കിൽ ക്ലിക്ക് ആയ വീഡിയോ ആയിരുന്നു അത്.

കണ്ടന്‍റുകൾ കണ്ടെത്തുന്നത്

കൺസെപ്റ്റ് കണ്ടെത്തുന്നതും സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും അഭിനയിക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്പ്ലോഡ് ചെയ്യുന്നതുമൊക്കെ ഞാൻ തന്നെയാണ്. എന്തെങ്കിലും രസകരം ആയിട്ടുള്ള സമകാലിക സംഭവങ്ങളാണ് ഞാൻ വീഡിയോയിൽ പ്രമേയമാക്കുന്നത്. അല്ലാതെ ആരും എന്നോട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊന്നും നിർദ്ദേശിക്കാറില്ല. ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങളാണ് വീഡിയോയിൽ പ്രമേയമാക്കുക, അതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റിലും ഉള്ളവർ തന്നെയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...